TopTop
Begin typing your search above and press return to search.

ഉറകള്‍ പറ്റില്ല - കാലിഫോര്‍ണിയയില്‍ നിന്നു പോണ്‍ പടിയിറങ്ങുന്നു

ഉറകള്‍ പറ്റില്ല - കാലിഫോര്‍ണിയയില്‍ നിന്നു പോണ്‍ പടിയിറങ്ങുന്നു

മൈക്കിള്‍ ബി മാരോയിസ്പറ്റില്ല, ഉറകള്‍ വേണ്ട, മറ്റ് ഉപാധികളും വേണ്ട - കാലിഫോര്‍ണിയയിലെ പോണ്‍ നടീനടന്മാര്‍ മുന്നറിയിപ്പു നല്‍കുന്നു. അല്ലെങ്കില്‍ വ്യവസായം അപ്പാടെ സ്ഥലം വിട്ടെന്നിരിക്കും. പോണ്‍ നടീനടന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്റുഡിയോകളില്‍ ഉറകളും സുരക്ഷാ ഉപാധികളും ഉപയോഗിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന ബില്ലാണു പ്രശ്നകാരണം. ബില്‍ നിയമിര്‍മാണ സമിതിയുടെ പരിഗണയിലാണ്. ചിത്രീകരണം ന
ടത്തുന്ന സ്റുഡിയോകള്‍ ഹെപ്പറ്റൈറ്റിസ് ബി കുത്തിവയ്പിന്റെ ചെലവു വഹിക്കണം. മറ്റു രോഗങ്ങള്‍ കണ്ടെത്തുന്നതിനു പരിശോധനയും നടത്തണം.


കാലിഫോര്‍ണിയയില്‍ പതിനായിരത്തോളം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഒരു ബില്യണ്‍ ഡോളറാണു വരുമാനം. പ്രതിവര്‍ഷം പുറത്തിറങ്ങുന്ന11,000 സിനിമകളില്‍ 90 ശതമാനവും ചിത്രീകരിക്കുന്നതു കാലിഫോര്‍ണിയയില്‍ തന്നെ. പ്രൊഡക്ഷന്‍ കമ്പനികള്‍ ഇരുനൂറോളം.
ജോലിക്കാരുടെ സംരക്ഷണത്തിനു നിയമം കൂടിയേ തീരൂ എന്നു ബില്ലിന്റെ വക്താക്കള്‍ പറയുന്നു. നെവേദയിലെ ലൈംഗിക തൊഴിലാളികളെക്കാള്‍ രോഗങ്ങള്‍ക്ക് അടിമകളാണു പോണ്‍ ജീവനക്കാരെന്നു ചില പഠനങ്ങളുമുണ്ട്. എന്നാല്‍ പോണിന്റെ ശക്തിസൌന്ദര്യങ്ങളെ ഇല്ലാതാക്കുന്ന വ്യവസ്ഥകളോടു യോജിക്കാന്‍ കഴിയില്ലെന്ന കടുംപിടുത്തത്തിലാണു വ്യവസായ മേഖല.
ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചുള്ള ബന്ധം കാണാന്‍ ജനങ്ങളെ കിട്ടില്ല. വ്യവസായത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനേ നിയമം ഉപകരിക്കൂ, അതു നടപ്പാക്കാനാവില്ല - ഹസ്ലര്‍ മാസികയുടെ പ്രസാധകന്‍ ലാറി ഫ്ളിന്റ് പറയുന്നു. എന്നാല്‍ വിക്കഡ് പിക്ചേഴ്സ് ഉള്‍പ്പെടെയുള്ള പോണ്‍ നിര്‍മാതാക്കള്‍ നേരത്തെ തന്നെ ഉറകള്‍ ഉപയോഗിച്ചു ചിത്രീകരണം നടത്തുന്നുണ്ട്. അതുകൊണ്ട് അവര്‍ക്കു ബിസിനസ് നഷ്ടമായിട്ടുമില്ല.
ബില്ലിനെ പിന്തുണയ്ക്കുന്ന ഏയ്ഡ്സ് ഹെല്‍ത്ത് കെയര്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ ഏറെ നാളായി നിയമനിര്‍മാണത്തിനു വേണ്ടി സമ്മര്‍ദം ചെലുത്തി വരികയായിരുന്നു. സുരക്ഷിത ലൈംഗിക ബന്ധം ഉറപ്പാക്കുകയും സാംക്രമിക രോഗങ്ങളില്‍ നിന്നു ജോലിക്കാരെ രക്ഷിക്കുകയുമാണ് അടിസ്ഥാന ലക്ഷ്യമെന്നു ഫൌണ്ടേഷന്‍ പ്രസിഡന്റ് മൈക്കിള്‍ വെയ്ന്‍സ്റെയിന്‍. ചിത്രങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. എന്നാല്‍ സെയ്ഫ് സെക്സ് ലക്ഷ്യമാണു താനും - അദ്ദേഹം വ്യക്തമാക്കി.


എച്ച്ഐവി നെഗറ്റിവ് ആയ നടീനടന്മാരെ മാത്രം ഉള്‍പ്പെടുത്തുക, രോഗസാധ്യത കണ്ടാലുടന്‍ സ്റ്റുഡിയോകള്‍ അടച്ചിടുക തുടങ്ങി ഒട്ടേറെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനു പോണ്‍ വ്യവസായം ബാധ്യസ്ഥമാണ്. 2004ലെ 30 ദിന മോറട്ടോറിയവും 2010ലെയും 2011ലെയും നിയന്ത്രണ നടപടികളും ഇതിന്റെ ഭാഗമായിരുന്നു. എങ്കിലും ഉറകള്‍ ഉപയോഗിക്കുന്നതിനെ നിര്‍മാതാക്കള്‍ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്തു.
ബാറില്‍ കണ്ടെത്തുന്ന കൂട്ടാളിയില്‍ നിന്ന് എച്ച്ഐവി പകരാനാണു സാധ്യത കൂടുതലെന്നു ഫ്ളിന്റ് പറയുന്നു. ഇവിടെ എല്ലാ അഭിനേതാക്കളും പരിശോധന നടത്തുന്നവരാണ്. സെക്സ് തികച്ചും സുരക്ഷിതമാണ്.

രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനു കമ്പനികള്‍ പാലിക്കേണ്ട മാദണ്ഡങ്ങളെക്കുറിച്ചു ബില്ലിലുള്ള വ്യവസ്ഥയോടാണ് എതിര്‍പ്പു കൂടുതല്‍. എമര്‍ജന്‍സി റൂം നഴ്സുമാര്‍ പിന്തുടരേണ്ട അതേ മാനദണ്ഡങ്ങളാണിതെന്ന് അവര്‍ പറയുന്നു.


പറയുന്നതെല്ലാം നടപ്പാക്കണമെങ്കില്‍ ജീവന്‍ രക്ഷാ സ്യൂട്ടുകളണിയേണ്ടി വരുമെന്നു ജൂലി മെഡോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലിഡിയ ലീ എന്ന പോണ്‍ താരം പറയുന്നു. നിയമനിര്‍മാണത്തെ എതിര്‍ക്കുന്ന അഡല്‍റ്റ് പെര്‍ഫോമേഴ്സ് കോയലിഷന്‍ ഫോര്‍ ചോയ്സ് എന്ന സംഘടയുടെ വക്താവു കൂടിയാണ് അവര്‍. 2012ല്‍ ലോസ് ഏഞ്ചലസ് കൌണ്ടിയിലെ വോട്ടര്‍മാര്‍ ബാലറ്റിലൂടെ അംഗീകരിച്ച നിര്‍ദേശങ്ങളുടെ പകര്‍പ്പാണു ബില്‍. ഇവയ്ക്ക് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെയും അമേരിക്കന്‍ പബ്ളിക് ഹെല്‍ത്ത് അസോസിയേഷന്റെയും പിന്തുണയുണ്ടായിരുന്നു. രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയുന്നതിനു
മാനേജ്മെന്റും ജോലിക്കാരും പരിശീലന പരിപാടി പാസായിരിക്കണമെന്നു ലോസ് ഏഞ്ചലസില്‍ വ്യവസ്ഥയുണ്ട്. ഈ നിബന്ധനകള്‍ വരുന്നതിനു മുന്‍പു തന്നെ ലോസ് ഏഞ്ചലസിനു പുറത്തേയ്ക്കു നീങ്ങുമെന്ന് പോണ്‍ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടു സിനിമകള്‍ക്കുള്ള അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ മാത്രമാണ് അതിനു ശേഷം ലഭിച്ചതെന്നു ഫിലിം എല്‍എയുടെ പ്രസിഡന്റ് പോള്‍ ആഡ്ലി വെളിപ്പെടുത്തുന്നു. ഫിലിം എല്‍എയാണു സിനിമകള്‍ക്കു പെര്‍മിറ്റ് നല്‍കേണ്ടത്. സാധാരണ 450 - 500 അപേക്ഷകള്‍ ലഭിക്കുന്നതാണ്.
ഒരു പക്ഷേ, പെര്‍മിറ്റില്ലാതെ ഷൂട്ടിങ് നടക്കുന്നുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. സിനിമാ ഷൂട്ടിങ് നടക്കുന്നതായി അടുത്ത കൌണ്ടികളില്‍ നിന്നു പരാതികളെത്തുന്നുമുണ്ട്.
പോണ്‍ സിനിമയ്ക്കു സ്ഥലസൌകര്യം ല്‍നകുന്നതു വീട്ടുടമകള്‍ക്കു നല്ല വരുമാന മാര്‍ഗമാണ്. മണിക്കൂറിനു100 മുതല്‍ 200 വരെ ഡോളര്‍ സമ്പാദിക്കാം. നാലഞ്ചു മണിക്കൂര്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയ വസതികള്‍ ആവശ്യമുണ്ട്, കൂടിയാല്‍ 10 - 12 മണിക്കൂര്‍. നാലോ അഞ്ചോ പേര്‍ വരുന്ന ക്രൂവിനും വീട്ടുടമയ്ക്കും സമ്മതമെങ്കില്‍ ഷൂട്ടിങ് തുടരുകയുമാവാം - ലൊക്കേഷന്‍ തേടിയുള്ള ലഘുലേഖകളിലെ പരാമര്‍ശങ്ങളിങ്ങനെ.


നഗ്ന നടീനടന്മാരുടെ ലൈംഗിക കേളികളെക്കുറിച്ചു തനിക്കു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു വെന്‍ച്യുറയിലെ ജപ്രതിനിധി ലിന്‍ഡ പാര്‍ക്സ് പറയുന്നു. സെയ്ഫ് സെക്സ് അനുശാസിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന നിര്‍ദേശം വയ്ക്കാന്‍ അവര്‍ക്കു പ്രചോദനമായത് ഇതാണ്. വെന്‍ച്യുറ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഓര്‍ഡിന്‍സ് പ്രാബല്യത്തില്‍ വന്നു. ഇതിന്റെ പേരില്‍ പോണ്‍ വ്യവസായം മറ്റു പ്രദേശങ്ങളിലേയ്ക്കു കൂടുമാറുന്നതിനോടു തനിക്കു വിരോധമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.


സ്വീറ്റ് ആന്‍ഡ് നാച്യുറല്‍, സെക്സ് എയ്ഞ്ചല്‍സ് തുടങ്ങിയ ടൈറ്റിലുകള്‍ കൊണ്ടു ശ്രദ്ധേയരായ വിവിഡ് എന്റര്‍ടെയ്ന്‍മെന്റ് ബില്ലിതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണു നിയമനിര്‍മാണമെന്നാണു വാദം. വ്യവസായത്തില്‍ സെയ്ഫ് സെക്സ് നിബന്ധന1990 മുതല്‍ നിലവിലുണ്ടെന്ന് അവര്‍ പറയുന്നു. ഓരോ 14 ദിവസവും പരിശോധനകള്‍ നിര്‍ബന്ധമാണ്. നെഗെറ്റിവ് ടെസ്റ് റിപ്പോര്‍ട്ട് ഇല്ലാത്തവര്‍ക്കൊപ്പം അഭിനയിക്കാന്‍ ഒരു നടീനടന്മാരും തയാറാവില്ല. നിയമവ്യവസ്ഥയെ ആദരിക്കുന്ന ഒരു നിര്‍മാതാവും അത് അനുവദി
ക്കുകയുമില്ല - കോടതിക്കു സമര്‍പ്പിച്ച വാദമുഖങ്ങളില്‍ വിവിഡ് എന്റര്‍ടെയെഴ്സിന്റെ അഭിഭാഷകന്‍ മാത്യു പീറ്റേഴ്സണ്‍ ചൂണ്ടിക്കാട്ടി.1998ല്‍ ഉറകള്‍ താല്‍ക്കാലികമായി നിര്‍ബന്ധമാക്കിയതിനു പിന്നാലെ വില്‍പനയില്‍ 30 ശതമാനം ഇടിവുണ്ടായെന്ന് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വിവാദ നിബന്ധനകള്‍ ഒഴിവാക്കിയാല്‍ വ്യവസായം കാലിഫോര്‍ണിയ വിട്ടു പോവില്ല. ഏറെ നാളായി കാലിഫോര്‍ണിയ ഈ വ്യവസായത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചതാണ് - ഫ്രീ സ്പീച്ച് കോയലിഷന്‍ ചെയര്‍മാന്‍ ജെഫ്രി ഡഗ്ളസ് ഓര്‍മിപ്പിക്കുന്നു.(ബ്ളൂംബര്‍ഗ് ന്യൂസ്)Next Story

Related Stories