TopTop
Begin typing your search above and press return to search.

പ്രേഗ് - എടുത്തു നശിപ്പിച്ച സിനിമ

പ്രേഗ് - എടുത്തു നശിപ്പിച്ച സിനിമ

"കുഴപ്പക്കാരനായ ഒരാളെ നിങ്ങള്‍ ഒരിടത്തേക്ക് ക്ഷണിക്കുകയാണെന്നിരിക്കട്ടെ, അയാള്‍ അവിടെ നിന്ന് പുറത്തു പോകുന്നതിനു മുമ്പ് ശാന്തനായിരിക്കും എന്ന് നിങ്ങള്‍ ഉറപ്പാക്കണം" - പ്രേഗിന്റെ രണ്ടാം പകുതിയില്‍ ചന്ദന്‍ ഇതു പറയുമ്പോള്‍ നാമോര്‍ക്കും ഈ സിനിമ എന്തിലൂടെയൊക്കെയായിരിക്കും കടന്നു പോവുക എന്ന്. സിനിമയിലെ പ്രധാന കഥാപാത്രമായ ചന്ദനെ ഈ രീതിയില്‍ സമാധാനത്തിലെത്തിക്കാന്‍ സംവിധായകന്‍ ആശിഷ് ആര്‍. ശുക്ല 105 മിനിറ്റും പണപ്പെടുന്നുണ്ട്. ചന്ദനെ ഈ രീതിയില്‍ അവതരിപ്പിക്കുന്നതു വഴി കാഴ്ചക്കാരനെ തൃപ്തിപ്പെടുത്താനുള്ള ശ്രമം ഉണ്ടാവുകയും അത് സിനിമയുടെ വാണീജ്യ സ്വഭാവം പൂര്‍ണമായി ഇല്ലാണ്ടാക്കി കളയുന്ന ഒന്നായി സിനിമ മാറുകയും ചെയ്യുന്നു.

നോണ്‍ ലീനിയര്‍ സിനിമകള്‍ക്ക് അവയുടേതായ ഒരു സമ്പന്നതയുണ്ട്. പലപ്പോഴും എളുപ്പമുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിക്കാന്‍ ബുദ്ധിമുട്ട് വരുമ്പോള്‍ മികച്ച പല സിനിമകളും ഈ രീതിയില്‍ എടുക്കാറുണ്ട്. എന്നാല്‍ ഇതങ്ങനെയല്ല. ചന്ദന്റെ ഉള്ളിലെ ആ താളപ്പിഴകള്‍ നിങ്ങളെ ഏതെങ്കിലും ഘട്ടത്തില്‍ അസ്വസ്ഥമാക്കുന്നത് സിനിമയുടെ അവസാനം മാത്രമാണ്. ആ സമയത്തും ഇതിലെ മനോഹരമായ ആ പാട്ട് (Kap Kap) അധികമൊന്നും പറയുന്നില്ല.

കഥാപാത്രങ്ങളുടെ സൃഷ്ടി മെച്ചമാണെന്നു പറയണം. പ്രധാന കഥാപാത്രമായ ചന്ദന്‍ റോയി സന്യാല്‍ ഒരു ആര്‍കിടെക്ചര്‍ വിദ്യാര്‍ഥിയാണ്. അയാള്‍ ഒരു തീസിസിന്റെ ഭാഗമായി പ്രേഗ് സന്ദര്‍ശിക്കുന്നു. അയാളുടേത് ഒരു എളുപ്പമുള്ള റോളല്ല. പല ഭാഗങ്ങളിലും എന്തിനാണ് ഇയാളെന്നത് മനസിലാക്കുക പോലും എളുപ്പമല്ല. ബാക്കിയുള്ളവര്‍ (ആരിഫാ ലാംബ, കുമാര്‍ മായങ്ക്) എന്നിവരെ ചന്ദനിലൂടെ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളതും.

സംവിധായകനും തിരക്കഥാകൃത്ത് സുമിത് സക്‌സേനയും പ്രേഗില്‍ വച്ച് രസകരമായ ചില കാര്യങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. അങ്ങനെ ഒരു ഘട്ടത്തില്‍ ചന്ദന്റെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ആരെയാണ്, എന്തിനെയാണ് വിശ്വസിക്കേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നില്ല. ഇത്തരം സിനിമകളില്‍ പതിവുള്ളതുപോലെ ഒരു സ്ഥിരബുദ്ധിയുള്ള കാഴ്ചപ്പാടിലേക്കല്ല ഈ കഥാപാത്രം നീങ്ങുന്നത്. അയാളെ സ്‌നേഹിക്കുന്ന എലീന കാസന്‍, അയാളില്‍ ചില ശരികളുണ്ടെന്ന് തിരിച്ചറിയുന്നതു മാത്രമാണ് ഇതില്‍ വ്യത്യസ്തപ്പെട്ടു നില്‍ക്കുന്നത്. അതൊഴികെ ബാക്കിയൊക്കെ ചന്ദന്റെ മിഥ്യ മാത്രമാണ്. സിനിമയാക്കിയപ്പോള്‍ ഇല്ലാതായി പോയ ഒരു സിനിമാക്കഥയാണ് പ്രേഗ്. എന്തുകൊണ്ട്?

ഒരു ഭാഗത്ത് പ്രേഗ് ചന്ദന്റെ വീക്ഷണം നന്നായി പറയുന്നു, അതുകൊണ്ടു തന്നെ സിനിമയുടെ ഒടുവില്‍ അത് വളരെ വ്യക്തമായി തന്നെ നമുക്ക് മനസിലാകുകയും ചെയ്യുന്നുണ്ട്. ഇത് സിനിമയ്ക്ക് ഒരു ആഖ്യാന സ്വഭാവം നല്‍കുന്നുണ്ടെങ്കിലും നിങ്ങള്‍ക്ക് അതിനെ പിന്തുടരാനോ അതില്‍ നിന്നെന്തെങ്കിലും ഉള്‍ക്കൊള്ളാനോ ആവില്ല. ചന്ദന്റെ ലോകം ചിതറിയതും അരക്ഷിതവും അവിശ്വാസവും നിറഞ്ഞതാണ്. അവിടെ സമാധാനം കണ്ടെത്തുക എത്ര പ്രയാസകരമാണ്. ഇങ്ങനെയുള്ള ഒരു സിനിമ ഇഷ്ടപ്പെടുകയും അത്ര എളുപ്പമല്ല.

എന്നിരുന്നാലും, ഈ സിനിമ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഗഹനമാക്കുന്നുണ്ട്. ചന്ദന്റെ മതിഭ്രമം വേണ്ട വിധത്തില്‍ ആവിഷ്‌കരിക്കാന്‍ പ്രേഗിനൊട്ട് കഴിയുന്നില്ല താനും. ഉദാഹരണത്തിന്, ഒരു കഥാപാത്രമായ ഗുല്‍ഷനെ കുറിച്ചുള്ള 'സത്യം' വെളിപ്പെടുത്തുന്നത് ശുദ്ധ ഭോഷ്‌കായി തോന്നും. കണ്ടിരിക്കാവുന്നതും ത്രസിപ്പിക്കുന്നതും മനോഹരമായ ആഖ്യാനമുള്ളതും എന്നൊക്കെ തോന്നിക്കുമെങ്കിലും ഈ സിനിമ അതൊന്നുമല്ല. എന്താണ് യാഥാര്‍ഥ്യം, എന്താണ് മിഥ്യ എന്ന് ചന്ദനു പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല, പിന്നെയാണ് പ്രേക്ഷകരുടെ കാര്യം!


Next Story

Related Stories