TopTop
Begin typing your search above and press return to search.

\'Ladies, It\'s your fault\'

\Ladies, It\s your fault\

രമാ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യൂഡല്‍ഹിയിലുണ്ടായ കൂട്ടബലാത്സംഗത്തെ വിമര്‍ശിച്ച് നാടൊട്ടുക്കും പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നിട്ടും, പ്രകോപനപരമായ വേഷധാരണത്തിലൂടെയും രാത്രി വൈകിയും മറ്റും പുരുഷന്മാര്‍ക്കൊപ്പം പുറത്തു പോകാന്‍ തയ്യാറാകുന്നതിലൂടെയും പെണ്‍കുട്ടികള്‍ തന്നെയാണ്‌ സ്ത്രീ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് യാഥാസ്ഥിതിക രാഷ്ട്രീയക്കാരും ഒരു പറ്റം പോലീസ് മേധാവികളും ന്യായാധിപരും വരെ അഭിപ്രായപ്പടുന്നുണ്ട്.

കഴിഞ്ഞ മാസം മുംബൈയില്‍വെച്ച് ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനെ ക്രൂരമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നപ്പോഴും സ്ഥിതി ഇത് തന്നെയായിരുന്നു. ഉദാഹരണത്തിന് അന്ന്‍ ഒരു പോലീസ് കമ്മീഷ്ണര്‍ രംഗത്ത് വന്നത് ദമ്പതികള്‍ക്ക് പൊതുസ്ഥലത്ത് ചുംബിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു.

പ്രശസ്ത ബോളിവുഡ് നായിക കല്‍ക്കി കോച്‌ലിന്‍ തന്റെ 'Ladies, It's your fault' എന്ന യുട്യൂബ്‌ വീഡിയോയിലൂടെ, സ്ത്രീകള്‍ തന്നെയാണ്‌ സ്ത്രീ പീഡനത്തിന് പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന ധാരണയെ ചോദ്യംചെയ്യുന്നു. ഇപ്പോള്‍തന്നെ ഈ വീഡിയോ എട്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

കോച്‌ലിന്‍ ക്യാമറയെ നോക്കി ഇങ്ങനെ പറയുന്നു,"Ladies, do you think rape is something men do out of a desire for control, empowered by years of patriarchy? You have clearly been misled by the notion that women are people too," 0പ്രേക്ഷകരെ ചൂണ്ടി അവര്‍ തുടരുന്നു. "Because let's face it, ladies. Rape, it's your fault"

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും അവയെപ്പറ്റിയുള്ള ചര്‍ച്ചകളും മുമ്പൊരിക്കലും ഇന്ത്യയില്‍ ഇത്രയധികം ഉണ്ടായിട്ടില്ല. പീഡനത്തിനിരയായവരെ കുറ്റക്കാരായി കാണുന്നത് ഇവിടെ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇന്ന് മുമ്പില്ലാതിരുന്ന തീവ്രതയോടെ ഈ കുറ്റപ്പെടുത്തലുകളെ ചില സ്ത്രീകളെങ്കിലും പരസ്യമായി ചോദ്യംചെയ്തുകൊണ്ട് മുന്നോട്ട് വരാന്‍ തുടങ്ങിയിരിക്കുന്നു.

മുഖ്യധാരാ ദിനപ്പത്രങ്ങളില്‍ അതീവ പ്രാധാന്യത്തോടെയാണ് പീഡനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്. രാഷ്ട്രീയക്കാരോ, മതാചാര്യന്മാരോ, ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ഈ വിഷയത്തില്‍ പുലമ്പുന്ന വിവരമില്ലായ്മകള്‍ ഇന്ന്‌ തെരുവുകളിലും ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും രൂക്ഷമായ വിമര്‍ശനത്തിന് ഇരയാവുകയും, അവര്‍ മാപ്പ് പറയേണ്ടിവരുന്ന അവസ്ഥ ഉടലെടുക്കുകയുംചെയ്യുന്നു. പോലീസ്‌ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് കൂടുതല്‍ സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ പോലീസില്‍ പരാതിപ്പെടാന്‍ ധൈര്യം കാണിക്കുന്നു.

സ്ത്രീപീഡനത്തിന്റെ കാരണങ്ങളായി വീഡിയോയില്‍ വിശദീകരിക്കുന്നവയുടെ അടിസ്ഥാനം കഴിഞ്ഞ പത്തു മാസങ്ങളില്‍ നടന്ന സ്ത്രീപീഡന വാര്‍ത്തകള്‍ക്ക് പൊതു ജനങ്ങള്‍ നല്‍കിയ കമന്റുകളാണ്. അവയുടെ അടിസ്ഥാനം ഇതൊക്കെയാണ്; സ്ത്രീകളുടെ വസ്ത്രധാരണം, രാത്രി വരെ നീളുന്ന ജോലികള്‍, അന്യപുരുഷന്മാരോടൊപ്പം പുറത്തു പോകുന്നത്, മൊബൈല്‍ സംഭാഷണങ്ങള്‍ എന്നിങ്ങിനെ...

'സ്ത്രീപീഡനങ്ങളെ ഞങ്ങള്‍ ഒരുതരത്തിലും നിസ്സാരവല്‍ക്കരിച്ചിട്ടോ ഹാസ്യവല്‍ക്കരിച്ചിട്ടോയില്ല. അത്‌ വളരെ പൈശാചികമായ ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ ഞങ്ങള്‍ രൂക്ഷമായിവിമര്‍ശിച്ചു എന്നേയുള്ളൂ,' ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പ്രശസ്ത ടിവി അവതാരക ജൂഹി പാണ്‌ഡെ എന്‍.ഡി ടിവി 24X 7 - നോട് പറഞ്ഞു. 'ഇത്‌ കേവലം ബോധവത്കരണമല്ല. അതിനുമപ്പുറം സമൂഹത്തില്‍ അടിയുറച്ച വിശ്വാസങ്ങളെയും സമൂഹത്തിന്റെ നാളത്തെ വളര്‍ച്ചയെയും സമൂലമായി മാറ്റേണ്ടതിലേക്ക്‌ വിരല്‍ചൂണ്ടുന്ന ഒന്നാണ്'.


Next Story

Related Stories