TopTop
Begin typing your search above and press return to search.

പബ്ലിക് ഓഫറിങ്ങി


ഫേസ്ബുക്കിനു ശേഷമുള്ള ഏറ്റവും വലിയ ഇന്റർനെറ്റ് ഇiനിഷ്യൽ പബ്ലിക് ഓഫറിങ്ങിനു 1.4 ബില്ല്യൻഡോളർ ലക്ഷ്യം വെച്ച് ട്വിറ്റെർ ഒരുങ്ങുകയാണ് , ദിനംപ്രതിയുള്ള 500 മില്ല്യൻ ട്വീറ്റുകൾ പണമാക്കി മാറ്റാനാവുമെന്ന്നിക്ഷേപകരെ വിശ്വസിപ്പിക്കാൻ സാധിക്കുമെന്ന് ട്വിറ്റെർ കരുതുന്നു .70 മില്ല്യൻ ഷെയറുകൾ 17- 20 നിരക്കിൽ വിൽക്കാനാണ് ട്വിറ്റെർ ഉദ്ദേശിച്ചിരിക്കുന്നത്. ഇത് സാൻഫ്രാൻസിസ്കോഅടിസ്ഥാനമായുള്ള കമ്പനിയെ 10.9 ബില്ല്യൻ മൂല്യമുള്ളതും IPO ക്ക് ശേഷം ബാക്കി നിൽക്കുന്ന 544.7 മില്ല്യൻഷെയറുകൾ അടിസ്ഥാനമാക്കി ആ ശ്രേണിയിലെ ഒന്നാമാതാക്കിയും മാറ്റും." ആദ്യ ദിവസം തന്നെ IPO ഉയരത്തിലെത്താൻ വേണ്ടിയാണ് അവർ കുറഞ്ഞ വിലയിൽ വിൽക്കുന്നത് , ഈ വിലയിൽ തീർച്ചയായും ഞാൻ വാങ്ങും" IPODesktop.com പ്രസിഡന്റായ ഫ്രാൻസിസ് ഗാസ്കിൻസ് അഭിമുഖത്തിൽ പറഞ്ഞു.ജനങ്ങൾ ആശയ വിനിമയം നടത്തുന്ന രീതിപോലും മാറ്റിമറിച്ച 230 മില്ല്യൻ സജീവ ഉപയോക്താക്കളുള്ള ഈ ആറുവയസ്സുകാരൻ ഷോർട്ട് മെസ്സേജ് സൈറ്റ് സോഷ്യൽ മീഡിയ കടപ്പത്രങ്ങളുടെ 13 ശതമാനം ഓഹരികൾ വിൽക്കാനുള്ള പുതിയ ആസക്തി പ്രയോജനപ്പെടുത്തുകയാണ് ഇവിടെ. വര്‍ഷംതോറും വരുമാനം ഇരട്ടിയാകുന്നുണ്ടെങ്കിലും ഇതുവരെലാഭം കൊയ്യാൻ സാധിച്ചില്ലെന്നു മാത്രമല്ല ഉപയോക്താക്കളെ നേടുന്നതിന്റെ വേഗത കുറഞ്ഞിരിക്കുകയുമാണ്.എങ്കിലും മൊബൈൽ ഫോണ്‍ ഉപയോക്താക്കൾക്കിടയിലുള്ള ജനപ്രിയത പരസ്യക്കാരുടെകണ്ണഞ്ചിപ്പിക്കാൻ സഹായിക്കുമെന്ന് സി ഈ ഒ ഡിക്ക് കൊസ്റൊലോ വിശ്വസിക്കുന്നു.ട്വിറ്റെർ, മെയ് 2012 ൽ റെക്കോർഡ് സൃഷ്ടിച്ച 16 ബില്ല്യൻ ഡോളർ ഇന്റർനെറ്റ് IPO ക്കു ശേഷം പ്രാരംഭം വിലയായ 38ഡോളറിനു താഴെ പോവുകയും ഒടുവിൽ ഓഗസ്റ്റിൽ അതിനു കുറച്ചു മുകളിലായ് അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്ന ഫേസ് ബുക്കിന്റെ വിധി ഒഴിവാക്കാൻ ശ്രമിക്കുകയാണ്. ട്വിറ്റെർ IPO ഫേസ്ബുക്ക്‌ IPO സമ്മാനിച്ച കയ്പ്പും വെബ്‌ കമ്പനികളായ Zynga , Groupon തുടങ്ങിയവയുടെ മോശമായ ഓഹരി പ്രകടനവും എല്ലാംകൂടി കണ്സ്യൂമർ ഇന്റർനെറ്റ്‌ കന്പനികളിൽ നിന്നും നിക്ഷേപകരെ പിറകോട്ടു വലിച്ചത് മായ്ച്ചുകളഞ്ഞു ഒരുപാട് ദൂരം മുന്നോട്ട് പോകുമെന്നാണ് സിലിക്കണ്‍ വാലി പ്രതീക്ഷിക്കുന്നത്." ആ ഓഫറിങ്ങിനു ശേഷം വെഞ്ചർ കാപ്പിറ്റലിസ്റ്റുകളും മറ്റും അവരുടെ നിക്ഷേപങ്ങൾ മറ്റു ബിസിനസ്സുകൾക്ക് ഉത്പന്നങ്ങൾ വിൽക്കുന്ന ടെക്നോളജി ബിസിനസ്സുകലേക്ക് മാറ്റി" എനിയാക് വെഞ്ചേർസിലെ ലോകല്‍ റെസ്പോണ്‍സിന്‍റേയും വെഞ്ച്വര്‍ കാപിറ്റലിസ്റ്റിന്റെയും സ്ഥാപകനായ നിഹാൽ മെഹ്ത പറഞ്ഞു . ഇപ്പോൾ ട്വിറ്റെറിന്റെ പ്രാരംഭ IPO യും ഫേസ് ബുക്ക് ഒഫറിങ്ങ് വിലയേക്കാൾ കൂടുതലാണെന്നുള്ളതും കണ്സ്യൂംമർ ടെക്നോളജിയിലുള്ള വിശ്വാസത്തിന് പുത്തനുണർവ് നൽകിയിട്ടുണ്ട് ."ട്വിറ്റെർ പരസ്യമടിസ്ഥാനമാക്കിയുള്ള കണ്സ്യൂമർ കമ്പനികളെ വിപുലീകരിക്കാൻ സഹായിക്കുകയും കൂടുതൽ രംഗത്ത് വരുവാനുള്ള വേദി ഒരുക്കുകയും ചെയ്യും. ഞങ്ങൾ മുന്പോരിക്കലും ഇല്ലാത്ത വിധം കൂടുതൽ കണ്സ്യൂമർ ഇടപാടുകൾ കണ്ടു കൊണ്ടിരിക്കയാണ്" മേഹ്ത കൂട്ടിച്ചേർത്തു.ട്വിറ്റെറിന്റെ ഓരോ ഉപയോക്താക്കളിൽ നിന്നുമുള്ള വരുമാനം ഫേസ് ബുക്കിനേക്കാൾ കുറവാണ്. സെപ്റ്റംബർ വരെയുള്ള മൂന്നു മാസങ്ങളിൽ 231.7 മില്ല്യൻ ശരാശരി സജീവ ഉപയോക്താക്കളുണ്ടായിരുന്നു, വർഷ തുടക്കത്തിനേക്കാൾ 39 ശതമാനം കൂടുതലാണിത് . അത് കഴിഞ്ഞ വർഷത്തെ 65 ശതമാനം വളർച്ചയുമായ്‌ താരതമ്യം ചെയ്യാവുന്നതാണ്.ഒഫറിങ്ങിൽ നിന്നും കിട്ടുന്ന പണമുപയോഗിച്ച് ട്വിറ്റെർ ലോകമൊട്ടുക്കും വ്യാപിപ്പിക്കാനും പരസ്യക്കാരെ നെറ്റ്‌വർക്കിലേക്ക് അടുപ്പിക്കാനും ശ്രമം നടത്തിയേക്കാം. പരസ്യക്കാർക്ക് 140 അക്ഷരങ്ങളുള്ള പോസ്റ്റ്‌ സ്പോൻസർ ചെയ്യാം , കമ്പനിയെ ഫോളോ ചെയ്യുന്നില്ലെങ്കിലും ഉപയോക്താവിന്റെ ഫീഡിൽ ഇത് കാണിക്കും .വർഷ തുടക്കത്തിലെ 69 ശതമാനവുമായ് താരതമ്യം ചെയ്തു നോക്കിയാൽ സെപ്റ്റംബർ വരെയുള്ള മൂന്നു മാസങ്ങളിൽ സജീവമായ ഉപയോക്താക്കളിൽ നാലിൽ മൂന്നു പേരും മൊബൈൽ ഡിവൈസ് വഴിയാണ് സേവനം ഉപയോഗിച്ചിട്ടുള്ളത്‌. 70 ശതമാനത്തിനേക്കാൾ വരുമാനം വരുന്നതും ഈ ഉപകരണങ്ങളിൽ നിന്നാണ്. ഫേസ് ബുക്കിനേക്കാൾ കൂടുതലാണിത്.ഗോൾഡ്‌മാൻ സാക്സ് ഗ്രൂപ്പാണ് IPO യുടെ പ്രധാന അണ്ടർറൈറ്റർ മോര്‍ഗന്‍ സ്റ്റാന്‍ലി, ജെ പി മോര്‍ഗന്‍ ചെയ്സ് & കോ, ബാങ്ക് ഓഫ് അമേരിക, ദിഷ്യൂ ബാങ്ക്, കോഡ് അഡ്വൈസേര്‍സ് എന്നിവരും കൂടെ ചേരുന്നു. ന്യൂ യോർക്ക്‌ സ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്നു പറഞ്ഞ ട്വിറ്റെർ TWTR എന്ന ചിഹ്നമാണ് ഉപയോഗിക്കുക .ഓഫറിങ്ങിനു ശേഷം സഹ സ്ഥാപകനായ ഇവാൻ വില്ല്യത്തിന്റെ ഓഹരി 12 ശതമാനത്തിൽ നിന്നും 10.4 ആയ് കുറയും. അദ്ദേഹമാണ് ഒരേയൊരു വലിയ ഓഹരിയുടമ.

Next Story

Related Stories