TopTop
Begin typing your search above and press return to search.

ലെ കാറിയുടെ ഡെലികേറ്റ് ട്രൂത്ത്

ലെ കാറിയുടെ ഡെലികേറ്റ് ട്രൂത്ത്

അലെക് ഡി ബി മകാബെ (ബ്ലൂംബര്‍ഗ് ന്യൂസ്)

"ഡെലിക്കേറ്റ് ട്രൂത്ത്‌" എന്ന തന്റെ പുതിയ പുസ്തകത്തിൽ ജോണ്‍ ലെ കാർ "ഓപ്പറേഷൻ വൈൽഡ്‌ലൈഫ്'" എന്ന പേരിൽ ബ്രിട്ടീഷ്‌ സ്പെഷ്യൽ ഫോഴ്സും അമേരിക്കൻ കൂലിപട്ടാളക്കാരും അടങ്ങുന്ന വിചിത്രമായ കൂട്ടുകെട്ടിനെ കുറിച്ചും, അവർ ജിബ്രൽറ്റാരിൽ വെച്ചു രഹസ്യമായി നടത്തുന്ന ഭീകര വിരുദ്ധ ഏറ്റുമുട്ടലുകളെ കുറിച്ചും എഴുതുന്നു.

ഇതിൽ നായകനായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് നയതന്ത്രജ്ഞൻ കൗതുകം ജനിപ്പിക്കുന്നതാണ്: പ്രായമേറിയ ഒരു സഞ്ചാരപ്രിയൻ കിറ്റ്‌ പ്രോബിൻ. ധനശാസ്ത്രത്തിൽ അധിഷ്ടിതമായ, വളരെ സാധാരണമായ ഒരു ഔദ്യോഗിക ജീവിതത്തിനു ശേഷം ഓപ്പറേഷൻ വൈൽഡ്‌ലൈഫ് എന്ന ദൗത്യത്തിലേക്കുതന്നെ വിളിച്ചതിൽ അദ്ദേഹത്തിന് ഏറെ അത്ഭുതമുണ്ട്.

ഓപ്പറേഷൻ വൈൽഡ്‌ലൈഫ് ഒരു വിജയമാണ്, കുറ്റമറ്റ ഒന്ന്- എന്നാണ് ദൗത്യം തീരുമ്പോൾ പ്രോബിനെ അറിയിക്കുന്നത്. പക്ഷെ ആണോ? ഇത് ലെ കാറിന്റെ പുസ്തകം ആയതു കൊണ്ട് ഒന്നും അത്ര ലളിതമല്ല.

മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. പ്രോബിൻ, നാട്ടിൻപുറത്ത് ഒരു വിശ്രമ ജീവിതം നയിക്കുകയാണ്. ഇതിനിടയിൽ യാദൃശ്ചികമായി വൈൽഡ്‌ലൈഫ് ഒരു പക്ഷെ താൻ വിചാരിച്ച പോലെയല്ല അവസാനിച്ചത് എന്ന് അറിയാൻ അയാള്‍ക്ക് ഇട വരുന്നു. നിഷ്കളങ്കർ മരിക്കാൻ ഇടയായിട്ടുണ്ടാകാം.

ഇവിടെയാണ്‌ "അതീവ സ്ഥാനമോഹിയായ" സിവിൽ ഉദ്യോഗസ്ഥൻ ടോബി ബെല്ലിന്റെ പ്രവേശനം. ഉല്ലാസവാനും ആത്മാർത്ഥതയുള്ളവനും ആയ ടോബി ഈയൊരു ദൗത്യത്തെ കുറിച്ച് താൻ അറിഞ്ഞതേയില്ല എന്ന് ആശ്ചര്യപ്പെടുന്നു. ദൗത്യം നടക്കുന്ന സമയത്ത് "പുതിയ ഗോർഡൻ ബ്രൌണ്‍ കാലഘട്ടത്തിൽ ഒറ്റപെട്ടു പോയ ബ്ലയർ അനുഭാവിയായ" മന്ത്രി ഫെർഗസ് ക്വിനിന്റെ പ്രൈവറ്റ് സെക്രട്ടറി ആയി ജോലി ചെയ്തിട്ടും താൻ ഇത് അറിയാതിരുന്നത് അത്ഭുതം തന്നെ എന്ന് ടോബിക്ക് തോന്നുന്നു.

പ്രോബിൻ നടത്തുന്ന അമച്വറായ അന്വേഷണത്തിലേക്ക് ടോബി ആകർഷിക്കപ്പെടുന്നു. ഇതാണ് പുസ്തകത്തിന്റെ കേന്ദ്ര പ്രമേയം. സംശയാസ്പദമായ കൂടുതൽ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു - ക്വിന്നിന്റെ ഉറ്റ സുഹൃത്തും കുടിലബുദ്ധിയുമായ ഡിഫൻസ് കോണ്‍ട്രാക്ടർ ജേ ക്രിസ്പിൻ, പിന്നെ ക്രിസ്പിന്റെ പണക്കാരിയായ അമേരിക്കൻ സംരക്ഷക മിസ്സ്‌ മെയ്സി ( "ടീ പാർട്ടിയുടെ സുഹൃത്തും, ഇസ്ലാമിന്റെയും, സ്വവർഗ്ഗസ്നേഹികളുടെയും, ഗർഭഛിദ്രത്തിന്റെയും, പിന്നെ ഗർഭനിരോധനത്തിന്റെയും കടുത്ത എതിരാളിയും")

വൈകാതെ തന്നെ ടോബിയുടെ ഉദ്യോഗത്തിനും ജീവനും ഭീഷണി നേരിടുന്നു. പ്രോബിന്റെ സുന്ദരിയായ മകൾ, എമിലിയെക്കുറിച്ചും ടോണിക്ക് തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നു. ടോബിയും കിറ്റും ചേർന്ന് സത്യം കണ്ടെത്തുമോ, തെറ്റുകാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമോ, ദുരാഗ്രഹികളായ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ മേലുള്ള മറകൾ വലിച്ചു നീക്കാൻ അവർക്കാകുമൊ?

വളരെ രസിപ്പിക്കുന്ന ഒരു കൂട്ടാണ് ലെ കാറിന്റെ ഈ പുസ്തകം. അമേരിക്കയുടെ രാഷ്ട്രീയ സംശയങ്ങളേയും സദാചാര വീഴ്ച്ചകളെയും കുറിച്ച് സംസാരിക്കാൻ അദ്ദേഹം പുസ്തകത്തിൽ ഇഷ്ടം പോലെ ഇടങ്ങൾ കണ്ടെത്തുന്നുണ്ട്.

എന്നിരുന്നാലും ഈ ചെറിയ പുസ്തകം വായിക്കുമ്പോൾ ഇടക്കിടക്ക് വലിയ തോതിലുള്ള അവിശ്വസനീയതയുടെ ആവശ്യം വന്നേക്കും. ഒരു ബ്രിട്ടീഷ് മന്ത്രി, ഒരു സ്വകാര്യ മിലിട്ടറി കോണ്‍ട്രാക്ടറുമായി കൂട്ടുകച്ചവടത്തിൽ ഏർപെടുന്നു എന്ന് മാത്രമല്ല, വിദേശ രഹസ്യാന്വേഷണ ഏജൻസി തലവന്മാർ ഈ കോണ്ട്രാക്ടറുടെ കൈവെള്ളയിലുമാണ്. ഇത് യാഥാര്‍ഥ്യമോ?

എന്ന് മാത്രമല്ല ഒരു പത്രപ്രവർത്തകനും ഈ മന്ത്രിയെക്കുറിച്ചോ ബ്രിട്ടീഷ്‌ മണ്ണിൽ നടന്ന ഒരു അതീവ രഹസ്യ മിലിട്ടറി ദൗത്യത്തെ കുറിച്ചോ അന്വേഷിക്കാൻ താത്പര്യം കാണിച്ചില്ല എന്നതും ശ്രദ്ധേയമാണ്- ഒരു പക്ഷെ എന്റെ പത്രപ്രവർത്തക സഹോദരങ്ങൾക്ക് ഞാൻ അർഹിക്കാത്ത അംഗീകാരം കൊടുക്കുകയായിരിക്കാം.

എന്നത്തെയും പോലെ ലെ കാർ കാവ്യാത്മകത തുളുമ്പുന്ന ഒരു എഴുത്തുകാരനാണ്‌ ഈ പുസ്തകവും വെളിവാക്കുന്നു. കഥാപാത്രങ്ങളെ കുറിച്ച് വളരെ വ്യക്തമായ ഒരു കാഴ്ചപാട് അദ്ദേഹം സൃഷ്ടിക്കുന്നു. ഒരു ഇംഗ്ലീഷുകാരനെ കുറിച്ച് അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്, "അയാളുടെ പെരുമാറ്റം ഇങ്ങനെയായത് എന്ത് കൊണ്ടാണെന്ന് പറയാൻ വയ്യ. പക്ഷെ നിസ്സംശയം പറയാം അയാള്‍ ബ്രിട്ടീഷ്‌ ആണെന്ന്. ഒരു പക്ഷെ അയാളുടെ കൈകളുടെ ചലനം കാരണം ആയിരിക്കാം. വളരെ ചുറുചുറുക്കുള്ളതും അനാവശ്യ ചലനങ്ങൾ ഇല്ലാത്തതുമാണത്. ഒരു തരത്തിൽ ഒരു ഉള്‍വലിഞ്ഞതും”.

ഗൂഡമായ കഥ ഹാസ്യം കൊണ്ട് പതപെടുത്തുകയും ചെയ്യുന്നു അദ്ദേഹം. എമിലിയുടെ പങ്കാളി വേറെ ഒരു പെണ്ണിന് വേണ്ടി അവളെ ഉപേക്ഷിച്ചു പോകുമ്പോൾ, അവൾ ടോബിയോട് പറയുന്നു. "അച്ഛൻ പോയി അവരുടെ വീട് വളഞ്ഞു"

"എന്നിട്ടദ്ദേഹം എന്ത് ചെയ്തു?"

"യഥാര്‍ത്ഥ വീടല്ലായിരുന്നു അത്"

ഇപ്പോൾ 81 വയസ്സായ ലെ കാറിനു അദ്ദേഹത്തിന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇതിലും വലിയ ഒരു അവസരം കിട്ടുമായിരുന്നോ എന്ന് പുസ്തകം വായിച്ചതിനു ശേഷം എനിക്ക് തോന്നി. "ഡെലിക്കേറ്റ് ട്രൂത്ത്‌" വായിച്ചതിൽ നിന്നും തിന്മയുടെ വിരസതയെ കുറിച്ചും, മോബിയസ് വലയം പോലെ ആദ്യാന്തം ഇല്ലാതെ വലയുന്ന ഫ്ലോപ്പാകുന്ന കഥയെ കുറിച്ചും ഞാൻ ബോധവാനായി; ഇനി എന്ത് സംഭവിക്കും എന്ന് ആകാംഷയോടെ പേജുകൾ മറിച്ച് കൊണ്ടേയിരുന്നു.

പക്ഷെ ഡാനിയൽ ക്രെയ്ഗ് ആൽപ്സ് മലമുകളിൽ നിന്നും ഒരു ലൈം ഗ്രീൻ പ്രയസ് വണ്ടിയിൽ വന്നിറങ്ങുന്ന പോലെ, എന്തോ ഒരു ചേര്‍ച്ചയില്ലായ്മ അനുഭവപ്പെടുന്നുണ്ട്.Next Story

Related Stories