TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് പാശ്ചാത്യര്‍ മാത്രം?

നമ്മുടെ തലമുറയിലെ ചരിത്രകാരന്മാരില്‍ താരത്തിളക്കമുള്ള ഒരാളുണ്ടെങ്കില്‍ അത് നിയാല്‍ ഫെര്‍ഗുസനാണെന്നു പറയാതെ വയ്യ. നമ്മുടേതു പോലെ ബ്രിട്ടീഷ് കോളനിക്കാലത്തെ കെടുതികള്‍ നേരിട്ടവര്‍ക്ക് ഫെര്‍ഗുസന്റെ ചില ബ്രിട്ടീഷ് അനുകൂല നിലപാടുകള്‍ അംഗീകരിക്കാനാവില്ലെങ്കിലും വാസ്തവം പറയാതിരിക്കാനാവില്ലല്ലോ!

അമേരിക്കയിലെ ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ് ഈ ബ്രിട്ടീഷ് ചരിത്രകാരന്‍. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം ടി.വിയിലും റേഡിയോയിലുമൊക്കെ ചരിത്രത്തെ ആസ്പദമാക്കിയുള്ള പരിപാടികളും നിരന്തരം അവതരിപ്പിക്കുന്നു. ആകര്‍ഷകമായ വാദമുഖങ്ങള്‍ നിരത്തിയുള്ള ലളിതമായ ശൈലിയാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകത. കിമേരിക്ക മീഡിയ എന്ന പേരില്‍ സ്വന്തമായി സിനിമാ കമ്പനിയും അദ്ദേഹം നടത്തുന്നു. ഹെന്‍ട്രി കിസിഞ്ചറെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ഡോക്യൂമെന്റ് അടുത്തിടെ പുറത്തിറങ്ങുകയും വിമര്‍ശകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഫെര്‍ഗുസന്റെ 'സിവിലൈസേഷന്‍: ദി സിക്‌സ് കില്ലര്‍ ആപ്‌സ് ഓഫ് വെസ്റ്റേണ്‍ പവര്‍' എന്ന പുസ്തകം ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. അലന്‍ ലെയ്ന്‍ 2011 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ഇന്ത്യയില്‍ പെന്‍ഗ്വിന്‍ പുറത്തിറക്കി. മുമ്പെഴുതിയ പുസ്തകങ്ങളേക്കാള്‍ മനോഹരമായ ഈ പുസ്തകം തീര്‍ച്ചയായും വായിച്ചിരിക്കണമെന്നാണ് ഫെര്‍ഗുസന്‍ ആരാധകരുടെ വാദം. ദി പിറ്റി ഓഫ് വാര്‍: എക്‌സ്‌പ്ലെയിനിങ് വേള്‍ഡ് വാര്‍ വണ്‍, ദി വേള്‍ഡ്‌സ് ബാങ്കര്‍: ദി ഹിസ്റ്ററി ഓഫ് ദി ഹൗസ് ഓഫ് റോഥ്‌സ് ചൈല്‍ഡ്, ദി കാഷ് നെക്‌സസ്: മണി ആന്റ് പവര്‍ ഇന്‍ ദി മോഡേണ്‍ വേള്‍ഡ്, 1700-2000 എന്നിവയാണ് ഫെര്‍ഗുസന്റെ എടുത്തു പറയാവുന്ന ചില കൃതികള്‍.

ബ്രിട്ടീഷ് സാമ്രാജ്യത്തെ വാഴ്ത്തുന്നതാണ് അദ്ദേഹം രചിച്ച 'എംപയര്‍: ഹൗ ബ്രിട്ടണ്‍ മെയ്ഡ് ദി മോഡേണ്‍ വേള്‍ഡ്' എന്ന പുസ്തകം. കൊളോസസ് : ദി റൈസ് ആന്റ് ഫാള്‍ ഓഫ് ദി അമേരിക്കന്‍ എംപയര്‍' എന്ന പുസ്തകം അമേരിക്കയുടെ ഉയര്‍ച്ച മനസ്സിലാക്കാനുള്ള അന്വേഷണാത്മകമായ ഒരു ശ്രമമാണ്. സാമ്പത്തിക ചരിത്രകാരനെന്നാണ് ഫെര്‍ഗുസന്റെ മറ്റൊരു സവിശേഷത. സാമ്രാജ്യങ്ങള്‍ ഉദയത്തിലും തകര്‍ച്ചയിലും സമൂഹത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നതിലുമൊക്കെ ധനമൂലധനത്തിന്റെ ഇടപെടലുകള്‍ അദ്ദേഹം സൂക്ഷ്മതയോടെ അപഗ്രഥിക്കും. പണത്തെക്കുറിച്ചുള്ള അമേരിക്കന്‍, യൂറോപ്യന്‍ കാഴ്ചപ്പാടുകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് 'ദി അസെന്റ് ഓഫ് മണി:എ ഫിനാന്‍ഷ്യല്‍ ഹിസ്റ്ററി ഓഫ് ദി വേള്‍ഡ്'. ഇന്ത്യയെപ്പോലുള്ള സാമ്രാജ്യങ്ങളിലെ ധനവിനിമയത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതിപാദിച്ചിട്ടില്ല.

സിവിലൈസേഷന്‍: ദി സിക്‌സ് കില്ലര്‍ ആപ്‌സ് ഓഫ് വെസ്റ്റേണ്‍ വേള്‍ഡ് എന്ന പുസ്തകത്തില്‍ ചൈന, ഇന്ത്യ, തുര്‍ക്കി എന്നീ സാമ്രാജ്യങ്ങള്‍ നിലനില്‍ക്കേ പാശ്ചാത്യരാജ്യങ്ങള്‍ പട്ടിണിയെയും പ്രതിസന്ധിയെയും മറികടന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. പാശ്ചാത്യരാജ്യങ്ങള്‍ സംഹാരാത്മകമായ ആറു പ്രവര്‍ത്തനരീതികള്‍ അവലംബിച്ചെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. അവിശ്രമം, മത്സരാത്മകത, ശാസ്ത്രം, ജനാധിപത്യം, വൈദ്യം, ഉപഭോക്തൃത്വം, തൊഴില്‍ മൂല്യം എന്നിവയാണ് ഈ ആറെണ്ണം. ഈ ആറു ഗുണങ്ങളും കൈവിട്ടാല്‍ അതോടെ പാശ്ചാത്യരാജ്യങ്ങളുടെ ആധിപത്യം നഷ്ടമാവുമെന്നാണ് ഫെര്‍ഗുസന്റെ നിരീക്ഷണം. സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചയും വീഴ്ചയും മനസ്സിലാക്കാന്‍ ശ്രമിച്ച ഫെര്‍ഗുസന്‍ സമൂഹം അവയുടെ ഭാവി രൂപപ്പെടുത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നു.

പ്ലേഗ്, ശുചിത്വമില്ലായ്മ, തുടര്‍ച്ചയായ യുദ്ധം തുടങ്ങിയവയില്‍ ഇംഗ്ലണ്ട് നിശ്ചലമാവുമായിരുന്നു. ആറഗണ്‍, കാസ്റ്റിലേ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നീ പാശ്ചാത്യസാമ്രാജ്യങ്ങളാവട്ടെ കൂടുതല്‍ മെച്ചപ്പെടുമായിരുന്നു. ആസ്‌ടെക്‌സ്, ഇന്‍കാസ് സാമ്രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ പതിനഞ്ചാം നൂറ്റാണ്ടിലെ വടക്കേ അമേരിക്കയില്‍ അരാജകവന്യത കൂടുതലായിരുന്നു. ശേഷിക്കുന്ന പകുതി സഹസ്രാബ്ദം പാശ്ചാത്യനാടുകള്‍ കീഴടക്കുമായിരുന്നുവെന്നാണ് ഫെര്‍ഗുസന്‍ പങ്കുവെയ്ക്കുന്ന ആശയം.

അസാധാരണമായ ലോകസഞ്ചാരം സാധ്യമാക്കുന്നതാണ് ഈ പുസ്തകം. നാന്‍ജിങ്ങിലെ ഗ്രാന്‍ഡ് കനാല്‍ മുതല്‍ ഇസ്താന്‍ബുളിലെ തോപ്കാപ്പി പാലസ് വരെയും ആന്‍ഡ്‌സിലെ മാച്ചു പിക്കു മുതല്‍ നമീബിയയിലെ ഷാര്‍ക്ക് ലാന്‍ഡു വരെയും പ്രേഗിലെ അഭിമാനസ്തംഭം മുതല്‍ വെന്‍ഷൂവിലെ രഹസ്യ ദേവാലയം വരെയുമൊക്കെ വായനക്കാര്‍ക്കു സഞ്ചരിക്കാം. മത്സ്യബന്ധനബോട്ടുകള്‍, മിസൈലുകള്‍, ഭൂമി ഇടപാടുകള്‍, മരുന്നുകള്‍, ബ്ലൂ ജീന്‍സുകള്‍, ചൈനീസ് ബൈബിള്‍സ് എന്നിവയുടെയൊക്കെ കഥ നമുക്കു വായിച്ചു രസിക്കാം. ഇന്ത്യയ്ക്കാണ് ഒരു പാഠമാണ് ഈ പുസ്തകം. മുഗള്‍ സാമ്രാജ്യവും മറ്റു രാജവംശങ്ങളും കൂടുതല്‍ വേഗത്തില്‍ കുതിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? മൂഢമായ ജാതിവിചാരത്തിലും അശാസ്ത്രീയവഴികളിലും നമ്മള്‍ അറിവിനു വേണ്ടിയുള്ള ദാഹം നമ്മള്‍ അടക്കിവെച്ചിരുന്നില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? വാസ്‌കോഡ ഗാമ ഇന്ത്യയിലേയ്ക്കു വഴി കാണിച്ചില്ലെങ്കില്‍ നമ്മള്‍ യൂറോപ്പിലേയ്ക്ക് കടല്‍ കടത്തപ്പെടുമായിരുന്നോ? ഇപ്പോഴും സമയം അതിക്രമിച്ചിട്ടില്ല. ഇനിയും ഇന്ത്യയ്ക്ക് സുവര്‍ണ്ണമായ ഒരു ഭാവിയുണ്ട്. അതിന് എന്തൊക്കെ സാധ്യമാണെന്ന് നമുക്ക് അറിയാനാവണം. ആ അര്‍ഥത്തില്‍ ഒരു വഴികാട്ടിയാണ് ഫെര്‍ഗുസന്റെ പുസ്തകം.


Next Story

Related Stories