TopTop
Begin typing your search above and press return to search.

ഇന്ത്യക്ക് റഷ്യന്‍ ഭീഷണി

ഇന്ത്യക്ക് റഷ്യന്‍ ഭീഷണി
ഇല്യ ക്രെന്നിക്കോവ്

(ബ്‌ളൂംബര്ഗ് ന്യൂസ്)രണ്ടു പതിറ്റാണ്ട് മുന്പ് അര്‍കാടി ഡോബ്കിന്‍ അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ ആദ്യം ചെയ്ത ജോലി പാത്രം കഴുകലായിരുന്നു , ഇന്ന് അദ്ദേഹത്തിന്റെക കീഴില്‍ സ്വന്തം രാജ്യമായ ബെലാറസിലും കിഴക്കന്‍ യൂറോപ്പില്‍ പലയിടങ്ങളിലുമായി പതിനായിരത്തിലേറെ പ്രോഗ്രാമര്‍മാര്‍ ജോലി ചെയ്യുകയും എക്‌സ്പീഡിയ, ബര്‍ക്ലയ്‌സ് പോലുള്ള കമ്പനികള്‍ക്കുവേണ്ടി അവര്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുകയും ചെയ്യുന്നു.


ഡോബ്കിന്റെ എപാം സിസ്‌റ്റെംസ് 48 ബില്യണ്‍ ഗ്ലോബല്‍ ഔട്‌സോഴ്‌സിംഗ് മാര്‍ക്കറ്റിലേക്ക് കണ്ണും നട്ടിരിക്കുന്ന കിഴക്കന്‍ യൂറോപ്യന്‍ കമ്പനികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. സോവിയറ്റ് കാലഘട്ടത്തില്‍ വേരുകളുള്ള ഈ കമ്പനികള്‍ ഇന്ത്യന്‍ ഭീമന്മാ രായ ടാറ്റ കണ്‌സനള്ടനന്‌സിഴ സെര്വിാസെസ് ലിമിറ്റെഡ് പോലുള്ള കമ്പനികളുമായി മത്സരിക്കാന്‍ തങ്ങളുടെ എന്‍ജിനീയറിങ് ശക്തിയെ ബലപ്പെടുത്തുകയാണ് ഇപ്പോള്‍.


'സോവിയറ്റ് യൂണിയനില്‍ എന്‍ജിനീയര്‍മാര്‍ ശീതയുദ്ധ കാല സമയത്ത് ഈ മിലിട്ടറി മെഷീനുകളില്‍ പ്രവര്‍ത്തിച്ചിരുന്നു' ലാപ്‌ടോപില്‍ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുന്നതിനിടെ ഡോബ്കിന്‍ പറഞ്ഞു'. ഇന്ത്യയിലെ പോലെ മാര്‍ക്കറ്റിന്റെന ആവശ്യത്തിനു വേണ്ടിയുള്ള ഒന്നായിരുന്നില്ല ഐ ടി വിദ്യാഭ്യാസം ഞങ്ങള്‍ക്ക് '.അര്‍കാടി ഡോബ്കിന്‍


'സോവിയറ്റ് കാലഘട്ടത്തിലെ പ്രായോഗിക കഴിവുകള്‍ ഇന്നും നിലനിര്ത്തു ന്നുണ്ട്. അതുകൊണ്ട് തന്നെ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദധാരികള്‍ക്ക് വെറും പ്രോഗ്രാമിംഗ് കഴിവിനേക്കാള്‍ പ്രശ്‌നങ്ങളെ വിശാലമായി പഠിക്കാനും പരിഹരിക്കാനുമുള്ള കഴിവുണ്ട്'. പാമിന്റെവ പ്രതിയോഗിയായ ലക്‌സൊഫ്റ്റ് ഹോള്ഡി ങ്ങിന്റെ CEO ആയ ദിമിത്രി ലോസ്ചിനിന്‍ പറയുന്നു. യു ബിഎസ്, ബോയിംഗ് ,ഫോര്‍ഡ് പോലുള്ള കമ്പനികള്‍ ഉപഭോക്താക്കളായിട്ടുള്ള ലക്‌സോ്ഫ്റ്റില്‍ 6000 പരം ആളുകള്‍ പണിയെടുക്കുന്നുണ്ട്. 'ഇന്ത്യന്‍ പ്രോഗ്രാമര്‍മാര്‍ സാധാരണ ബാക്ക്ഓഫീസ് ,സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, പക്ഷെ ഞങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ സൊല്യൂഷെന്‌സ് വികസിപ്പിക്കാനാകും' ലോസ്ചിനിന്‍ കൂട്ടിച്ചേര്‍ത്തു.


അദ്ദേഹത്തിന്റെ ടീം ബാങ്കുകള്‍ക്ക് വേണ്ടി ഡെറിവേറ്റീവ് ട്രേഡിംഗ് സിസ്‌റ്റെവും കാറില്‍ ഘടിപ്പിച്ച കാമറ ഉപയോഗിച്ച് മാപ്പിലുള്ള ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ വിഷന്‍ നാവിഗേഷന്‍ സിസ്റ്റംവും വികസിപ്പിച്ചെ ടുത്തിട്ടുണ്ട്. ഡ്യൂഷെ (Deutsche) ബാങ്കിനു വേണ്ടി ഉപഭോക്താവിന് ലോണ്‍ കൊണ്ടുക്കേണ്ട കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറും ലക്‌സൊഫ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്.


'ലക്‌സൊഫ്റ്റിന് കാര്യ പ്രാപ്തിയുള്ള, നിങ്ങളെ ചോദ്യങ്ങള്‍ കൊണ്ട് വലക്കാന്‍ ശേഷിയുള്ള ചുണക്കുട്ടികളുണ്ട്. സങ്കീര്‍ണമായ പ്രൊജക്റ്റുകള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് വേണ്ടതും അത് തന്നെയാണ് ' ഡ്യൂഷെ ബാങ്കിന്റെണ ഗ്ലോബല്‍ യൂണിറ്റ് ടെക്‌നോളജി വിഭാഗം സി ഓ ഓ (COO) ആയ ഡാനിയല്‍ മാറോവിറ്റ്‌സിന്റെ ഈ വാക്കുകള്‍ ലക്‌സൊഫ്റ്റിനുള്ള നല്ല സര്‍ട്ടിഫിക്കറ്റാണ്.


ഈ വര്‍ഷത്തെ ഗൂഗിളിന്റൊ കോഡ് ജാം പ്രോഗ്രാമിംഗ് മത്സരത്തില്‍ അവസാന ഘട്ടത്തിലെത്തിയ 24 ല്‍ 16 പേരും മധ്യ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവരായിരുന്നു . ഈ വര്‍ഷത്തെ ഐ ബി എം സ്‌പോണ്‌സതര്‍ ചെയ്ത എ സിഎം ഇന്റെകര്‌നാപഷണല്‍ കോളേജിയെറ്റ് പ്രോഗ്രാമിംഗ് മത്സരത്തിലെ 13 വിജയികളില്‍ 8 പേര്‍ ഈ പ്രദേശത്ത് നിന്നുള്ളവരായിരുന്നു.ദിമിത്രി ലോസ്ചിനിന്‍കിഴക്കന്‍ യൂറോപ്പിലുള്ള പ്രോഗ്രാമര്‍മാര്‍ ഇന്ത്യയിലുള്ളവരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കുന്നതിനേക്കാള്‍ നല്ല രീതിയില്‍ ചെയ്യാന്‍ സാധിയ്ക്കും എന്നു പറഞ്ഞുകൊണ്ടു ഈ ഉയര്ന്ന തുകയെ ന്യായീകരിക്കാന്‍ കഴിയും എന്നാണ് ഇവിടത്തെ കമ്പനികള്‍ പറയുന്നത്. ഒട്ക്രീറ്റില്‍ ക്യാപിറ്റല്‍ നടത്തിയ സര്‍വേ പ്രകാരം ബെലാറസിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ വര്‍ഷത്തില്‍ 17,000 ഡോളറും റഷ്യക്ക് പുറത്തുള്ള വന്നറഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 20,000 ഡോളറും സമ്പാദിക്കുന്നുണ്ട്. അമേരിക്കയിലുള്ളവര്‍ 95,000 ഡോളര്‍ കീശയിലാക്കുമ്പോള്‍ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ സമ്പാദ്യം10,000 ഡോളറില്‍ ഒതുങ്ങും.


'മധ്യ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള പ്രോഗ്രാമര്‍മാര്‍ സൃഷ്ടിപരതയ്ക്കും വളരെ സങ്കീര്‍ണ്ണമായ പ്രോഗ്രാമ്മിങ്ങ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പേര് കേട്ടവരാണ്. ഇത് അവരെ ഇന്ത്യന്‍, ചൈനീസ് കമ്പനികളില്‍ നിന്നും വ്യത്യസ്തരാക്കുന്നു', മോസ്‌കോയിലുള്ള ഒട്ക്രീറ്റിലെ അനലിസ്റ്റായ അലക്‌സാണ്ടര്‍ വെന്ഗ്രനോവിച് പറയുന്നു.


എപാമിന്റെര്‍ വില്പന 30 ശതമാനം വര്‍ദ്ധിച്ച് 434 മില്യണ്‍ ഡോളറിലെത്തി നില്‍ക്കുന്നു, ലക്‌സൊഫ്റ്റിന്റെ വരുമാനമാവട്ടെ16 ശതമാനം വര്‍ദ്ധിച്ച് 315 മില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. സിക്ലം എന്ന 2,500 പ്രോഗ്രാമര്‍മാരുള്ള കമ്പനി തങ്ങളുടെ വില്പ്പന ഈ വര്‍ഷം 50 ശതമാനം വര്‍ദ്ധിക്കുമെന്ന് പറയുന്നു. വിടിബി ക്യാപിറ്റല്‍ നല്കുന്ന വിവര പ്രകാരം ഗ്ലോബല്‍ ഐ.ടി ഔട്‌സോഴ്‌സിംഗ് ഈ വര്‍ഷം 17 ശതമാനം വര്‍ദ്ധിച്ച് 48 ബില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു.


ഇന്ത്യന്‍ ഭീമന്മാര്‍ പെട്ടന്നങ്ങനെ മാര്‍ക്കറ്റിലുള്ള അവരുടെ ആധിപത്യം വിട്ടു കൊടുക്കാന്‍ തയ്യാറാവില്ല. മാര്‍ക്കറ്റ് വാല്യൂ അനുസരിച്ച് ഏഷ്യയിലെ കമ്പ്യൂട്ടര്‍ സര്‍വീസ് കയറ്റുമതിയിലെ ഒന്നാമനായ ടാറ്റ കണ്‌സ്ല്‍ട്ടന്‍സി ഈ വര്‍ഷത്തെ വില്പ്പഷന 29 ശതമാനം വര്‍ദ്ധിപ്പിച്ചു. എതിരാളിയായ ഇന്‍ഫോസിസില്‍ 20 ശതമാനം വളര്‍ച്ച കാണാന്‍ സാധിച്ചു.


കിഴക്കന്‍ യൂറോപ്പിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നതെങ്കിലും പെന്‍സില്‍വാനിയയിലെ ന്യൂ ടൌണില്‍ ആസ്ഥാനമുള്ള എപാമിന്റെ് കഴിഞ്ഞ വര്‍ഷത്തെ ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്ങിനു ശേഷം അമേരിക്കയിലുള്ള ബിസിനസ് ഇരട്ടിയായി. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സഗില്‍ ആസ്ഥാനമുള്ള ലക്‌സൊഫ്റ്റിന്റെ ബിസിനസ്സില്‍ കഴിഞ്ഞ ജൂണില്‍ നടന്ന കജഛ ക്ക് ശേഷം 50 ശതമാനം വര്‍ദ്ധനവുണ്ടായി, സിക്ലം, സോഫ്ട്‌സെര്വ്‌സ, ഇന്‌ഫോണപള്‌സ്ധ തുടങ്ങിയ കമ്പനികളും തരക്കേടില്ലാത്ത വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്.


ബഹു രാഷ്ട്ര കമ്പനികള്‍ ഐ.ടി വര്‍ക്കുകള്‍ ഇന്ത്യന്‍ കമ്പനികള്ക്ക് തീറെഴുതി കൊടുക്കാന്‍ തുടങ്ങിയ 90 കളുടെ തുടക്കത്തിലാണ് ടോബ്കിന്‍ അമേരിക്കയിലെത്തുന്നത് . ഇലക്റ്റ്രിക് എഞ്ചിനീയറിങ്ങില്‍ ബിരുദമുള്ള ടോബ്കിന്‍ 1993 ല്‍ ബിസിനസ് തുടങ്ങുന്നതിനു മുന്പാുയി ഇംഗ്ലീഷ് പഠിക്കുന്നതിനിടയില്‍ പല ജോലികളും ചെയ്തു.


'തുടക്കത്തില്‍ ന്യൂ ജേര്‍സിയില്‍ ഞാനും എന്റെ9 സഹപാഠിയായ മീന്‌സ്‌കി ലും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഞങ്ങള്‍ക്ക് കൈയില്‍ പണമോ ബന്ധങ്ങളോ ഉണ്ടായിരുന്നില്ല , പക്ഷെ വിഷമകരമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നത് മറ്റുള്ളവരില്‍ നിന്നും ഞങ്ങളെ വ്യത്യസ്തരാക്കി' 53 വയസ്സുള്ള ടോബ്കിന്‍ പറഞ്ഞു.


ടോബ്കിന്റെ ജീവിതത്തിലെ നാഴികക്കല്ലായത് 1995 ല്‍ കോള്‍ഗേറ്റ് പമോലിവ് കമ്പനിക്കുവേണ്ടി ഒരു കസ്റ്റമര്‍ റിലേഷന്‍ഷിപ് സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ കരാര്‍ നേടിയതാണ് . ആ പ്രോഗ്രാം ടോബ്കിനു ഒരുപാട് ശ്രദ്ധ നേടിക്കൊടുത്തു, സാപിന്റെമ സ്ഥാപകനായ ഹസ്സോ പ്ലാറ്റ്‌നറെ പരിചയപ്പെടാന്‍ ഇതുകാരണമായി. സാപിനുവേണ്ടി ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിക്കുകയും ചെയ്തു.


2000 മില്ലേനിയം മാറ്റം കാരണം സംഭവിച്ച പ്രശങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വര്‍ക്കുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുത്തനുണര്‍വ് നല്‍കിയപ്പോള്‍, എപാം ഇകോമേര്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കൊക്കക്കോള, അഡിഡാസ്, സൗന്ദര്യവര്ദ്ധുകോല്പ്പന്ന നിര്‍മ്മാതാക്കളായ സെഫോര, ഫോര്‍ സീസണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് എന്നിവരുമായി കരാറിലേര്‍പ്പെടാന്‍ കമ്പനിക്ക് സാധിച്ചു.


'മുന്‍ കിഴക്കന്‍ ബ്‌ളോക് (Eastern Bloc) കമ്പനികള്‍ യൂറോപ്യന്‍ അമേരിക്കന്‍ ഉപഭോക്താക്കളുമായി അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് അവരുടെ കാലത്തെയറിഞ്ഞ് കിട്ടിയ അവസരങ്ങള്‍ നല്ല വിധം പ്രയോജനപ്പെടുത്തി, ഇത് അവര്‍ക്ക് ഗുണം ചെയ്തു', കിഴക്കന്‍ യൂറോപ്പില്‍ അങ്ങിങ്ങായി 2,500 പ്രോഗ്രാമര്‍മാരുള്ള പ്രാഗ് ആസ്ഥാനമായ ഐ ബി എ ഗ്രൂപ്പിന്റൈ വൈസ് പ്രസിഡണ്ട് വാലെന്റൈന്‍ കസാന്‍ വിശദീകരിച്ചു.


'ഈ കമ്പനികള്‍ക്കുള്ള അനുകൂല സാഹചര്യങ്ങള്‍ പലതാണ്. അനുയോജ്യമായ ഭൂപ്രകൃതി, ഓഫീസുകളുടെയും മറ്റു വിഭവങ്ങളുടെയും ലഭ്യത എന്നിവ ഉപഭോക്താവിനോട് അടുപ്പിക്കുന്ന കാര്യങ്ങളാണ്. ഇവ ചിലവ് കുറക്കാനും വര്‍ക്കിന്റെ് വേഗത കൂട്ടാനും സഹായിക്കും', കസാന്‍ കൂട്ടിച്ചേര്‍ക്കുന്നു.Next Story

Related Stories