TopTop
Begin typing your search above and press return to search.

ഒരു രാജാവ് സ്വന്തം രാജ്യത്തിന്റെ അന്ത്യവിധി എഴുതുന്ന വിധം

ഒരു രാജാവ് സ്വന്തം രാജ്യത്തിന്റെ അന്ത്യവിധി എഴുതുന്ന വിധം
പോള്‍ ഹാന്‍ഡ്ലി
(ഫോറിന്‍ പോളിസി)


ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിന്റെ തലപ്പത്തിരുന്നയാള്‍ ഡിസംബര്‍ 5 വ്യാഴാഴ്ച 86 വയസ്സ് തികച്ചു. ഈ ദിനം കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ, ബാങ്കോക്ക് തെരുവുകളില്‍ നടക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും താത്കാലിക അവധിയായിരുന്നു. തായ്‌ലാന്‍ഡ് രാജവ് ഭുമിബോല്‍ അദുല്യാദെയോടുള്ള ആദര സൂചകമായി കടുത്ത ശത്രുക്കള്‍ പോലും കുറച്ചു ദിവസത്തേക്ക് പോരാട്ടം നിര്‍ത്തിവെക്കുമെന്നത് തെളിയിക്കുന്നത് അദ്ദേഹത്തിന്റെ ഭരണം എത്ര മാത്രം വിജയകരമായിരുന്നു എന്നതും, 67 വര്‍ഷത്തെ ഭരണം കൊണ്ട് നിയമാനുസൃതനായ, അസാധാരണമായ ശക്തിയുള്ള ഏകാധിപതി എന്ന നിലയില്‍ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാക്കിയ മതിപ്പുമാണ്.


എങ്കിലും ഗവര്‍ന്മെന്റിനെ പിന്താങ്ങുന്ന ചുവന്ന കുപ്പായക്കാരും എതിര്‍ക്കുന്ന മഞ്ഞക്കുപ്പായക്കാരും തമ്മിലുള്ള നിലക്കാത്ത പോരാട്ടം പ്രതിഫലിപ്പിക്കുന്നത് അദ്ദേഹത്തിന്റെ കാലശേഷം സുസ്ഥിരവും സമ്പൂര്‍ണ്ണവുമായ ജനാധിപത്യമെന്ന നിലയിലുള്ള ഭാവി തായ്‌ലാന്‍ഡിന് തയ്യാറാക്കി നല്‍കുന്നതിലുള്ള അദ്ദേഹത്തിന്റെ പരാജയമാണ്.


ഭുമിബോല്‍ ഇപ്പോഴും ജീവനോടെയിരിപ്പുണ്ട്, പക്ഷെ അദ്ദേഹത്തിന്റെ വളരെനാള്‍ നീണ്ട വാഴ്ചക്ക് അന്ത്യം വരുകയാണെന്നതില്‍ യാതൊരു സംശയവുമില്ല. വ്യാഴാഴ്ച രാവിലെ ഒത്തൊരുമക്ക് വേണ്ടിയുള്ള സന്ദേശം വായിക്കുന്ന സമയത്ത് ബലഹീനനായ് കാണപ്പെട്ട അദ്ദേഹത്തിന്റെ ശബ്ദവും സ്ഫുടമല്ലായിരുന്നു. നിരവധി ബലക്ഷയ രോഗങ്ങള്‍ക്കടിമകളായ 81 വയസ്സുള്ള രാജ്ഞി സിരികിതും അദ്ദേഹവും ഇപ്പോള്‍ ജനങ്ങളില്‍ നിന്നും അകന്ന് കഴിയുകയാണ്. വിരളമായി മാത്രം പുറത്തിറങ്ങുന്ന അവര്‍ തലസ്ഥാനത്തിനു നിന്നും മാറി തെക്കുള്ള കടല്‍ക്കരയിലാണ് താമസിക്കുന്നത്.


അവരുടെ വളരെക്കാലത്തെ കൂട്ടുകെട്ടുകളും കഷയിക്കുകയാണ്. രാജാവിന്റെ പ്രധാന രാഷ്ട്രീയ പ്രതിനിധി, പ്രിവി കൗണ്‍സില്‍ അംഗവും മുന്‍ പട്ടാള മേധാവിയും പ്രധാനമന്ത്രിയുമായ 93കാരന്‍ പ്രേം തിന്‍സുലനോന്‍ അരോഗ്യവാനല്ലാത്തത് കൊണ്ട് പട്ടാളത്തെ കൈകാര്യം ചെയ്യാന്‍ പര്യാപ്തനല്ല. ഇപ്പോള്‍ നൂറാം വയസ്സില്‍ മരിച്ച തായ് ബുദ്ധിസ്റ്റ് പുരോഹിതവര്‍ഗ്ഗത്തിന്റെ പരമോന്നത കുലപതിയും മറ്റൊരു ഭുമിബോല്‍ പക്ഷപാതിയായിരുന്നു.
67 മില്യണ്‍ തായ് ജനങ്ങളില്‍ വളരെക്കുറച്ചു പേര്‍ക്ക് മാത്രമേ മറ്റൊരു രാജാവിനെ അറിയുകയുള്ളൂ. ഭുമിബോലായിരുന്നു അവരുടെ ജീവിതത്തിലെ മാറ്റമില്ലാത്തതായ ഒരേയൊരു കാര്യം: രാജ്യത്തിന്റെ നട്ടെല്ല്, ധര്‍മ്മപ്രബോധകന്‍, തായ് എന്നതിന്റെ പ്രതിരൂപം. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രായാധിക്യം സൂചിപ്പിക്കുന്നത് അവരുടെ ചുറ്റുപാടും ഉണ്ടാകാന്‍ പോകുന്ന പേടിപ്പെടുത്തുന്ന മാറ്റത്തെയാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഒരേയൊരു പിന്‍ഗാമി ജനങ്ങളില്‍ വെറുപ്പും ഭയവും ഉളവാക്കുകയും പരിഹാസത്തിനു പാത്രമാവുകയും ചെയ്ത യുവരാജാവ് വാജിരലോങ്കോനായത് കൊണ്ട് തന്നെ.


യൂറോപ്പ്പിലെ ഭരണഘടനാപരമായ രാജവാഴ്ചകള്‍ക്ക് ഈ പ്രശ്‌നത്തിന് സ്പഷ്ടമായ പരിഹാരമുണ്ട്. ഉദാഹരണത്തിന് ബ്രിട്ടീഷുകാര്‍ ചാള്‍സ് രാജകുമാരനോട് താത്പര്യമില്ലാത്തവരോ ഇഷ്ടപ്പെടാത്തവരോ ആയിരിക്കാം. പക്ഷെ ഇംഗ്ലണ്ടില്‍ ചപലവും പരിതാപകരവുമായ രാജകീയ ക്രമങ്ങളില്‍ രാജ്യത്തിന് മുറിവ് പറ്റാതിരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളും പാര്‍ലമെന്റുമാണ് ഭരണം നടത്തുന്നത്.


തായ്‌ലാന്‍ഡ് പക്ഷെ ഈ വഴി തെരഞ്ഞെടുത്തിട്ടില്ല, കഴിഞ്ഞ പതിറ്റാണ്ട് മുഴുവന്‍ നിലനിന്ന പോരാട്ടം 'ഇത് വരുമോ ഇല്ലയോ, വന്നാല്‍ എങ്ങനെ, എപ്പോള്‍ എന്നതിനെക്കുറിച്ചായിരുന്നു. ഇതുമൂലം, ഭുമിബോല്‍ 1946ല്‍ ഭരണത്തില്‍ കയറിയ ദിനം മുതല്‍ രാജ്യത്തിന് ഉണ്ടായിട്ടുള്ള നഷ്ടം വളരെ വലുത് തന്നെയായിരിക്കും.


ഭുമിബോല്‍ രാജാവിന്റെ ഭരണത്തിന് വ്യത്യസ്തമായൊരു സഞ്ചാരപഥം തെരഞ്ഞെടുക്കാമായിരുന്നു. ബൂസ്റ്റണില്‍ ജനിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വളര്‍ന്ന, ഹാര്‍വേര്‍ഡില്‍ മെഡിസിന്‍ പഠിച്ച രാജകുമാരന്‍, അദ്ദേഹത്തിന് ഒരു പക്ഷെ വ്യവസ്ഥാപിതമായ ആധുനിക ഭരണകൂടത്തിനോട് വലിയ ബഹുമാനമുണ്ടായിരുന്നിരിക്കണം. രാജസിംഹാസനം മറിച്ചിടപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് അഞ്ചു വയസ്സായിരുന്നു, പിന്നെയൊരു മടങ്ങിപ്പോക്കിന് യാതൊരു സാധ്യതയുമുണ്ടായില്ല. പക്ഷെ രാജ്യം രണ്ടാം ലോക മഹാ യുദ്ധം സമ്മാനിച്ച രാഷ്ട്രീയ ശൂന്യതയെ മറികടക്കാനൊരു ഏകീകൃതനില്ലാതെ ആശയറ്റ കഴിയുകയായിരുന്നു. അതിനു പകരം അദ്ദേഹം ആദ്യം പിടിവാശിക്കാരായ ancien രാജകുമാരന്മാരുടെ മാര്‍ഗദര്‍ശനത്തിന്റെ സഹായത്താല്‍ പരമ്പരാഗതമായ ബുദ്ധിസ്റ്റ് രാജ്യാധിപത്യ മാണ് സ്ഥാപിച്ചത്. പിന്നെ ഇരിക്കാറായപ്പോള്‍ പട്ടാളത്തിന്റെ കൂടെ കാല്‍ നീട്ടി വെച്ച് തന്നെ ഇരിക്കുകയും ചെയ്തു.


അവരുടെ മുഖ്യ പിന്തുണക്കാരായിരുന്ന അമേരിക്കക്ക് വളരെ പ്രധാനപ്പെട്ടവരായിരുന്നത് കൊണ്ട് തന്നെ തിരഞ്ഞെടുത്ത ഗവര്‍മെന്റിന്റെ വികാസത്തിനു അവരത്ര പരിഗണന നല്‍കിയില്ല. വാഷിംഗ്ടണിനു സേനാധിപതികളും സിംഹാസനവുമായുള്ള സഖ്യം നല്ലവണ്ണം ഇണങ്ങി. വിയറ്റ്‌നാം യുദ്ധം അവസാനിച്ചതിനു ശേഷവും ഇത് നില നിന്നു.


അതുമുതല്‍ ഓരോ ചുവടുവയ്പ്പിലും, എല്ലാ രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലും തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരുടെ അധികാരം അടിച്ചമര്‍ത്താനും ചട്ടപ്രകാരമുള്ള ജനാധിപത്യത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കാനും ഭുമിബോല്‍ പട്ടാളത്തിന്റെ സഹായം ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് പത്ത് പ്രാവശ്യത്തിലധികം പട്ടാളം ഭരണം തട്ടിപ്പറിച്ചിട്ടുണ്ട്, അവസാനമായി 2006ല്‍ സംഭവിച്ചതുള്‍പ്പെടെ അവയില്‍ മിക്കവയ്ക്കും രാജാധികാരത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു.
കഴിഞ്ഞ പതിറ്റാണ്ടില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പിടികൂടുന്നതു വരെ ഭുമിബോല്‍ ചുണയുള്ളൊരു രാജാവായിരുന്നു. വിദ്യാഭ്യാസ പ്രചരണം, പുതിയ സാങ്കേതിക വിദ്യകള്‍ക്ക് അംഗീകാരം നല്‍കുക, ശാസ്ത്രത്തിനു വേണ്ടിയുള്ള വാദം എന്നിങ്ങനെ പല തരത്തിലും ആധുനികന്‍.


പക്ഷെ രാജ്യഭരണത്തിന്റെയും പട്ടാളവുമായുള്ള സഖ്യത്തിന്റെയും കാര്യം വരുമ്പോള്‍ പഴയ മാതൃകയില്‍ നിന്നും മാറി തിരഞ്ഞെടുക്കപ്പെട്ട ജനനേതാക്കള്‍ക്ക് ചെങ്കോല്‍ വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ജന നേതാക്കള്‍ പതിറ്റാണ്ടുകളായി ആ വലിയ മാറ്റത്തിന് വേണ്ടി മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷെ എല്ലാഴ്‌പ്പോളും രാജാധികാരവും പട്ടാളവും പരുഷസ്വരമുള്ള പാര്‍ലമെന്റോ മണി അടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോ അല്ല അവര്‍ക്ക് വേണ്ടതെന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കും. ഭുമിബോല്‍ നേരിട്ട് തന്നെ രാഷ്ട്രീയക്കാരോടുള്ള തന്റെ വെറുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പച്ചകുപ്പായക്കാരെ (പട്ടാളക്കാരെ) ഒരിക്കല്‍ പോലും വിമര്‍ശിച്ചിട്ടില്ലാത്ത അദ്ദേഹം ഭരണകാലം മുഴുവന്‍ രാഷ്ട്രീയക്കാരുടെ പരാജയങ്ങളെ തക്കം പാര്‍ത്തിരുന്ന് വിമര്‍ശിച്ചിട്ടുണ്ട്.


2001ല്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായ തക്ഷിന്‍ ഷിനവത്രമാണ് പട്ടാള - കൊട്ടാര സഖ്യത്തെ ഒന്നുലയ്ക്കാന്‍ നോക്കി. ജനങ്ങളെ, പഴയ രീതിലുള്ള ഭരണം കാലഹരണപ്പെട്ടതാണെന്ന് ബോധിപ്പിച്ചു കൊണ്ടായിരുന്നു ഇത്. 13 വര്‍ഷത്തെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചക്കും സമൃദ്ധിക്കും ശേഷം വന്നത് അദ്ദേഹത്തെ വിജയശ്രീലാളിതനാക്കി.


പുതു യുഗത്തിലേക്ക് കടന്ന തായ് ലാന്‍ഡിന് ഏഷ്യയിലെ വമ്പനായി മാറാനുള്ള കൊത്തുപണികളില്‍ ശക്തനായ ബുദ്ധിസ്റ്റ് രാജാവിന്റെയും സേനാധിപന്മാരുടെ പ്രകടമായ സ്വാധീനവും അത്ര പ്രധാനപ്പെട്ടതാണെന്നു തോന്നിയില്ല.


ബില്ല്യന്‍ ഡോളര്‍ ആസ്തിയെക്കാള്‍ വലിയ അഹങ്കാരവുമായി തക്ഷിന്‍, രാജ്യത്തെ ഭുമിബോല്‍ കാലഘട്ടത്തില്‍ നിന്നും മോചിപ്പിക്കാമെന്ന് കരുതി. ദക്ഷിണേഷ്യയിലെ അഭിവന്ദ്യ സ്വേച്ഛാധിപതികളായ സുഹാര്‍ത്തോ, മഹാതിര്‍ മൊഹമ്മദ്, ലീ ക്വാന്‍ യൂ എന്നിവരെപ്പോലെ രാജാവിനെ രാജ്യത്തിന്റെ നേതൃ സ്ഥാനത്ത് നിന്നും മാറ്റി കുറേക്കാലം ഭരിക്കാമെന്നും അദ്ദേഹം കരുതിയത് പോലെ കാണപ്പെട്ടു.


വാസ്തവത്തില്‍ അദ്ദേഹം ഭുമിബോലിന്റെ മുഖ്യ സമ്മതിദായകരുടെ പിന്തുണ തേടി: രാജകുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് പണം ചെലവഴിച്ചു, (പ്രത്യേകിച്ചും യുവരാജാവിന്റെ); പട്ടാളത്തില്‍ സ്വന്തം ആള്‍ക്കാരെ പ്രാത്സാഹിപ്പിച്ചു; വിശാലമായ ഗ്രാമപ്രദേശങ്ങളിലുള്ള കൃഷിക്കാരെ പാട്ടിലാക്കാന്‍ സര്‍ക്കാര്‍ പണം സ്വന്തം പേരില്‍ ചിലവഴിച്ചു.


സിംഹാസനത്തില്‍ നിന്നും നോക്കിയാല്‍ അതൊരു ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമായിത്തോന്നും. ഭുമിബോലിനെ ജീവിച്ചിരിക്കുമ്പോള്‍ ഭരണത്തില്‍ നിന്നും മാറ്റുന്നത് അസാധ്യമാണ്, പക്ഷെ രാജാവിന്റെ മരണശേഷം തക്ഷിന് സിംഹാസനത്തിന്റെ അധികാരം പിടിച്ചെടുക്കാം.


ഇത് മുന്നില്‍ കണ്ട കൊട്ടാരം, 2005ലെ ഇലക്ഷനില്‍ തക്ഷിന്‍ അപ്രതീക്ഷിതമായി ഗംഭീരവിജയം നേടിയപ്പോള്‍ അദ്ദേഹത്തെ രാജ്യഭ്രഷ്ടനാക്കിക്കൊണ്ട് അടുത്ത വര്‍ഷം നടന്ന പട്ടാള കലാപത്തെ പിന്തുണച്ചു.
മറുവശം ചിന്തിച്ചു നോക്കിയാല്‍ തക്ഷിന്‍ സൈന്യാധിപന്മാരുടെ അധികാരം ഇല്ലാതാക്കാനുള്ള ഒരവസരത്തെയായിരുന്നു പ്രതിനിധാനം ചെയ്തിരുന്നത്, വാജിരലോങ്കോന്‍ അധികാരത്തില്‍ വന്നാലുണ്ടാവുന്ന അപകട സാധ്യത കുറയുകയും ഗവര്‍മെന്റിന്റെ തലപ്പത്ത് തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാര്‍ ഇരിക്കുകയും ചെയ്യുമായിരുന്നു. അത് കൊണ്ട് തന്നെയാണ് കൊട്ടാരം പിന്തുണച്ച സായുധ പിപ്ലവാനന്തര ഗവണ്‍മെന്റ് പരാജയപെട്ടപ്പോള്‍ ഭൂരിപക്ഷ തായ്ലാണ്ടുകാരും തക്ഷിന്‍ പോരാടി തിരിച്ചു വരുന്നത് വരെ അദ്ദേഹത്തിന്റെ സഹോദരി യിംഗ്ലക്ക് ഷിനവത്രയെ പ്രധാനമന്ത്രി പ്രതിനിധിയായി തെരഞ്ഞെടുക്കാന്‍ തയ്യാറായത്.


തക്ഷിന്‍ കപടതനിറഞ്ഞവാനാണെന്ന കാര്യത്തില്‍ യാതൊരൊ സംശയവുമില്ല, ഭരണത്തിലേക്ക് തിരിച്ചു കയറാന്‍ എന്ത് കളിയും കളിക്കാന്‍ അദ്ദേഹം തയാറാണ്, പിന്തുണക്കാരെ വിദേശത്ത് നിന്ന് കൊണ്ട് ഉത്തേജിപ്പിക്കാനും പീരങ്കിയുണ്ടയ്ക്കു ഇരയാകുന്ന ഭടന്‍മാരായി അവരെ ഈ യുദ്ധക്കളത്തിന്റെ മുന്‍പന്തിയിലേക്ക് തള്ളിവിടുകയുമാണ് അദ്ദേഹം ചെയ്യുന്നത്.


തക്ഷിന് പൊതുമാപ്പ് കിട്ടുന്നതിനു വേണ്ടി ഇരു രാഷ്ട്രീയ ഗ്രൂപ്പില്‍ പെട്ടവര്‍ക്കും പൊതുമാപ്പ് കിട്ടുന്ന നിയമരൂപീകരണത്തിനെന്ന പേരില്‍ (2006ലെ ഭരണ അട്ടിമറി മുതല്‍ രാഷ്ട്രീയ സംബന്ധിയായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ) യിംഗ്ലക്ക് നടത്തിയ വിഫല ശ്രമത്തില്‍ നിന്നായിരുന്നു അടുത്തിടെ ബാങ്കോക്ക് തെരുവില്‍ നടന്ന കലാപം തുടങ്ങിയത്.


രാജ ഭരണത്തെ അട്ടിമറിക്കാനുള്ള ആഗ്രഹം, അഴിമതി ആരോപിതന്‍, സഹോദരിയെ മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ കൃത്രിമപ്പണി, പതിറ്റാണ്ടുകളോളം ഭരണത്തിലിരിക്കാനുള്ള പ്രകടമായ തീരുമാനം ഇവയെല്ലാം വിദ്യാസമ്പന്നരായ തായ് ലാന്‍ഡുകാര്‍ക്കിടയില്‍ തക്ഷിനോടുള്ള വിരോധം വളരാന്‍ കാരണമായി.


പക്ഷെ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തിലൊരു വിജയപ്രദമായ പകരക്കാരനെ കൊണ്ടുവരാന്‍ അവര്‍ക്കോ രാജഭരണത്തിനോ സാധിച്ചില്ല. രാജാവിന്റെ രാഷ്ട്രീയ - സഖ്യകക്ഷി പാര്‍ട്ടികള്‍ തക്ഷിന്റെ ജനപിന്തുണയെ വെല്ലു വിളിക്കുന്നതില്‍ പരാജിതരാണ്. അതുകൊണ്ട് തായ്ലാന്‍ഡ് ഒരൊത്തു തീര്‍പ്പിലെത്തുന്നതിനു മുമ്പുള്ള പരിപൂര്‍ണ്ണ പരാജയത്തിലാണ്, ഭുമിബൊലിന്റെ അന്ത്യദിനങ്ങള്‍ എണ്ണിത്തുടങ്ങുതോടു കൂടി ഇതൊരു വന്‍ തലവേദനയായി മാറും.


അടുത്ത രാജാവ് കുറെക്കൂടി കരുണയുള്ളവനായിരുന്നെങ്കില്‍ ഈ സ്ഥിതി വലിയ അസ്വസ്ഥയുണ്ടാക്കാതെ കടന്നു പോയേനെ. പക്ഷെ 61 വയസ്സുള്ള വാജിരലോങ്കോന്‍ വിശ്വസ്തനല്ല, പിതാവിനുള്ള അധികാരം അദ്ദേഹത്തിനു കിട്ടിയാലുള്ള അവസ്ഥയെ എല്ലാവരും ഭയപ്പെടുന്നുണ്ട്. സ്വദേശത്തും വിദേശത്തും നിരവധി പ്രശ്‌നങ്ങളുണ്ടാക്കിയ ചരിത്രമുണ്ടെങ്കിലും അവയെല്ലാം കൊട്ടാരം മൂടിവെച്ചിരിക്കയാണ്. അതുകൂടാതെ തുടര്‍ച്ചയായ് മൂന്ന് ഭാര്യമാരും നിരവധി പെണ്‍സുഹൃത്തുക്കളുമുള്ള അദ്ദേഹത്തിന്റെ കുടുംബ ജീവിതവും അദ്ദേഹം സിംഹാസനത്തിനു അര്‍ഹനാണോ എന്ന ചോദ്യം ഉയര്‍ത്തുന്നു.


അദ്ദേഹം കുടുംബത്തോടും സിംഹാസനത്തോടും പ്രതിബദ്ധതയുള്ളവനാണ്, പക്ഷെ രാജാധികാരത്തെക്കുറിച്ചോ, ജനാധിപത്യപരമായ രാഷ്ട്രീയത്തെക്കുറിച്ചോ, ഭരണഘടനയുടെ കര്‍ത്തവ്യത്തയോ, നിയമ വ്യവസ്ഥയെക്കുറിച്ചോ അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്നതിനെക്കുറിച്ച് യാതൊരറിവുമില്ല. കൂടാതെ അദ്ദേഹത്തിനൊരു പകരക്കാരനുമില്ല. വിക്കിലീക്ക് പുറത്ത് വിട്ട വിവര പ്രകാരം നമുക്കറിയാവുന്ന ഒരെയോരുകാര്യം ഭുമിബൊലിനു ചുറ്റുമുള്ള പ്രധാനികള്‍ യുവരാജാവിനെ ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നില്ല എന്നും അദ്ദേഹം ഉണ്ടാക്കിയേക്കാവുന്ന അപകടത്തിനു യാതൊരു പ്രതിവിധിയുമില്ല എന്നുമാണ്.


ഭുമിബോല്‍ മരണപ്പെട്ടാല്‍ വാജിരലോങ്കോന്റെ കൈയിലെത്തിയേക്കാവുന്നത് അവരുണ്ടാക്കിയ ഘടനയാണ് : പട്ടാളവുമായ് കൂട്ടിക്കെട്ടിയ സിംഹാസനം, അതിനോടുകൂടെ 1932 മുതല്‍ തായ് ഭരണഘടനയുടെ ഭൂപടത്തില്‍ നിന്നും പുറം തള്ളപ്പെട്ട ജനകീയ ഭരണത്തോടുള്ള വെറുപ്പും.


രാജകുമാരാന്‍ തക്ഷിനുമായി ഒരു പങ്കു കച്ചവടത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യതയില്ലാതില്ല. പക്ഷെ അവര്‍ തമമിലുള്ള ബന്ധത്തെക്കുറിച്ചോ തുടങ്ങിയേക്കാവുന്ന സംരംഭത്തെക്കുറിച്ചോ യാതൊരറിവും ഇപ്പോളില്ല. പക്ഷെ രണ്ടു പേരോടും രാജാധിപത്യത്തെ അനുകൂലിക്കുന്ന തായ്ലാണ്ടുകാര്‍ക്കുള്ള കടുത്ത വെറുപ്പ് ഈയൊരു നീക്കത്തെ വലിയ ആപത്തിലേക്ക് നയിക്കും.


കൊട്ടാരത്തിനു മുന്നിലുള്ള ഒരു പോംവഴി യിംഗ്ലക്കിനെ സഹായിക്കുകയും അവരുടെ സര്‍ക്കാറിനെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. തിരിച്ച് യിംഗ്ലക്ക് അവരുടെ സഹോദരനെ സഹായിക്കാന്‍ ശ്രമിക്കുന്നത് നിര്‍ത്തുകയും ദുബായിയിലെ അഭയജീവിതത്തില്‍ വിടുകയും വേണം. അങ്ങനെയാണെങ്കിലും രാജ്യത്തിന്റെ ഭാവി ഭയവും കയ്ക്കുന്ന അനുഭവങ്ങളും സമ്മാനിച്ച രണ്ടു മനുഷ്യരുടെ അഭിലാഷത്തിനനുസരിച്ചിരിക്കും.


ശക്തമായ രാജാധിപത്യങ്ങളും കുടുംബാധിഷ്ഠിതമായ സ്വേച്ഛാധിപത്യങ്ങളും മുഴുവന്‍ രാജ്യവും ഏക മകന്‍ അല്ലെങ്കില്‍ മകളുടെ പ്രകടനത്തിന്റെ ഇരയാവാതിരിക്കാനാണ് വഴി മാറ്റി നടന്നത്. (നോര്‍ത്ത് കൊറിയയെ നോക്കുക) ദുഃഖകരമെന്നു പറയെട്ടെ തായ് ലാന്‍ഡിന് ഈ സന്ദേശം ഉള്‍ക്കൊള്ളാനായില്ല.


Next Story

Related Stories