TopTop
Begin typing your search above and press return to search.

ഒരേ കടല്‍

ഒരേ കടല്‍

കെ.ജെ ജേക്കബ്

സ്വാതന്ത്ര്യത്തിലെയ്ക്കു ചുവടുവച്ചശേഷം നെല്‍സന്‍ മണ്ടേല ആദ്യമായി സന്ദര്‍ശിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരുന്നു എന്നത് ലോകത്തെങ്ങുമുള്ള സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യ നല്‍കിയിരുന്ന ഇളക്കമില്ലാത്ത പിന്തുണയ്ക്കുള്ള നന്ദി പ്രകടനമായിരുന്നു.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യ രൂപം കൊടുത്ത ചേരിചേരാ നയം യഥാര്‍ത്ഥത്തില്‍ സോഷ്യലിസ്റ്റ് ചേരിയായിരുന്നു. ദാരിദ്രത്തോടുള്ള യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ നേടിയ വലിയ വിജയം നമുക്കും ഉള്‍ക്കൊള്ളാവുന്ന മാതൃകയായി നെഹ്‌റു കണ്ടിരിക്കണം. ജനാധിപത്യത്തിന്റെ ഫ്രെയിംവര്‍ക്കിനുള്ളില്‍ അത് സാധിക്കും എന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുതലാളിത്തസാമ്രാജ്യത്ത ലോകത്തിനെതിരെയുള്ള ശാക്തിക ചേരിയില്‍ അദ്ദേഹം നിലയുറപ്പിച്ചു, ലോകമെങ്ങുമുള്ള സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു.

1948ഇല്‍ വെള്ളക്കാരുടെ നാഷണല്‍ പാര്‍ട്ടി വര്‍ണവിവേചനത്തിനു നിയമ പ്രാബല്യം നല്‍കിയപ്പോള്‍ത്തന്നെ ഇന്ത്യ അന്ന് കഷ്ടിച്ചു സ്വതന്ത്രമായാതെ ഉള്ളൂ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു; പിന്നീടത് സാംസ്‌കാരിക, നയതന്ത്ര, കായിക രംഗങ്ങളിലേയ്ക്ക്കൂടി വ്യാപിപ്പിച്ചു. വംശീയ സര്‍ക്കാരിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ 1960ഇല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഇന്ത്യയില്‍ പ്രതിനിധി ഓഫീസ് തുറക്കാനനുവാദം നല്‍കി ഇന്ത്യ നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയോടുള്ള ബന്ധം മഹാത്മാഗാന്ധിയാണെന്നുള്ളത് ഇത്തരം ഒരു നിലപാടിന് വലിയ ധാര്മിക ശക്തിയും നല്കി. ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തോട് ഇന്ത്യ ഐക്യദാര്‍ഡ്യം പുലര്‍ത്തി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനു ആദ്യമായി നയതന്ത്ര അംഗീകാരം കൊടുത്ത രാജ്യം ഇന്ത്യയായിരുന്നു. അപ്പാര്‍ത്തീഡ് ഭരണവുമായി യാതൊരു ബന്ധവുമില്ല എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം എന്ന നിലപാടിന്റെ അന്താരാഷ്ട്ര വേദികളിലെ ഏറ്റവും വലിയ പിന്തുനക്കാര്‍ ഇന്ത്യ ആയിരുന്നു; പല രാജ്യങ്ങളും പ്രത്യക്ഷത്തില്‍ ഉപരോധത്തെ അനുകൂലിച്ചെങ്കിലും വളഞ്ഞ വഴിയില്‍ വ്യാപാരം ചെയ്തു. (ഇന്ത്യയിലെ രത്‌നവ്യാപാരത്തിന്റെ പ്രധാന അസംസ്‌കൃത വസ്തുക്കള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് വന്നിരുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയും ചെറിയ മെയ്വഴക്കം കാണിച്ചു എന്നത് അന്താരാഷ്ട്ര വാണിജ്യത്തിന്റെ ഒരു പിന്നാമ്പുറക്കഥ).

നെഹ്രുവിനു നേരെ വിപരീതമായി ഇന്ത്യയില്‍ ജനാധിപത്യസ്ഥാപനങ്ങളെ ഒന്നൊന്നായി ദുര്‍ബ്ബലമാക്കിയ ഭരണാധികാരിയായിരുന്നുവെങ്കിലും ഇന്ദിരാഗാന്ധി വ്യക്തമായും അദ്ദേഹത്തിന്റെ വിദേശനയം പിന്തുടര്‍ന്നു. അടിസ്ഥാനപരമായി ഒരു സാമ്രാജ്യത്തവിരോധി ആയിരുന്ന അവര്‍ സോവിയറ്റ് യൂണിയനോടുള്ള ആഭിമുഖ്യം പരസ്യമാക്കാനോ അമേരിക്കയുടെ കണ്ണിലെ കരടായയിരുന്ന പല ലോക നേതാക്കന്മാരെയുംഅവരില്‍ ഫിഡല്‍ കാസ്‌ട്രോയും, യാസിര്‍ അരാഫത്തും, മു അമ്മര്‍ ഗദ്ദാഫിയും ഉള്‍പ്പെടുന്നു രാജ്യത്തിന്റെ അതിഥികളായി സ്വീകരിക്കാനോ മടിച്ചില്ല. അമേരിക്കയുടെ അതൃപ്തിയ്ക്ക് പാത്രമാവും എന്നത് ഇന്ദിരയെ പിന്തിരിപ്പിചുമില്ല പാലസ്‌റ്റൈന്‍ ലിബെറേഷന്‍ ഒര്‍ഗനൈസേഷനും അരാഫത്തിനും രാഷ്ട്രമെന്നും രാഷ്ട്രത്തലവനുമെന്ന അംഗീകാരങ്ങളും ഇന്ത്യ നല്‍കി. .

അന്ന് സാമാന്യം ശക്തമായിരുന്ന ചേരി ചേരാ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന മേല്‍കൈ ഉപയോഗിച്ച് കിട്ടാവുന്ന എല്ലാ വേദികളിലും ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ചു, വര്‍ണ വെറിയന്‍ ഭരണകൂടത്തെ നാണം കെടുത്താനുള്ള എല്ലാ അവസരവും ഉപയോഗിച്ചു. കായിക ഭൂപടത്തില്‍ കയറിപ്പറ്റാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ തടഞ്ഞു. അക്കാലങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ 'ദക്ഷിണാഫ്രിക്ക ഒഴികെ' എന്ന് സ്റ്റാമ്പ് ചെയ്യുമായിരുന്നു. 1974ലെ ഡേവിസ് കപ്പ് ടെന്നിസിന്റെ ഫൈനലില്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് പോകാതെ ഇന്ത്യ പ്രതിഷേധിച്ചു.

പിന്നീട് രാജീവ് ഗാന്ധിയുടെ സര്‍ക്കാരും മണ്ടേലയ്ക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും വലിയ പിന്തുണയാണ് നല്കിയത്. സഹകരണത്തിന് പകരമായി വന്ന പല തരം വാഗ്ദാനങ്ങള്‍ഘട്ടം ഘട്ടമായി വര്‍ണ വിവേചനം ഇല്ലാതാക്കാമെന്നതടക്കം ഇന്ത്യ തള്ളി. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരുമായി ഒരു ബന്ധവുമില്ല എന്ന നിലപാടിലുറച്ചുനിന്നുകൊണ്ട് തന്നെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ഉറച്ച ബന്ധം പുലര്‍ത്താനും കോണ്‍ഗ്രസ് പ്രസിഡന്റ്‌റ് എന്ന നിലയില്‍ അദ്ദേഹം തയ്യാറായി. എഎന്‍ സിയുടെ സായുധസമരത്തിന്റെ തുടക്കത്തിന്റെ രജതജൂബിലി സന്ദര്‍ഭത്തില്‍, 1986ഇല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഒരു സന്ദേശം അയച്ചു. അതിലിങ്ങനെ പറഞ്ഞു:

"The spirit of freedom can never be vanquished. I am confident that the people of South Africa will continue to wage their war against the inequalities and injustice of apartheid till the system is eliminated. In this struggle the African National Congress has played a leadership role and will undoubtedly continue to do so. In their fight the people of South Africa have our wholehearted and unconditional support. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ മണ്ടേലയെ 'ഭീകരന്‍' എന്ന് വിളിച്ചിരുന്ന കാലത്തായിരുന്നു ഇതെന്നോര്‍ക്കണം.

ആദ്യത്തെ വരവില്‍ 'ഭാരതരത്‌ന' നല്‍കി ഇന്ത്യ നെല്‍സന്‍ മണ്ടേലയെ ആദരിച്ചു; അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന് ശേഷം ഇന്ത്യക്കാരനല്ലാത്ത ഒരാള്‍ക്ക് ആ ബഹുമതി നല്‍കിയത് അദ്ദേഹത്തിനാണ് ആണ്. വീണ്ടു പല പ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യയും മഹാത്മാ ഗാന്ധിയും നല്‍കിയ പ്രചോദനം എടുത്തു പറഞ്ഞു.


Next Story

Related Stories