TopTop
Begin typing your search above and press return to search.

പാസ്‌വേര്‍ഡ്കള്‍ മാറ്റാന്‍ റെഡിയായിക്കോളൂ...

പാസ്‌വേര്‍ഡ്കള്‍ മാറ്റാന്‍ റെഡിയായിക്കോളൂ...

വില്‍ ഒറെമസ് (സ്ലേറ്റ്)

ഇന്റര്‍നെറ്റില്‍ ആളുകള്‍ ഉപയോഗിക്കുന്ന ഏറ്റവും പോപ്പുലര്‍ പാസ്‌വേര്‍ഡ്, പാസ്‌വേര്‍ഡ് എന്ന വാക്കല്ല എന്നത് നല്ലകാര്യമാണ്. എന്നാല്‍ അത് ഇപ്പോഴും രണ്ടാംസ്ഥാനത്താണ് എന്നതും ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ “123456” ആണ് വന്നിരിക്കുന്നത് എന്നതുമാണ്‌ അതിലും കഷ്ടം.

സ്പ്ലാഷ് ഡാറ്റ ഈ വര്‍ഷത്തെ ഇരുപത്തിയഞ്ചു കോമണ്‍ പാസ്‌വേര്‍ഡ്കള്‍ പുറത്തുവിട്ടു. ഓണ്‍ലൈന്‍ സൌകര്യങ്ങള്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷത്തിന്റെ മണ്ടത്തരമാണ് ഈ ലിസ്റ്റ് വ്യക്തമാക്കുന്നത്. പക്ഷെ ഒന്നാലോചിച്ചാല്‍ ഇതില്‍ ചില പാസ്‌വേര്‍ഡ്കള്‍ തന്നെ ഏറ്റവും സാധാരണമായിത്തീരേണ്ടിയിരുന്നു. ഏറ്റവും സാധാരണമാവുന്നത് ഏതെങ്കിലും വിചിത്രവാക്കാണെങ്കില്‍ അതല്ലേ കൂടുതല്‍ വിചിത്രമാവുക?

പാസ്‌വേര്‍ഡ് എന്നും 123456 എന്നും ഒക്കെ പാസ്‌വേര്‍ഡ് ആയി ഉപയോഗിക്കുന്ന രീതി കഴിഞ്ഞവര്‍ഷത്തെക്കാള്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ട് എന്ന് സ്പ്ലാഷ്ഡാറ്റയുടെ സിഇഒ ആയ മോര്‍ഗന്‍ സ്ലെയിന്‍ പറയുന്നു. എങ്കിലും ഈ കുറവു വളരെ ചെറിയ രീതിയില്‍ മാത്രമാണ് സംഭവിച്ചത്. “വളരെ ലളിതമായ പാസ്‌വേര്‍ഡ്കള്‍ ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകളെപ്പറ്റി ആളുകള്‍ ബോധാവാന്മാരാകുന്നതോടെ ഈ കണക്കില്‍ മാറ്റം വരുമെന്നാണ് എല്ലാവര്‍ഷവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പല വെബ്‌സൈറ്റുകളും കൂടുതല്‍ ശക്തമായ പാസ്‌വേര്‍ഡ്കള്‍ പ്രോത്സാഹിപ്പിക്കാനുള്ള പോളിസികള്‍ പോലും തുടങ്ങിയിട്ടുണ്ട്.”, മോര്‍ഗന്‍ പറയുന്നു.

പാസ്‌വേര്‍ഡ്കള്‍ നന്നായി തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യം ആളുകളില്‍ എത്തിക്കാനാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം. ഏതുതരം ആളാണ്‌ ഇതില്‍ ഓരോ പാസ്‌വേര്‍ഡും ഉപയോഗിക്കുക എന്ന് നോക്കുക. നിങ്ങളുടേത് ഈ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ദയവുചെയ്ത് എത്രയും വേഗം നിങ്ങളുടെ ജീവിതവീക്ഷണവും പാസ്‌വേര്‍ഡും മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളുക.
1. 123456
എന്റെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കാനായി ഏറ്റവും ചെറിയ ഒരു നടപടി എടുക്കാന്‍ പോലും എന്നെക്കൊണ്ട് കഴിയില്ല. ആരുവേണമെങ്കിലും എന്റെ വിവരങ്ങള്‍ എടുത്ത് എങ്ങനെ വേണമെങ്കിലും ഉപയോഗിച്ചോളൂ.

2. password
ചോദ്യം പിടികിട്ടിയില്ല.

3. 12345678
123456 അടിച്ചുനോക്കിയപ്പോള്‍ കമ്പ്യൂട്ടര്‍ പറയുന്നു ചുരുങ്ങിയത് എട്ടു അക്കമെങ്കിലും വേണമെന്ന്. ആപ്പോള്‍ ഞാന്‍ എട്ടുവരെ അടിച്ചു.

4. qwerty
എന്റെ ബുദ്ധി നോക്കിക്കേ! എന്റെ പാസ്‌വേര്‍ഡ് ദാ കീബോര്‍ഡില്‍ തന്നെ എഴുതിവെച്ചിരിക്കുന്നു.

5. abc123
എന്നെപ്പറ്റിയൊക്കെ എന്തുപറയാനാണ്!

6. 123456789
എല്ലാ നമ്പരും വന്നോന്ന് നോക്കിക്കേ!

7. 111111
കണ്ടുപിടിക്കാന്‍ എന്തെളുപ്പം, ഓര്‍ത്തുവയ്ക്കാന്‍ എന്തൊരു പാട്. (എത്ര ഒന്നായിരുന്നു, ആറോ അതോ ഏഴോ?)

8. 1234567
ഏഴാണ് എന്റെ ലക്കിനമ്പര്‍.

9. iloveyou
അനുരാഗ ലോലലോലന്‍

10. adobe123
എന്റെ അഡോബ് പാസ്‌വേര്‍ഡ് കണ്ടുപിടിച്ച ഹാക്കറെ, നീ ഒരിക്കലും ഇത് കണ്ടുപിടിക്കാന്‍ പോകുന്നില്ല!

11. 123123
ആഹ! 123456 പ്രതീക്ഷിച്ചിരിക്കുവാരുന്നു അല്ലേ!

12. admin
എന്നെ എത്രയും വേഗം ജോലിയില്‍ നിന്ന് പിരിച്ചുവിടെണ്ടത് അത്യാവശ്യമാണ്.

13. 1234567890
അതാണ്‌, ഇപ്പോഴാ അക്കം തികഞ്ഞത്.

14. letmein
എന്തിന് me മാത്രമാകുന്നു, എല്ലാവരും പോന്നോട്ടെ!

15. photoshop
എല്ലാത്തിനും ഒരേ പാസ്വേര്‍ഡ് ഉപയോഗിക്കരുതെന്നാണ് പറയുന്നത്. അതുകൊണ്ട്...

16. 1234
എന്റെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ എനിക്കോ ഈ സൈറ്റ് നടത്തുന്നവര്‍ക്കോ യാതൊരു താല്‍പ്പര്യവും ഇല്ലാത്തതുകൊണ്ട് സാധ്യമായ പാസ്‌വേര്‍ഡ്.

17. monkey
അതെ, ഞാന്‍ ഒരു കുരങ്ങനാണ്.

18. shadow
ഞാന്‍ ഒരു സംഭാവമാണെന്നാണ് എന്റെ വിചാരം.

19. sunshine
കരഞ്ഞു കരഞ്ഞാണ് എന്നും രാത്രി ഉറങ്ങാറ്.

20.12345
എന്റെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ മുതലായവ ബ്ലാ ബ്ലാ ബ്ലാ!

21. password1
എന്റെ പഴയ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്തുപോയി. ഇത്തവണ എക്സ്ട്രാ സെക്യൂരിറ്റിക്കുവേണ്ടി ഒരു ഒന്നുകൂടി കിടക്കട്ടെ.

22. princess
ഒരു രാജകുമാരന്‍ വരുന്നതും കാത്തിരിക്കുകയാണ് ഞാന്‍, എന്റെ മോഹങ്ങള്‍ പൂവണിയാന്‍!

23. azerty
ഇത് എന്തായാലും qwertyയെക്കാള്‍ ഭേദമാണ്.

24. trustno1
എനിക്ക് ആരെയും വിശ്വാസമില്ലെങ്കിലും എന്റെ പാസ്‌വേര്‍ഡ് ഊഹിച്ചെടുക്കാന്‍ എന്തെളുപ്പമാനെന്നോ!

25. 000000
ന്യൂക്ലിയര്‍ ലോഞ്ച് കോഡ് എഴുതുകയാണ് എന്റെ പകല്‍ജോലി.

Will Oremus is a Slate staff writer.


Next Story

Related Stories