TopTop
Begin typing your search above and press return to search.

trending

കോമിക്സുകള്‍ കുട്ടിക്കളിയാണെന്നാണോ നിങ്ങള്‍ കരുതുന്നത്? സൂപ്പര്‍ ഹീറോകളായ ബാറ്റ്മാന്‍ (ദ ദാര്‍ക് ക്‍നൈറ്റ്), സൂപ്പര്‍ മാന്‍(മാന്‍ ഓഫ് സ്റ്റീല്‍) എന്നീ കോമിക് ഹീറോകള്‍ ചലച്ചിത്രങ്ങളും വിവിധ ഉത്പന്നങ്ങളും ആയി മാറിയ കോടിക്കണക്കിന് രൂപയുടെ ഇടപാട് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ നിങ്ങള്‍ ഒരിയ്ക്കലും ഇങ്ങനെ കരുതാന്‍ ഇടയില്ല. കോമികുകളും കോമിക് നായകന്മാരും ആയി ബന്ധപ്പെട്ട എന്തിനെയും ഒരു മടിയും കൂടാതെ ആഘോഷിക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കോമിക് കോണിന്‍റെ നാലാം എഡിഷന്‍ വരുന്ന ആഴ്ച നടക്കാന്‍ പോവുകയാണ്.

സൌത്ത് ഡെല്‍ഹിക്കടുത്തുള്ള ഐ എന്‍ എ മാര്‍ക്കറ്റിലെ ത്യാഗരാജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടക്കുന്ന ഇത്തവണത്തെ കോമിക് കോണിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അതിലൊന്ന് സുപ്രസിദ്ധ ന്യൂസ് പേപ്പര്‍ സ്ട്രിപ് ആയ പീനട്ടിന്‍റെ പ്രദര്‍ശനവും അതിന്‍റെ സൃഷ്ടാവ് ചാള്‍സ് എം ഷൂള്‍സിന്‍റെ സാന്നിധ്യ വുമാണ്. മറ്റൊരാകര്‍ഷണം കുറച്ച് ആഴ്ചകള്‍ക്ക് മുന്പ് മാത്രം ഇന്ത്യന്‍ വിപണിയില്‍ എത്തിയ സോണിയുടെ ഏറ്റവും പുതിയ ഫാന്‍സി ഡിവൈസായ പ്ലേ സ്റ്റേഷന്‍ 4 പരീക്ഷിക്കാന്‍ വീഡിയോ ഗെയിം പ്രേമികള്‍ക്കുള്ള അവസരമാണ്. കൂടാതെ അന്താരാഷ്ട്ര കോമിക്സ് രംഗത്തെ വന്‍ തോക്കുകളായ മാര്‍ക് വൈഡ് (സൂപ്പര്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ഫ്ലാഷ്) ഡേവിഡ് ലോയ്ഡ് ( വി ഫോര്‍ വെണ്ടേറ്റയുടെ ഇല്ലസ്ട്രേറ്റര്‍) മാര്‍വല്‍ കോമിക്സിന്‍റെ ജോണ്‍ ലെയ്മാന്‍ എന്നിവരുടെ സാന്നിധ്യവും മേളയില്‍ ഉണ്ടായിരിക്കും. ഇന്ത്യയിലെ ആദ്യത്തെ കോമിക്സ് നായകനായ ചാച്ച ചൌധരിയുടെ രചയിതാവ് പ്രാണിനെ ആദരിക്കുന്നതോടൊപ്പം വടക്കേ ഇന്ത്യയുടെ സൂപ്പര്‍ ഗേള്‍ സൂപ്പര്‍ കുഡി ജീവനോടെ മേളയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

http://www.comicconindia.com


ഈ സാങ്കല്‍പ്പിക ട്രെയിലര്‍ വിശ്വസിക്കാമെങ്കില്‍, ‘കീര്‍കി ക ഗൂണ്ടാ രാജ്’ സോമ്നാഥ് ഭാരതിക്കോ അയാളുടെ ഗുരു മഹാത്മാ കെജ്റിവാളിനോ തുല്യയാകാന്‍ സൂപ്പര്‍ കുഡിക്ക് സാധിക്കില്ല. കെജ്റുവിന്‍റെ ജീവിത കഥ പറയുന്ന ലക്ക് കേട്ട ഈ തമാശ വീഡിയോ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ തരംഗമാണ്. അഞ്ച് ദിവസം കൊണ്ട് 15 ലക്ഷം പേരാണ് ഇത് കണ്ടത്. തങ്ങളുടെ ശരിയില്‍ മാത്രം വിശ്വസിക്കുന്ന ആപ്യന്‍സിനോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം. ദേഷ്യമടക്കൂ. ഈ വീഡിയോയെ ഉഗ്രന്‍ തമാശയായി കണ്ട് നന്നായി ആസ്വദിക്കൂ.

http://www.youtube.com/watch?v=_RENcw7a140


ഗേ റൈറ്റിന് വേണ്ടി വാദിക്കുന്ന മാക്ലിമോര്‍-റ്യാന്‍ ലെവിസിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ സെയിം ലവിന്‍റെ വിശേഷങ്ങള്‍ കഴിഞ്ഞ ആഴ്ച ട്രെന്‍ഡിംഗ് നിങ്ങളോട് പങ്ക് വയ്ക്കുകയുണ്ടായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പു ഗ്രാമി അവാര്‍ഡിലൂടെ ഈ പാട്ട് വീണ്ടും ആഗോള ശ്രദ്ധ നേടുകയുണ്ടായി. ഈ പാട്ടുകൂടി ഉള്‍പ്പെട്ട ഇവരുടെ ആദ്യത്തെ ആല്‍ബമായ ദ ഹേസ്റ്റ് 4 ഗ്രാമി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്.

അത് മാത്രമല്ല. പോപ് റാണി മഡോണയും നടിയും ടെലിവിഷന്‍ അവതാരകയുമായ ലറ്റിഫായും ഈ പാട്ടിന്‍റെ ലൈവ് പെര്‍ഫോര്‍മന്‍സ് വേദിയില്‍ ഒന്നിക്കുകയുണ്ടായി. 34 സ്വവര്‍ഗാനുരാഗികളാണ്‍ ഇതേ വേദിയില്‍ വെച്ച് വിവാഹിതരായതാണ് മറ്റൊരവിശ്വസനീയമായ കാര്യം. യാഥാസ്ഥിതികരായ അമേരിക്കകാര്‍ ഇതിനെ വെറും പബ്ലിസിറ്റി സ്റ്റണ്ടായി കണ്ടപ്പോള്‍ നിരവധി പേര്‍ വിവാഹ സമത്വത്തിന് വേണ്ടി നടക്കുന്ന പോരാട്ടത്തിനുള്ള ശ്രമമായിട്ടാണ് ഇതിനെ വിലയിരുത്തിയത്. (നിര്‍ഭാഗ്യമെന്നു പറയട്ടെ തൊട്ടടുത്ത ദിവസം ഇവിടെ ഇന്ത്യയില്‍ സ്വവര്‍ഗ രതി നിരോധിച്ചുകൊണ്ടുള്ള തങ്ങളുടെ വിധി പുനപരിശോധിക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയാണുണ്ടായത്)

http://www.youtube.com/watch?v=CUM6JKkcYH4


അതേ രാത്രി നിരവധി അവാര്‍ഡുകള്‍ വാരികൂട്ടിയ മറ്റൊരു പോപ് ഗ്രൂപ്പുണ്ടെങ്കില്‍ അത് ഡാഫ്റ്റ് പങ്കാണ്. ഇലക്ട്രോണിക് ഡാന്സ് മ്യൂസികില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഈ ഇരട്ടകള്‍ സ്റ്റേജ് പെര്‍ഫോമന്‍സിന് എത്തുന്നത് ശരീരമാകെ മറച്ചിട്ടാണ്. ഹെല്‍മറ്റ് കൊണ്ട് തല ഉള്‍പ്പെടെ! അവര്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. അവര്‍ സംസാരിക്കുകയോ പാടുകയോ ചെയ്യാറില്ല. (തങ്ങള്‍ ചിട്ടപ്പെടുത്തുന്ന ഗാനങ്ങള്‍ ഗായകരെക്കൊണ്ട് പാടിക്കുകയാണ് അവരുടെ പതിവ്) എന്നാല്‍ ഈ അദൃശ്യത ഒരിക്കലും ചാര്‍ട് ടോപ്പായ ഡാന്‍സ് ഹിറ്റ് ഗെറ്റ് ലക്കിക് അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നതിന് തടസമായിട്ടില്ല.

http://www.youtube.com/watch?v=h5EofwRzit0


എന്നാല്‍ ഗ്രാമിയിലൂടെ കിട്ടിയ ആഗോള പ്രശസ്തി ഡാഫ്റ്റ് പങ്കിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്താവുന്നതിനും കാരണമായി. ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നതു ഡാഫ്റ്റ് പങ്ക് അവരുടെ രാജ്യക്കാരാണ് എന്നാണ്. കാരണം മറ്റൊന്നുമല്ല. അവര്‍ ധരിച്ച ഹെല്‍മറ്റ് തന്നെ തെളിവ്. രണ്ടാഴ്ച്യ്ക്കിടെ ഫ്രഞ്ച് പ്രസിഡന്‍റ് ആളുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ച് തന്‍റെ സിനിമാ നടിയായ കാമുകിയെ കാണാന്‍ മോട്ടോര്‍ സൈക്കിളില്‍ പോയ സംഭവം ഓര്‍മ്മയില്ലേ? നിര്‍ഭാഗ്യമെന്നു പറയട്ടെ പാപ്പരാസികളുടെ ഒരു സ്നാപ്പ് എല്ലാം തകിടം മറച്ചു കളഞ്ഞു. പൂച്ച് അ പുറത്തു ചാടിയതോടെ പ്രസിഡെന്‍റിന്റെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഈ സംഭവങ്ങളില്‍ ഏറ്റവും സന്തോഷിച്ചത് പ്രസിഡന്‍റ് ഉപയോഗിച്ച ഫ്രെഞ്ച് ഹെല്‍മറ്റ് ബ്രാന്‍ഡാണ്. പ്രസിഡന്‍റിനോട് നന്ദി പറഞ്ഞുകൊണ്ടു ഒരു പരസ്യം തന്നെ അവര്‍ ഇറക്കി കളഞ്ഞു. ഏറ്റവും ഉചിതമായ വാലന്റൈന്‍ ഡേ സമ്മാനം കൊടുക്കാന്‍ പറ്റിയ സ്ത്രീകളുടെ ജാക്കറ്റ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നായിരുന്നു പരസ്യത്തില്‍ അവര്‍ കൂട്ടി ചേര്‍ത്തത്


Next Story

Related Stories