TopTop
Begin typing your search above and press return to search.

കൈമടക്കിനോട് ടാറ്റ പറഞ്ഞ് ദുബായ്

കൈമടക്കിനോട് ടാറ്റ പറഞ്ഞ് ദുബായ്

സ്റ്റെഫാനി ബിയാഞ്ചെ (ബ്ലൂംബെര്‍ഗ്)

2009ൽ വീഴ്‌ച്ചയുടെ വക്കിലെത്തി അടിപതറി നിന്ന ദുബായ് വ്യാപാര കേന്ദ്രമെന്ന പദവി സംരക്ഷിക്കാൻ സാമ്പത്തിക കേന്ദ്രങ്ങളിലെ ദുര്‍ഭരണത്തിനെതിരെ ശക്തിയായ പ്രതികരിക്കുകയാണ് ഇപ്പോള്‍.

ദുബായ് ഇന്റർനാഷണൽ ഫൈനാൻഷ്യൽ സെന്ററിനെ നിയന്ത്രിക്കുന്ന ദുബായ് ഫൈനാൻഷ്യൽ സർവീസ് അതോറിറ്റി ജെർമ്മൻ ബാങ്കായ ഡ്യൂഷെ ബാങ്കിനെതിരെ അതിന്റെ വിഭവ നിയന്ത്രണ വിഭാഗത്തിന്റെയുള്ളിൽ നടന്ന സൂക്ഷ്‌മ പരിശോധനയുമായ്‌ ബന്ധപ്പെട്ട വിവരം നൽകാത്തതിന്റെ പേരിൽ കോടതിയിൽ പോവുകയാണ്. DFSA ദുബായ് ആസ്ഥാനമായുള്ള മിഡിൽ ഈസ്റ്റ്‌ ഓഡിറ്റിംഗ് ഓഫീസിന് രജിസ്റ്റെർ ചെയ്യാതെ DIFC ലെ ഒരു കമ്പനിയുടെ അക്കൗണ്ട്‌ ഓഡിറ്റ്‌ ചെയ്തതിന് 55,000 ദിർഹം ($15,000) പിഴ ഈടാക്കുകയും ചെയ്തു.

പരിശോധനയെ തുടർന്നു റെഗുലേറ്റർമാർ DIFC യിലെ പ്രഫെഷനലുകളിൽ നിന്നും പിഴ ഈടാക്കിക്കുകയുണ്ടായി. ഇതിൽ ഉപഭോക്താവിന്റെ അനുമതിയില്ലാതെ 8.4 മില്ല്യൻ ഡോളറിന്റെ ഇടപാടുകൾ നടത്തിയ BNP Paribas ലെ സ്വകാര്യ ബാങ്കർ മുതൽ ഒരുപഭോക്താവിന്റെ നെറ്റ് വർത് (net worth) 26 മടങ്ങ്‌ കൂട്ടിപ്പറഞ്ഞ ഒരു ലെബനീസ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വരെ ഉൾപ്പെടും.

"നിയന്ത്രണങ്ങളെല്ലാം കൊഞ്ഞനം കുത്തുന്ന ബിസിനസ് ഹബ് എന്ന ഖ്യാതിയുള്ള ഒരു ഭൂത കാലം ദുബായ്ക്കുണ്ട്. കുതിപ്പിലേക്ക് മടങ്ങി വരുന്ന ദുബായ് സമ്പദ്ഘടനയെ നശിച്ച പഴയ ദിവസങ്ങളിലേക്ക് തിരിച്ചയക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും താക്കീത് നൽകാൻ ഭരണകൂടം ആഗ്രഹിക്കുന്നു. നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഴിഞ്ഞാടിയ കൈമടക്കുകളും പിൻവാതിലിൽ ഇടപാടുകളും ഇനി മുതൽ അനുവദനീയമല്ല". 'ദുബായ്: ദി സ്റ്റോറി ഓഫ് ദി വേൾഡ്സ്‌ ഫാസ്റ്റെസ്റ്റ് സിറ്റി ' എന്ന പുസ്തകത്തിന്റെ രചയിതാവും ഹ്യൂസ്റ്റനിലെ റൈസ് യൂണിവേർസിറ്റിയിലെ ഗവേഷകനുമായ ജിം ക്രൈൻ ഇമെയിൽ ചെയ്‌ത കമന്റിൽ പറഞ്ഞു.


ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഭൂസ്വത്തുക്കളുടെ വില 60 ശതമാനം ഇടിഞ്ഞപ്പോളും കടത്തില്‍ മുങ്ങിയ പ്രവാസികൾ കടം വീട്ടാൻ സാധിച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്ന ജയിൽ ശിക്ഷ ഭയന്ന് സ്വത്തുക്കളും വാഹനങ്ങളും ഉപേക്ഷിച്ചപ്പോളും ദുബായിൽ തട്ടിപ്പ് കേസുകളും അഴിമതിയും സര്‍വ്വസാധാരണമായിരുന്നു.


DIFC യുടെ മുൻ ഗവർണ്ണറായിരുന്ന ഒമർ ബിൻ സുലൈമാൻ 14 മില്ല്യൻ ഡോളറിന്റെ ബോണസ് തിരിച്ച് കൊടുക്കുന്നതിനു മുന്പ് രണ്ടു മാസം ജയിലിൽ കഴിഞ്ഞു, പണം അപഹരിച്ച കേസിൽ എട്ട് മാസം ജെയിലിൽ കിടന്ന, സര്‍ക്കാര്‍ സ്ഥാപനമായ ദുബായ് പ്രോപെര്‍ടീസിന്റെ മുൻ ചെയർമാൻ ഹാഷിം അൽ ദബൽ 35 മില്ല്യൻ ഡോളറാണ് തന്റെ സ്വാതന്ത്ര്യത്തിനു വിലയായ് നൽകിയത്.

ക്രെഡിറ്റ്‌ മാർക്കറ്റ് നിശ്ചലമായിരുന്നതിനാൽ ദുബായിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അനേകം കമ്പനികൾക്കും വായ്‌പകൾ പുനര്‍ക്രമീകരിക്കേണ്ടി വന്നിട്ടുണ്ട് . സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മൂന്ന് മുഖ്യ ഹോൾഡിംഗ് കമ്പനികളിലൊന്നായ ദുബായ് വേള്‍ഡ് കോര്‍പ്. 80 ബാങ്കുകളുമായ് 25 ബില്ല്യൻ ഡോളർ കടത്തിന്റെ വീട്ടല്‍ വൈകിക്കാനുള്ള ഇടപാടിലെത്തിയിരിക്കയാണ്. എമിറേറ്റ് ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനമായ Dubai Group മെയ്‌ മാസത്തിൽ 6 ബില്ല്യൻ ഡോളറിന്റെ ബാങ്ക് വായ്‌പ പുനര്‍ക്രമീകരിക്കേണ്ടതിന്റെ അവസാന വ്യവസ്ഥകളെ അംഗീകരിച്ചിട്ടുണ്ട്.

ദുബായിലെ രണ്ട് ഉപഭോക്താക്കൾക്ക് കൈവശമുള്ള സ്വത്തുക്കളുടെ മൂല്യത്തെ പതിന്മടങ്ങ് അധികരിപ്പിച്ച് കള്ള പോര്‍ട് ഫോളിയോ വിശദീകരണ കുറിപ്പ്‌ നൽകി തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിൽ DFSA കഴിഞ്ഞ മാസം DIFC ആസ്ഥാനമായൊരു കമ്പനിയുടെ സാമ്പത്തികോപദേശകനായ ജൈമീ കൊറോണയെ ആറു വർഷത്തേക്ക് വിലക്കിയിരുന്നു.

സെപ്റ്റംബറിൽ ലെബനാനിലെ FFA സ്വകാര്യ ബാങ്കിന്റെ ദുബായ് ഘടകത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ താരെക് ഫൗദ് ഫാരഹ് 190,000 ഡോളറിന്റെ സ്വത്തുള്ള ഉപഭോക്താവിന് 5 മില്യണ്‍ മൂല്യമുണ്ടെന്നു പ്രഖ്യാപിച്ചതിന് 7,500 ഡോളർ പിഴ നൽകി. ആ മാസം തന്നെ ഉപഭോക്താവിന്റെ അനുമതിയില്ലാതെ 8.4 മില്ല്യൻ തിരിമറി നടത്തിയതിന് BNP Paribas ലെ സ്വകാര്യ ബാങ്കറായ നിഖിൽ ദാസിൽ നിന്നും പിഴ ഈടാക്കി. തങ്ങളുടെ സാമ്പത്തികോൽപ്പന്നങ്ങൾക്ക് ഉചിതമായ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ദുബായ് കേന്ദ്രമായ യുണൈറ്റഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന് 50,000 ഡോളർ പിഴ നൽകിയതാണ് മൂന്നാമത്തെ കേസ്.

"ഉപഭോക്താക്കൾക്ക് നൽകുന്ന ഉപദേശത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ വേണ്ടി സാമ്പത്തികോപദേശകരുടെ പെരുമാറ്റത്തിന്റെ കാര്യത്തിൽ DFSA കൂടുതൽ താൽപര്യമെടുത്തു തുടങ്ങിയിട്ടുണ്ട്. അധാര്‍മ്മിക രീതിയിൽ പെരുമാറുന്നവർക്ക് അധികാരാതിര്‍ത്തിയിൽ നിന്നും പുറത്ത് കടന്ന് കൊണ്ടോ റെഗുലേറ്റർമാരുമായ് ബന്ധപ്പെടാതെയോ DFSA യുടെ വിചാരണയിൽ നിന്നും ഒഴിവാക്കാനാവില്ല". ഒക്ടോബർ ഏഴാം തിയതി ഇറക്കിയ പ്രസ്‌താവനയിൽ DFSA യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇയാൻ ജൊൻസൻ പറഞ്ഞു. ആസ്ത്രേലിയൻ സെക്യൂരിറ്റീസ് ആൻഡ്‌ ഇൻവെസ്റ്റ്മെന്റ്സ് കമ്മീഷനിലും ഹൊങ്കൊങ്ങ് സെക്ക്യൂരിറ്റീസ് ആൻഡ്‌ ഫ്യൂചർസ് കമ്മീഷനിലും പ്രവര്‍ത്തിച്ച ശേഷം 2012 ജൂണിലാണ് DFSA യുടെ സി.ഇ ഒ ആയി ജൊണ്‍സണ്‍ സ്ഥാനമേറ്റത്.


ഫാരഹ് ഇപ്പോൾ ബൈറൂത്തിലെ അസറ്റ് മാനേജ്‌മന്റ്‌ കമ്പനിയായ MENA Invest Sal ന്റെ ചെയർമാനാണ്. തന്‍റെ കേസ് ജോലി വിലക്കില്ലാത്ത ചെറിയൊരു പ്രശ്നമാണെന്നാണ് അദ്ദേഹം ഇ-മെയിലിലൂടെ പ്രതികരിച്ചത്. കൊറോണയുമോ ദാസുമായോ ബന്ധപ്പെടാൻ സാധിച്ചില്ല എന്നതിന് പുറമെ BNP Paribas ന്റെ ബഹറൈനിലെ വക്താവ്‌ പ്രതികരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.

അന്താരാഷ്‌ട്ര ബാങ്കുകളെയും, അസറ്റ് മാനെജേർസിനെയും ഇന്‍ഷൂറന്‍സുകാരേയും ആകർഷിക്കാൻ 50 വർഷത്തേക്ക് സീറോ ടാക്സ് വാഗ്‌ദാനവുമായി 2004 ൽ DIFC തുടങ്ങിയതിനു ശേഷം 2.1 മില്ല്യൻ ജനങ്ങളുള്ള ദുബായ് പ്രാദേശിക ബാങ്കിങ്ങ് ഹബ്ബായി മാറി. ജെർമ്മൻ ബാങ്കിനെതിരെ DFSA ദുബായ് കോടതിയിൽ കൊടുത്ത കേസ് 2009 മുതല്‍ കൊടുത്ത ഒരേയൊരു കേസാണ്,2007 മുതല്‍ പരിശോധിച്ചാൽ നാലാമത്തേതും.

"അടുത്തകാലത്ത് വെളിച്ചത്ത് വന്ന കേസുകളെല്ലാം റെഗുലേറ്റർ നല്ല വഴക്കങ്ങൾ നടപ്പിലാക്കിയതിന്റെ ഫലമായി വിപണി പരിഷ്കൃതമായ ഘട്ടത്തിലേക്ക് പരിണമിക്കുന്നതിന്റെ ഭാഗമാണ്. നിയന്ത്രണങ്ങൾ ശക്തമാക്കുന്നത് എല്ലാവിധത്തിലും വിജയകരമായ മാറ്റമാണ്”. ലണ്ടനിലെ സ്റ്റാൻഡേർഡ് ചാർറ്റഡിലെ മുതിർന്ന മിഡിൽ ഈസ്റ്റ് സാമ്പത്തിക വിദഗ്‌ദ്ധനായ ഫിലിപ്പ് ദുബ പാന്റനക്സീ പറഞ്ഞു.

ഒക്ടോബർ 31 സമർപ്പിച്ച് നവംബർ 17 ന് പുറത്ത് വന്ന കോടതി അന്യായ പ്രകാരം ജെർമ്മൻ ബാങ്കിന്റെ പ്രൈവറ്റ് വെൽത്ത് മാനേജ്മെന്റ്റ് ബിസിനസ്‌ നിയമം ലംഘനം നടത്തിയത് ശ്രദ്ധക്കുറവാലാണോ അതോ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ അപകടസാധ്യതയും, ഇടപാടുകാരുടെ കരാറിലെ ആവശ്യോപാധികളും കണക്കാക്കാത്തതുമായ് ബന്ധപ്പെട്ടതാണോ എന്ന് DFSA പരിശോധിക്കുകയാണ്. ജെർമ്മൻ ബാങ്കിന്റെ ദുബായിലെ വക്താവായ മിഷേൽ ലെർമെർ ഇതുമായ് ബന്ധപ്പെട്ട് പ്രതികരിക്കാൻ സമ്മതിച്ചില്ല. സ്വിസ് നിയമത്തിന്റെ ലംഘനമാണെന് പറഞ്ഞ് ജർമ്മൻ ബാങ്ക് കേസ് ഡോക്യുമെന്റുകളിലെ വിവരങ്ങൾ പുറത്തു വിടുന്നതിന് വിസമ്മതിച്ചു.

യു. എ.ഇ യിലെ സെൻട്രൽ ബാങ്കും കടംവാങ്ങുന്നതിൽ നിയന്ത്രണങ്ങൾ ചുമത്തുകയും പണയത്തിന് അനുമതി നൽകുന്നതിന്റെ നിയമങ്ങൾ ശക്തിപ്പെടുത്തുകയും വായ്പ കൊടുക്കുന്നത് നിയന്ത്രിക്കുന്നതിനും എമിറേറ്റ് സുസ്ഥിര വികസനം രേഖപ്പെടുത്തുന്നത് ഉറപ്പ് വരുത്തുന്നതിനും ക്രെഡിറ്റ്‌ ബ്യുറോ സ്ഥാപിക്കാനും പദ്ധതിയിട്ടിരിക്കയാണ്.


2014 മെയില്‍ യു. എ ഇ യെ നിലത്ത് കിടന്നിഴയുന്ന നിലയിൽ നിന്നും ഉയര്‍ന്നുവരുന്ന വിപണിയായി വളര്‍ത്തുമെന്ന് 7 ട്രില്ല്യൻ ആസ്‌തിയുള്ള നിക്ഷേപകർ പിന്തുടരുന്ന ഓഹരി അളവുകോലുള്ള ന്യൂയോർക്ക് അടിസ്ഥാനമായ ഇൻഡെക്സ് പ്രൊവൈഡറായ MSCI Inc. ജൂണിൽ പറഞ്ഞു. ഈ നവീകരണം 170 മില്യണ്‍ ഡോളർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലൂടെ യു.എ.ഇ യിലേക്ക് എത്തിക്കുമെന്ന് Bank of America Merrill Lynch സെപ്റ്റംബർ 23 ന് പറഞ്ഞു.

"യു .എ. ഇ ഇപ്പോൾ കുതിച്ചുയരുന്ന വിപണിയെന്ന പദവി നേടിയിട്ടുണ്ട്, അവർ പ്രത്യേകമായൊരു ജനത്തിനു വേണ്ടിയാണിപ്പോൾ കളിക്കുന്നത്. ഫണ്ട്‌ മാനേജർമാർ വിവരങ്ങളറിയാത്ത മണ്ടൻമാരല്ല. സാമ്പത്തിക തട്ടിപ്പുകളുടെ കഥകൾ നേരംപോക്കായ് കണക്കാക്കാത്ത അവരെ സന്തോഷിപ്പിക്കാൻ ദുബായ് തങ്ങളുടെ കളി ശക്തിപ്പെടുത്തിയേ പറ്റൂ", ജിം ക്രൈൻ മുന്നറിയിപ്പ് നൽകി.


Next Story

Related Stories