TopTop
Begin typing your search above and press return to search.

മീരാ നായരുടെ ഉഴപ്പന്‍ സിനിമ

മീരാ നായരുടെ ഉഴപ്പന്‍ സിനിമ

വാഷിംഗ്ടണ്‍ പോസ്റ്റ്

മൊഹ്സിന്‍ ഹാമിദിന്റെ “ദി റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്” എന്ന 2007ല്‍ ഏറെ വിറ്റഴിഞ്ഞ നോവല്‍ മീരാനായര്‍ സിനിമയാക്കുമ്പോള്‍ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്- സിനിമയ്ക്കോ പുസ്തകത്തിനോ പ്രയോജനമൊന്നും ചെയ്യാത്ത മാറ്റങ്ങള്‍.

തിരക്കഥാകൃത്തായ വില്യം വീലര്‍ സിനിമയ്ക് അടിസ്ഥാനമാക്കിയ ഹാമിദിന്റെ നോവലില്‍ 9/11-നു ശേഷമുള്ള ചില വര്‍ഷങ്ങളില്‍ അമേരിക്കയെയും അമേരിക്കന്‍ സ്ത്രീകളെയും കുറിച്ച് ഒരു പാക്കിസ്ഥാനിക്കുണ്ടായ അഭിനിവേശം ഒരു പുളിപ്പ് നിറഞ്ഞ അനുഭവമായി മാറുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

മിസിസിപ്പി മസാല, നേം സേക്ക് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മീരാ നായരും വീലറും ചേര്‍ന്ന് കഥയ്ക്ക് “യക്ഷിയുമായി ഒരു സംഭാഷണം” എന്ന ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ രൂപത്തില്‍ എത്തുന്ന സി ഐ എ ഏജന്റായ ലീവ് ഷറെയിബെര്‍, ഒരു അമേരിക്കന്‍ അക്കാദമിക്കിനെ തട്ടിക്കൊണ്ടുപോയതില്‍ പാക്കിസ്ഥാനി പ്രൊഫസറായ ചങ്കേസ് ഖാന് (പുതുമുഖമായ റിസ് അഹമ്മദ്‌) ഉള്ള പങ്കിനെ ചോദ്യം ചെയ്യുന്നു.

പ്രിന്‍സ്‌ടന്‍ മുതല്‍ വാള്‍സ്ട്രീറ്റ്‌ വരെയുള്ള തന്റെ കഥ മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ മാത്രം ചോദ്യം ചെയ്യലിനോടു സഹകരിക്കാമെന്ന് ചങ്കേസ് പറയുന്നു.

ഒരു മാസ്റ്റര്‍ ഓഫ് യൂണിവേഴ്സിന്റെ (കീഫെര്‍ സതര്‍ലാന്‍ഡ്‌ മനോഹരമാക്കിയ വേഷം) ആശ്രിതനായി കഴിഞ്ഞിരുന്ന ചങ്കേസ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ടവറുകള്‍ തകര്‍ന്നതോടെ ഏറെ എതിര്‍പ്പുകള്‍ക്ക് ഇരയാകുന്നു. എല്ലാ എയര്‍പോര്ട്ടുകളിലും അയാള്‍ വിവസ്ത്രനാക്കി പരിശോധിക്കപ്പെടുന്നു, പോലീസുകാര്‍ അയാളെ സദാ ബുദ്ധിമുട്ടിക്കുന്നു, ഒരു വെള്ളക്കാരന്‍ അയാളെ ഒസാമ എന്ന് വിളിക്കുന്നു.

ആധുനിക പാക്കിസ്ഥാനും കഴിഞ്ഞകാല ന്യൂയോര്‍ക്കിനുമിടയില്‍ നടക്കുന്ന കഥാഗതിയിലെ ഏറ്റവും രസകരമായ ഭാഗം ചങ്കെസിന്‍റെ വാള്‍സ്ട്രീറ്റ്‌ കാലത്തെ കുതൂഹലക്കാഴ്ചകളാണ്.

എന്നാല്‍ ഹിംസാത്മകമായ ഭീകരവാദവും ചങ്കേസിന്‍റെ സ്ഥാപനത്തിന്റെ ലാഭേച്ചയും തമ്മില്‍ താരതമ്യം ചെയ്യുന്നതിലൂടെ അവിടെയും മീരാനായര്‍ തുറന്നടിക്കുന്ന നിലപാട് വ്യക്തമാക്കുന്നുണ്ട്. (ഇവ രണ്ടിനെയും സിനിമ എതിര്‍ക്കുകയാണ്.)

വിവസ്ത്രനാക്കിയുള്ള പരിശോധനകള്‍ തുടങ്ങുന്നത് റബര്‍ കയ്യുറകളുടെ വന്‍ശബ്ദത്തോടെയാണ്- ഇത് ഹാമിദിന്റെ കഥാപാത്രങ്ങളെ ചര്‍ച്ചാ വിഷയം മാത്രമാക്കി ചുരുക്കുന്നു.

ഏറ്റവും വിശ്വാസ്യമല്ലാതെ തോന്നിയത് ചങ്കേസിന്‍റെ കാമുകിയും സോഹോ കലാകാരിയുമായ എറിക്കയുടെ കഥാപാത്രമാണ്. (കേറ്റ് ഹഡ്സന്‍ ഈ കഥാപാത്രത്തിന് തീരെ യോജിക്കുന്നില്ല). ഒരു ഗാലറിയില്‍ അവര്‍ “Falling Man” എന്ന് പേരിട്ട നിയോണ്‍ നിറപ്പകര്‍ച്ചയിലുള്ള ഒരു ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അത്തരമൊരു ചിത്രം ഭീകരാക്രമണത്തിനു ശേഷമുള്ള പൊടിപിടിച്ചതും അസ്വസ്ഥവുമായ മാസങ്ങളില്‍ അസാധ്യവും ചിന്തിക്കാനാവാത്തതുമാണ്.

IFC ഫിലിംസിന്റെ “ദി റിലെക്റ്റന്‍റ് ഫണ്ടമെന്‍റലിസ്റ്റ്” ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലെ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ കളിക്കുന്നുണ്ട്.


Next Story

Related Stories