Top

പ്രശസ്തരുടെ ഗര്‍ഭം ഒളിപ്പിച്ച് വെയ്ക്കുമ്പോള്‍

പ്രശസ്തരുടെ ഗര്‍ഭം ഒളിപ്പിച്ച് വെയ്ക്കുമ്പോള്‍

ജെസ്സിക്കാ ഗ്രോസ്(സ്ലേറ്റ്)

മെലിസാ ഹാരിസ് പെരിയ്ക്ക് കൈയ്യടി നല്‍കുക. പ്രശസ്ത ടെലിവിഷന്‍ അവതാരകയായ മെലിസ ഈയിടെ ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയായി. അവരുടെ ബ്ലോഗ്‌ പോസ്റ്റില്‍ തന്റെ പ്രശ്നങ്ങളെപ്പറ്റിയെല്ലാം അവര്‍ തുറന്നെഴുതിയിരുന്നു. ഫിബ്രോയിഡുകള്‍, വന്ധ്യത, വാടകഗര്‍ഭപാത്രം തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. “ഈ പെണ്‍കുട്ടിയുണ്ടാകാന്‍ രണ്ടുകുടുംബങ്ങളും മൂന്നു സംസ്ഥാനങ്ങളും നാലുഡോക്ടര്‍മാരും അഞ്ചുവക്കീല്‍മാരും വേണ്ടിവന്നു,” മെലിസ എഴുതുന്നു. “ഞങ്ങളുടെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിച്ച സ്ത്രീക്ക് കുട്ടിയുമായി ജനിതകബന്ധമൊന്നുമില്ലെങ്കിലും അവര്‍ ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.”

കുട്ടിയെ ലഭിക്കാനായി വാടക ഗര്‍ഭപാത്രം ഉപയോഗിക്കേണ്ടിവന്നതിനെപ്പറ്റിയൊക്കെ മെലിസ എഴുതുന്നുവെങ്കിലും ഇവിടെ പ്രധാനം മെലിസ അതിന് താല്പ്പര്യപ്പെട്ടതുകൊണ്ടാണ് അത് ചര്‍ച്ചചെയ്യപ്പെട്ടത് എന്നതാണ്. മുപ്പത്തഞ്ചുകഴിഞ്ഞ പ്രശസ്തര്‍ ഗര്‍ഭിണികളാകുമ്പോള്‍ അവരുടെ പ്രശ്നങ്ങളെപ്പറ്റി ആളുകളോട് പറയേണ്ടതാണ് എന്ന് ആരോ പറയുന്നത് കേട്ടു. അതെന്താ അവര്‍ ഇതൊക്കെ വെളിപ്പെടുത്തണമെന്ന് നിയമമുണ്ടോ?മെലിസാ ഹാരിസ് പെരി


ടാന്യ സെല്‍വരത്നത്തിന്റെ പുതിയ പുസ്തകമായ “ദി ബിഗ്‌ ലൈ: മദര്‍ഹുഡ്, ഫെമിനിസം ആന്‍ഡ്‌ ദി റിയാലിറ്റി ഓഫ് ദ ബയോളജിക്കല്‍ ക്ലോക്ക്” ആണ് ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. സെല്‍വരത്നം പറയുന്നത് ഇങ്ങനെ: “യാതൊരു പ്രശ്നങ്ങളുമില്ലാതെ പ്രശസ്തരുടെ കുട്ടികള്‍ ഉണ്ടാകുന്നത് നമ്മള്‍ കാണാറുണ്ട്‌. അവര്‍ എന്തിലൊക്കെകൂടെ കടന്നുപോയി എന്ന് നമുക്കറിയില്ല. അവരുടെ കഷ്ടപ്പാടുകള്‍ നമ്മള്‍ അറിയുന്നില്ല, അവസാനം എന്തുണ്ടാകുന്നു എന്നുമാത്രമേ നമ്മള്‍ ശ്രദ്ധിക്കാറുള്ളൂ”

എന്നാല്‍ അവര്‍ നമ്മളുമായി ഇത് പങ്കിടാന്‍ തയ്യാറാകുമ്പോഴല്ലാതെ ഈ വിവരങ്ങളൊക്കെ അറിയുക എന്നത് നമ്മുടെ കാര്യമല്ലല്ലോ. മെലിസയുടെ മനസാവണമെന്നില്ല എല്ലാവരുടെയും. നാല്‍പ്പൊത്തൊമ്പത് കാരിയായ ലോറ ലിന്നി തന്റെ പ്രസവവിവരങ്ങള്‍ പരസ്യമാക്കാത്തതുകൊണ്ടുമാത്രം അവരുടെ പ്രസവം വലിയ ‘രഹസ്യ’മാണെന്ന് പറയുന്ന ലോകമാണ് നമ്മുടേത്. പ്രശസ്തരായ സ്ത്രീകള്‍ക്ക് സ്വകാര്യത തീരെ പാടില്ല എന്ന രീതിയിലാണ് നമ്മുടെ വാശികള്‍.ടാന്യ സെല്‍വരത്നം


ഹാലി ബെറിയും ഉമാ തുര്‍മാനും ഒക്കെ അനായാസം മുപ്പത്തഞ്ചിനുശേഷം കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ അതിന്റെ വിശദവിവരങ്ങള്‍ സാധാരണസ്ത്രീകളോട് പങ്കിടാത്തത് അവരോട് ചെയ്യുന്ന ക്രൂരതയാണെന്ന് സിഎന്‍എന്നിന്റെ വെന്‍ഡി സാക്സ് പറയുന്നു. പക്ഷെ, സത്യത്തില്‍ ഹാലി ബെറി നിങ്ങളുടെ ബയോളജി അധ്യാപികയല്ല. ലോകത്തുള്ള സകലമാധ്യമങ്ങളും സ്ത്രീകളോട് തങ്ങളുടെ സന്താനോല്‍പ്പാദനശേഷി പ്രായം കൂടുംതോറും കുറയുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. പ്രശസ്തരായ ആരെങ്കിലും വന്ന് പറഞ്ഞാലല്ലാതെ സ്ത്രീകള്‍ക്ക് ഇതൊന്നും മനസിലാക്കാന്‍ കഴിയില്ല എന്നുപറയുന്നതാണ് ക്രൂരം.

Jessica Grose is a frequent Slate contributor and the author of the novel Sad Desk Salad.


Next Story

Related Stories