Top

കേജ്രിവാളന്‍റൈന്‍സ് ഡേ

കേജ്രിവാളന്‍റൈന്‍സ് ഡേ

സോഷ്യല്‍ മീഡിയ പൊടുന്നനെയുള്ള പ്രതികരണങ്ങളുടെയും അഭിപ്രായ രൂപീകരണത്തിന്‍റെയും മികച്ച മാധ്യമമായി തീര്‍ന്നിരിക്കുന്നു. മുല്ലപ്പൂ വിപ്ലവവും, ഡെല്‍ഹിയിലെ പെണ്‍കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തെയും കൊലപാതകത്തെയും തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ ആപ്പിന്‍റെ വിജയവുമെല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകളില്‍ വളര്‍ന്ന് വന്നവയാണ്. ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ചിതറി ജീവിക്കുന്ന മനുഷ്യര്‍ ഇങ്ങനെ നെറ്റില്‍ കുറിച്ചിടുന്ന അഭിപ്രായങ്ങളെ സമാഹരിക്കുകയാണ് നെറ്റെഴുത്തുകളിലൂടെ അഴിമുഖം.


അരവിന്ദ് കേജ്രിവാളിന്‍റെ രാജിയെ തുടര്‍ന്നു സോഷ്യല്‍ മീഡിയയില്‍ പിറന്നുവീണ പ്രതികരണങ്ങളെയും നെറ്റെഴുത്തുകള്‍ക്ക് വേണ്ടി സമാഹരിക്കുന്നത് യൂണിയന്‍ ബാങ്ക് ഉദ്യോഗസ്ഥനും സോഷ്യല്‍ മീഡിയ നിരീക്ഷകനുമായ ആദര്‍ശ് വി കെ. രാജിയെ കുറിച്ച് ആദ്യം ആദർശിന്റെ അഭിപ്രായം.

മുട്ടിലിഴയുന്നതിനേക്കാൾ നല്ലത് സധൈര്യം രാജി വയ്‌ക്കുന്നത് തന്നെയാണ്.

ഈ ദിവസങ്ങൾ തന്നെ ധാരാളം, കേജ്രിവാളിനെ ഓർക്കാൻ. വേണമെങ്കിൽ റിലയൻസിനെ അടക്കം തോണ്ടാം എന്ന് തെളിയിച്ചല്ലോ. അപാരാ ഭൂരിപക്ഷം ഒക്കെ ഉള്ള പലരും ഭരുവുന്ന സംസ്ഥാനങ്ങളിലും ഇങ്ങനെ ഒക്കെ ചെയ്‌താൽ റിലയൻസ് എന്നല്ല വൈദ്യുത വിതരണ കമ്പനികളെയും ഒക്കെ നിലയ്‌ക്ക് നിർത്താൻ പറ്റുമെന്ന് കൂടി കാണിച്ച് തന്നല്ലോ.

അരാജകവാദീ വിട. നല്ല ഭൂരിപക്ഷവുമായി തിരികെ വരിക. ആശംസകൾ

പ്ര ശ്ര: ആം ആദ്മി പാർട്ടിക്കുള്ള ആശംസ അല്ല ഇത്, അരവിന്ദ് കേജ്രീവാൾ എന്ന ഭാവനാശാലിക്ക് ഉള്ളത്.
Harshan Teeyem : അരവിന്ദ് കേജ്രിവാൾ വിജയത്തിലേക്ക് വീണു..!!!!


Sd Prins : കേജരിവാളന്‍റൈന്‍സ് ഡേ !
Shyamlal T Pushpan : ഈ രാജി ആഘോഷിക്കുന്നവർ സ്വന്തം തോൽവി ആണ് ആഘോഷിക്കുന്നത്, രാജി വെയ്ക്കാനും ഒന്നിനോടും രാജിയാവാത്ത മനസിനും സല്യൂട്ട്.
Anoop Technologist : ഇന്ന് പ്രണയദിനമല്ല. ജനാഭിലാഷത്തിന്റെ മരണദിനമാണ്‌/രാജ്യത്തിന്നാദ്യമായി ഒരാൺകുട്ടിയുണ്ടായിരിക്കുന്നു!
Vijesh MV : Some people may call you a coward. But Kejrival, you showed us that guts can do wonders in Indian politics. Take a bow man.
Remesh Aroor : 49 ദിനം നീണ്ട യുദ്ധം ..ഒടുവിൽ അഴിമതി ജയിച്ചു ..കെജ്രിവാൾ തോറ്റു.
S Gopala Krishnan : വിപരീതകാലത്ത് വിനാശ ബുദ്ധി ! കോണ്‍ഗ്രസ് പാർട്ടി എന്തു ചെയ്താലും അത് തെറ്റിപ്പോകുന്ന കാലം . AAP സർക്കാരിനെ പിന്തുണയ്ക്കുന്ന കാര്യത്തിലായാലും , വെറും 49 ദിവസം പ്രായമായ സർക്കാരിനെ താഴെ ഇറക്കാൻ നിമത്തമായ കാരണമായാലും
Vipin Panappuzha
: കെജ്രിവാള്‍ നിയമം അനുസരിച്ചില്ല പോലും..ഷീല ദീക്ഷിത് കേന്ദ്രത്തിനോടും ഒരു പൊട്ടനോടും ചോദിക്കാതെ പാസാക്കിയത് 13 ബില്ലാണ്.
Sanub Sasidharan : കെ"രാജി"വാൾ
Mini Nair : yeh kyaa karthe hei AAP???
Nidheesh MK : A man against Ambani will be by default Indian Left's friend. Curiously looking forward for the Prakash Karat's reaction to Aravind Kejrival's resignation.
PM Manoj : ഡൽഹിയിൽ എല്ലാം പിള്ളേരു കളി ആകുന്നുണ്ടോ?
Nayib EM : കെജരിവാള്‍ ഒളിച്ചോടുന്നു.....ഇത് കോണ്‍ഗ്രസ്സും ബിജെപിക്കും കൂടി ഞങ്ങളെ ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്ന പൊതുബോധം അടിച്ചേല്‍പ്പിക്കുക എന്ന തരം താണ തന്ത്രം മാത്രം.
Somarajan Panicker : ഭാരതത്തിൽ ഉൽപ്പാദിപ്പിക്കുന്ന പെട്രോളിയം ഉല്പ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച നടപടിക്കു പോലീസിനോട് മുകേഷ് അംബാനിക്ക് എതിരെ കേസെടുക്കാൻ ഉത്തരവിടാൻ അസാമാന്യമായ ചങ്കൂറ്റം വേണം. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം വൻപിച്ച ഭൂരിപക്ഷം നേടി ഇതേ ജനപാൽ ബില്ല് പാസ്സാക്കും എന്ന് പ്രതീക്ഷിക്കട്ടെ ! അദ്ദേഹത്തെ അത്രപെട്ടന്നു എഴുതിതള്ളാൻ കഴിയില്ല.
Clay Camel : അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ ?
Nikhil Narayanan : Kejriwalnut
Dhana Sumod : പ്രണയ നഷ്ടം സംഭവിക്കുക തന്നെ ചെയ്തു ....കേജരിവാൾ അധികാരം വിട്ടൊഴിഞ്ഞു.
Jikku Varghese Shanty : പരാജയപ്പെട്ട ബില്ലുകളെ തുടർന്ന് രാജി വെയ്ക്കാത്ത അനേകം സർക്കാരുകൾ നമ്മുടെ മുൻപിൽ ഉണ്ടെങ്കിലും, രാജി വെയ്ക്കുന്ന കേജ്രിവാളിന്റെ ലക്ഷ്യം 'പൊളിട്രിക്സ്' തന്നെ, അതിനെ ബാലിശമെന്നു വിളിച്ചു ലഘുവാക്കൻ കഴിയില്ല. വ്യക്തമായ തിരക്കഥ ഇതിന്റെ പിന്നിലുണ്ടെന്ന് വേണം മനസ്സിലാക്കാൻ.https://mail.google.com/mail/u/0/images/cleardot.gifNext Story

Related Stories