Top

ഷെര്‍ലോക്ക് ഹോംസ് ചൈനയില്‍

ഷെര്‍ലോക്ക് ഹോംസ് ചൈനയില്‍

വാംഗ് വെന്‍വെന്‍ (ഗ്ലോബല്‍ ടൈംസ്)

സർ ആർതർ കോനൻ ഡോയലിന്‍റെ അപസർപ്പക കഥകളുടെ ആധുനികാവിഷ്കാരമായ ബി.ബി.സി യുടെ 'ഷെർലോക്ക് ' ജനുവരി രണ്ടാം തിയതി ചൈനയുടെ വീഡിയോ ഹൊസ്റ്റിങ്ങ് വെബ് സൈറ്റുകളിൽ സംപ്രേക്ഷണം ചെയ്തപ്പോൾ അഞ്ചു മില്ല്യൻ ആൾക്കാരാണത് അത് കണ്ടത്.

ബെനഡിക്റ്റ് ക്യൂമ്പർബാച്ചിന്‍റെ കവിളെല്ല് കണ്ട് ഹാലിളകി ആയിരക്കണക്കിന് അംഗങ്ങളുള്ള അനേകം 'ഷെർലോക്ക്' ഓണ്‍ലൈന്‍ ഫാൻ ക്ലബ്ബുകൾ രൂപപ്പെട്ടു. "പിരിമുറുക്കമുള്ള ഇതിവൃത്തം, ഭ്രമാത്മകമായ കഥ, മനോഹരമായ ആവിഷ്‌കരണം, മികച്ച പ്രകടനം എന്നിവ കൊണ്ട് മികച്ച് നിൽക്കുന്നതായിരുന്നു ഈ സീസണിലെ ആദ്യത്തെ എപ്പിസോഡ്”, ചൈനയുടെ ഔദ്യോഗിക വാര്‍ത്താ പത്രമായ പീപ്പിൾസ് ഡെയിലി പറഞ്ഞു. ചൈനയുടെ ഈ "ഷെർലോക്ക് ഭ്രമം" ബ്രിട്ടീഷ് മാധ്യമങ്ങൾ കൊണ്ടാടുക തന്നെ ചെയ്തു.

പക്ഷെ മാധ്യമങ്ങൾ ഇത്ര വലിയ ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമൊന്നുമല്ല ഇത്. 1990 കളിൽ തുടങ്ങിയ 'ഫ്രണ്ട്സ്' മുതൽ, വിലക്ഷണമെങ്കിലും തമാശയ്‌ക്കു വകനല്കുവന്ന കഥാപാത്രങ്ങളുള്ള പുതിയ 'ദ ബിഗ് ബാംഗ് തിയറി' വരെയുള്ള യു.എസ് ടെലിവിഷൻ സീരിയലുകളും, 'ഡൌണ്‍ ടൌണ്‍ അബി, ഡോക്ടര്‍ ഹൂ’ തുടങ്ങിയ ബ്രിട്ടിഷ് ഡ്രാമകളും ചീന ഭരണിയിൽ ഒതുങ്ങുന്നതായിരുന്നു.
വിദേശ ടെലിവിഷൻ സീരിയലുകളോടുള്ള ചൈനീസ് പ്രേക്ഷകരുടെ പ്രണയം ഒരുപാട് ചോദ്യങ്ങളുയർത്തുന്നുണ്ട്. നല്ലൊരു ഷോ ആണ് എന്നതിലുപരി ബ്രിട്ടന്‍ ഇപ്പോഴും മോഹിപ്പിക്കുന്ന ഒരു രാജ്യമായി കണക്കാക്കുന്ന ചൈനക്കാർക്ക് സായിപ്പിന്‍റെ കവാത്ത് ഗുളിക രൂപത്തിൽ 'ഷെർലോക്ക്' നൽകുന്നുണ്ട്.

അമേരിക്കൻ സംസ്‌ക്കാരവും ജീവിതവും രസകരവും വര്‍ണ്ണാഭവുവുമായ രീതിയിൽ എഴുത്തുകാർ ചിത്രീകരിക്കുന്നത് കൊണ്ടായിരിക്കാം ദ ബിഗ് ബാംഗ് തിയറി, ഫ്രണ്ട്സ് പോലുള്ള യു എസ് സീരിയലുകൾ ചൈനീസ് പ്രേക്ഷകരെ ആകൃഷ്ഠരാക്കുന്നത്. പുറം ലോകത്തെക്കുറിച്ചറിയുന്നതിൽ പുതു തലമുറ ഉത്സുകരാണ്. അവർ സ്വയം പരിഹസിക്കുന്ന രീതിയിൽ ലോകത്തിനു മുന്നിലത്‌ പ്രിതിഫലിപ്പിക്കുകയും ജീവിതം എന്താണെന്ന കാര്യത്തിൽ ചര്‍ച്ച നടത്തുകയും ചെയ്യുന്നു.

കാർഡ് ബോർഡ് സെറ്റുകളും, കണ്ട് മടുത്ത കഥയും, വിനോദത്തിനു പ്രാധാന്യം നൽകാതെ ആദര്‍ശ പ്രസംഗം നടത്തുന്ന നാടകങ്ങളുടെ വീഡിയോ രൂപങ്ങളായ ചൈനീസ് ടെലിവിഷൻ സീരിയലുകൾ യുവ തലമുറയിൽ നിന്നും വളരെ അകലെയാണ്. ഇതിൽ നിന്നും വ്യത്യസ്തമായവയുമുണ്ട്. ചൈന പുരോഗതിയുടെ പാതയിലേക്ക് കാലെടുത്ത് വെക്കുകയും സമൂഹത്തിലെ സദാചാരങ്ങൾ തകർന്നു വീഴാൻ തുടങ്ങുകയും ചെയ്ത 1990 കളുടെ തുടക്കത്തിലിറങ്ങിയ ഒരു ടെലി നൊവേലയായ 'ആസ്പിരേഷന്‍സ്' വലിയ ഒച്ചപ്പാടുണ്ടാക്കുക തന്നെ ചെയ്തു. അനുസരണയുള്ള, സ്നേഹം തുളുമ്പുന്ന സഹായമനസ്കയായ നായിക മുഖ്യകഥാപാത്രമായ ഈ സീരിയൽ സാസ്കാരിക വിപ്ലവത്തിനു ശേഷമുള്ള (1966-76) സാധാരണ കുടുംബങ്ങളുടെ കഷ്‌ടപ്പാടും,നിരാശയും, സന്തോഷവും, ദു:ഖവും നിറഞ്ഞ ഇരുപത് വർഷം വരച്ചു വെച്ചു. ഹൃദയത്തെ തൊട്ട ഈ കണ്ണീർ സീരിയൽ ചൈനീസ് സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു.സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ശ്രമം (പ്രത്യേകിച്ചും ചില വിഷയങ്ങളെ അതിർത്തിക്ക് പുറത്ത് നിർത്തുന്ന വിലക്കുകൾക്കിടയിൽ പ്രവർത്തിക്കുമ്പോള്‍) വിനോദത്തെ ദോഷകരമായി ബാധിച്ചേക്കാം.
ചൈനയുടെ കരുതലില്ലാത്ത പെൻഷൻ സമ്പ്രദായത്തെക്കുറിച്ചുള്ള ചർച്ചകൾ ജനപ്രീതിയാര്‍ജിച്ചപ്പോൾ പ്രായമായവരുടെ പ്രശ്നങ്ങളും അവരെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും വിളംബരം ചെയ്യുന്ന ടി വി സീരിയലുകൾ മൊട്ടിട്ട് വിരിയാൻ തുടങ്ങി. ഊഷ്‌മളമായ സന്ദേശം കൈമാറാനുദ്ദേശിച്ച ഈ സീരിയലുകൾ നിഷ്‌ഠുരമായ സത്യം വിളിച്ച് പറഞ്ഞ് പ്രേക്ഷകരെ മാനസികമായി വീര്‍പ്പ് മുട്ടിച്ചു.

യുദ്ധക്കഥകൾ ഒരിക്കലും ചൈനീസ് സ്ക്രീൻ നിന്നും പുറത്തിറങ്ങിയിട്ടില്ല, പ്രത്യേകിച്ചും ജപ്പാന്‍റെ കൈയേറ്റത്തിനെതിരെയുള്ള യുദ്ധത്തിന്‍റെ കഥകൾ. പക്ഷെ സാഹസികരായ ചൈനീസ് പോരാളികൾ മനുഷ്യത്വഗുണങ്ങള്‍ കുറവായ ജാപ്പനീസ് പടയെ വളരെ ലാഘവത്തോടെ തുടച്ചു നീക്കുന്ന അപരിഷ്‌കൃതവും വര്‍പ്പ് മാതൃകകളുമായ കഥകൾ കാഴ്ച്ചക്കാരിൽ പരിഹാസ ചോദ്യങ്ങളുയർത്തി.

നല്ല സാംസ്ക്കാരിക പരിപാടികൾ എങ്ങനെയുണ്ടാക്കണമെന്ന് ചൈനയുടെ ടെലിവിഷൻ ഇൻഡസ്ട്രി പഠിക്കേണ്ട സമയമായിരിക്കുന്നു. നമ്മുടെ ടി വി സീരിയലുകൾ പഴക്കം ചെന്ന ആദർശങ്ങളോടും സാമൂഹിക തിന്മ യോടും മല്ലിടുമ്പോൾ സാംസ്കാരിക നവോഥാനം (അധികാരികളും ജനങ്ങളും ഊന്നല്‍ കൊടുക്കുന്ന പ്രയോഗം) നമ്മെ കടന്നു പോകും.
ഒരുപാട് കാതം ഇനിയും താണ്ടാനുണ്ട്, എങ്കിലും പടിഞ്ഞാറൻ കാഴ്ച്ചകളെ അതേപടി പകർത്തിയാൽ ശരിയാവില്ല. പുതിയ ഷോ ആയ IPartment ന്റെ കാര്യം തന്നെ നോക്കുക, ദ ബിഗ് ബാംഗ് തിയറി, ഫ്രെണ്ട്സ് എന്നിവയിൽ നിന്ന് 'പ്രചോദനമുൾക്കൊണ്ടതാണ്' ഈ ഷോ എങ്കിലും വളരെ പ്രധാനമായൊരു പൊരായ്മ ഇതിനുണ്ട്: ഇതൊട്ടും ഹാസ്യാത്മകമല്ല.

നല്ല എഴുത്തും, നല്ല കഥയും അതിനൊത്ത അഭിനയവും ഉണ്ടെങ്കിൽ മാത്രമേ ടെലിവിഷൻ പ്രേക്ഷകർ വിനോദത്തിനു വേണ്ടി പടിഞ്ഞാറിലേക്ക് തിരയുന്നത് നിർത്തുകയുള്ളൂ.

The author is a reporter with the Global Times


Next Story

Related Stories