TopTop
Begin typing your search above and press return to search.

മരണത്തിന്‍റെ നീല ഗുഹ

മരണത്തിന്‍റെ നീല ഗുഹ

എല്ലാ മോര്‍ട്ടന്‍ (സ്ലേറ്റ്)

ഈജിപ്റ്റിന്‍റെ കിഴക്കുള്ള സിനായി പെനിന്‍സുലയില്‍ ദഹാബ് പട്ടണത്തിനു വടക്കായി ബ്ലൂ ഹോള്‍ എന്ന ഒരു ഡൈവിംഗ്-സ്നോര്‍ക്കലിംഗ് ഇടമുണ്ട്. എല്ലാ ദിവസവും ജീപ്പിലോ ഒട്ടകപ്പുറത്തൊ ആയി ആളുകള്‍ ദഹാബില്‍ നിന്നും ഇവിടെ എത്താറുണ്ട്. പവിഴം കൊണ്ട് അതിരിട്ട 394 അടി താഴ്ചയുള്ള ഒരു കുഴിയാണ് ബ്ലൂ ഹോള്‍.

വെള്ളത്തിന്റെ കരയില്‍ ചില തടിക്കസേരകളോട് ചേര്‍ന്ന് ഒരു മാഞ്ഞുതുടങ്ങിയ ബോര്‍ഡുണ്ട്. അതില്‍ മീനുകളുടെയും ഡോള്ഫിന്റെയും ഒരു ഡൈവറുടെയും ചിത്രത്തോട് ചേര്‍ന്ന് എഴുതിവെച്ചിരുക്കുന്നു- “EASY ENTRY- BLUE HOL”. ഈ സൈന്‍ ഇരിക്കുന്നിടത്തുനിന്നും ഏതാനും അടി അകലം മാത്രമേ ഈ പറയുന്ന ബ്ലൂ ഹോളിലേയ്ക്കുള്ളൂ.
130 അടിയാണ് സാധാരണ ഡൈവിംഗിനായി ഇവിടെ അനുവദിക്കാറുള്ളത്. എന്നാല്‍ അതിലും ആഴത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന പരിശീലനമുള്ള ഡൈവര്‍മാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരിടമാണ് ബ്ലൂ ഹോള്‍. അതിന്റെ പ്രത്യേകതരം ഘടന ഒരു വെല്ലുവിളിതന്നെയാണ്. ബ്ലൂ ഹോളിന്റെ വടക്കുകിഴക്കന്‍ വശത്ത്പുറങ്കടലില്‍ എത്താന്‍ പറ്റുന്ന 184 അടി നീളമുള്ള ഒരു ടണല്‍ ഉണ്ട്. ഇരുട്ടുമൂലം ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല അടിയൊഴുക്കുകളും ഡൈവര്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കും. എങ്കിലും അവിടെയുള്ള പവിഴപ്പുറ്റുകളും മീനുകളും ഇതൊരു മനോഹരകാഴ്ചയാക്കി മാറ്റുന്നു.

ഏപ്രില്‍ രണ്ടായിരത്തില്‍ റഷ്യന്‍ ഡൈവറായ യൂറി ലിപ്സ്കി ഒരു എയര്‍ ടാങ്കും ഒരു ഹെല്‍മറ്റ് ക്യാമറയും ശരീരത്തോട് ചേര്‍ത്ത് കെട്ടി ബ്ലൂഹോളിലെയ്ക്ക് ചാടി. അയാള്‍ പിന്നെ തിരിച്ചുവന്നില്ല.

ഏതാണ്ട് മുന്നൂറുമീറ്റര്‍ താഴ്ചയിലാണ് ലിപ്സ്കിയുടെ മരണം നടന്നത്. ഈ താഴ്ചയില്‍ ശരീരത്തിന് നൈട്രജന്‍ നാര്‍ക്കൊസിസ് സംഭവിക്കുന്നു. നൈട്രജന്‍ നാര്‍ക്കൊസിസ് ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് അമിതാവേശം, അമിത ആത്മവിശ്വാസം, കണ്ഫ്യൂഷന്‍ എന്നിവയൊക്കെ സംഭവിക്കുന്നു. ഒരു ടാങ്ക് നിറയെ എയര്‍ ഉണ്ടായതുകൊണ്ട് ലിപ്സ്കിക്ക് രക്ഷപെടാനായില്ല. സാധാരണ ഡൈവര്‍മാരെ കൂടുതല്‍ സഹായിക്കുക ഓക്സിജനും നൈട്രജനും ഹീലിയവും ഒരുമിച്ചുനിറച്ച പല ടാങ്കുകള്‍ കൂടെ കരുതുന്നതാണ്. നാര്‍ക്കൊസിസ് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ലിപ്സ്കിയുടെ ശരീരം കണ്ടെടുക്കാന്‍ മറ്റൊരു ഡൈവര്‍ ഇവിടെ എത്തിയപ്പോഴാണ് അത്ഭുതകരമായ ഒരു കണ്ടെത്തല്‍ സംഭവിച്ചത്: ലിപ്സ്കിയുടെ ഹെല്‍മറ്റ് ക്യാമറ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ അപ്പോഴും ഭദ്രമായിരുന്നു. മരിച്ച ഡൈവര്‍ സ്വന്തം മരണം റെക്കോര്ഡ് ചെയ്തിരുന്നു.

ലിപ്സ്കിയുടെ അന്ത്യനിമിഷങ്ങള്‍ ഇപ്പോള്‍ യൂട്യൂബില്‍ ഉണ്ട്. “Fatal Diving Accident Caught On Tape” എന്നാണ് ഈ ആറുമിനുറ്റ് വീഡിയോയുടെ പേര്‍. ഇപ്പോള്‍ തന്നെ എട്ടുമില്യന്‍ ആളുകള്‍ ഈ വീഡിയോ കണ്ടു. ലിപ്സ്കിയുടെ മുഖം വ്യക്തമല്ലെങ്കിലും അയാളുടെ മരണവെപ്രാളം ആരെയും വേട്ടയാടും. ഒരു സാധാരണഡൈവിംഗ് പോലെയാണ് വീഡിയോയുടെ തുടക്കം. ലിപ്സ്കിയുടെ ശ്വാസഗതി കൂടുന്നതിനനുസരിച്ച് ചുറ്റും മണല്‍ ഉയര്‍ന്ന് മൂടലും ഉണ്ടാകുന്നു. ഒടുവില്‍ ശ്വസിക്കാനുള്ള ഉപകരണം വായില്‍ നിന്ന് എടുത്തുമാറ്റുമ്പോഴും വീഡിയോ തുടരുന്നു.
ബ്ലൂ ഹോളില്‍ മരിച്ച ഏക ഡൈവര്‍ ലിപ്സ്കിയല്ല. കാണാതായ ഡൈവര്‍മാര്‍ക്കായി ഇവിടെ പതിനാല് ഓര്‍മ്മഫലകങ്ങള്‍ ഉണ്ട്. ഇവ ബ്ലൂ ഹോളിലെ മരണങ്ങളുടെ ചെറിയ ഒരു ശതമാനം മാത്രമാണ്. ഔദ്യോഗികമായ കണക്കുകള്‍ ഒന്നുമില്ല. എങ്കിലും 130 പേരെങ്കിലും കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ മരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സ്ഥലത്തിന് ഡൈവര്‍മാരുടെ സെമിത്തേരി എന്ന് വിളിപേരുള്ളത്. ഇത് സ്വന്തം കഴിവിനെ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഡൈവര്‍മാരുടെയിടയില്‍ ഈ സ്ഥലത്തിന് പ്രശസ്തി കൂട്ടിയിട്ടേയുള്ളൂ.

Ella Morton is a writer working on The Atlas Obscura, a book about global wonders, curiosities, and esoterica adapted from Atlas Obscura.Next Story

Related Stories