TopTop
Begin typing your search above and press return to search.

നീയൊന്നും കോളേജില്‍ പോയി പഠിക്കേണ്ടതല്ല

നീയൊന്നും കോളേജില്‍ പോയി പഠിക്കേണ്ടതല്ല

മൈക്കല്‍ ജെ പെട്രില്ലി
(സ്ളേറ്റ്)

എല്ലാ കുട്ടികളെയും കോളേജ് പഠനത്തിന് ഒരുക്കുക എന്നതാണ് സ്കൂളിന്റെ ഒരു പ്രധാനലക്‌ഷ്യം. മെഡിസിനോ എഞ്ചിനീയറിങ്ങോ അല്ലെങ്കില്‍ അല്‍പ്പം കൂടി ഭേദപ്പെട്ട എന്തെങ്കിലും ഒരു ഡിഗ്രിക്ക് അഡ്മിഷന്‍ തരപ്പെടുത്തണം. ആളുകളുടെ ആഗ്രഹങ്ങള്‍ നീതീകരിക്കാവുന്നതാണ്. കോളേജ് ഡിഗ്രികള്‍ ഉള്ളവര്‍ അവ ഇല്ലാത്തവരെക്കാള്‍ കൂടുതല്‍ സമ്പാദിക്കാറുണ്ട്‌. നിര്‍ധനരായ കുട്ടികള്‍ കോളേജ് ഡിഗ്രിയിലൂടെ മധ്യവര്‍ഗത്തില്‍ എത്തിച്ചേരാറുമുണ്ട്. കാര്യം പണത്തിന്റെ മാത്രമല്ല. കോളേജ് വിദ്യാഭ്യാസം ലഭിച്ചവര്‍ കൂടുതല്‍ സന്തുഷ്ടരായി ജോലി ചെയ്യുന്നു, ജീവിക്കുന്നു.

അപ്പോള്‍ ഒരു കുട്ടിയുടെ മുഖത്തുനോക്കി നീയൊന്നും കോളെജിലൊന്നും പോയി പഠിക്കേണ്ടതല്ല എന്ന് പറയുന്നത് ഒരു കുറ്റം തന്നെയാണ്.

എന്നാല്‍ ചില കൗമാരക്കാര്‍ക്കെങ്കിലും ഇത്തരം തുറന്നുപറച്ചിലാണ് വേണ്ടതെങ്കിലോ? കോളേജില്‍ പോയി പഠിച്ചുപാസായി രക്ഷപെടില്ല, ഇടയ്ക്ക് പഠനം നിറുത്തുകയേയുള്ളൂ എന്നുറപ്പുള്ളവരോടെങ്കിലും അത് തുറന്നുപറയുന്നതല്ലേ നല്ലത്? ഒരുപാട് യുവാക്കള്‍ക്ക് വിലയേറിയ സമയം പാഴാക്കി കളയാതിരിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും.

സത്യം ഇതാണ്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, പത്തുശതമാനത്തില്‍ താഴെ നിര്‍ധനരായ കുട്ടികള്‍ മാത്രമേ ഇപ്പോള്‍ നാലുവര്‍ഷകോളേജ് ഡിഗ്രികള്‍ പഠിച്ച് പാസാവാറുള്ളൂ എന്നാണ്. എന്തെല്ലാം പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇതെന്ന് ഓര്‍ക്കണം. ചിലപ്പോള്‍ ഒരു തലമുറ കഴിഞ്ഞാല്‍ ഡിപ്ലോമ കോഴ്സുകള്‍ പാസാകുന്ന നിര്‍ധനകുട്ടികളുടെ ശതമാനം ഇരട്ടിയാക്കാന്‍ നമുക്ക് കഴിഞ്ഞേക്കും. അത് മൂന്നിരട്ടിയാക്കാന്‍ കഴിഞ്ഞാല്‍ അത് വളരെ വലിയൊരു നേട്ടമായിരിക്കും. അതിനടുത്തെങ്കിലും എത്തിയാല്‍ കൂടി സാമൂഹ്യപുരോഗതിയില്‍ അതൊരു നാഴികക്കല്ലായിരിക്കുമെന്നു തീര്‍ച്ച. എങ്കിലും അപ്പോഴും നിര്‍ധനരായ മൂന്നില്‍ രണ്ടുചെറുപ്പക്കാരും മധ്യവര്‍ഗ്ഗത്തിലെത്താന്‍ മറ്റുപാതകള്‍ ഒപ്പം തേടേണ്ടിവരും.

ഇനി ഇതേ കാര്യം ഒരു വിദ്യാര്‍ഥിയുടെ കാഴ്ചപ്പാടില്‍ നിന്ന് ചിന്തിച്ചുനോക്കുക. ഒരു അര്‍ബന്‍ ഹൈസ്കൂളില്‍ നിന്ന് ഒന്‍പതാം തരം പൂര്‍ത്തിയാക്കുകയാണ് നിങ്ങള്‍ എന്ന് കരുതുക. അത്ര നല്ലതായിരുന്നില്ല നിങ്ങളുടെ പഠനവര്ഷം. കണക്കിന്റെയും ഇംഗ്ലീഷിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു ആറാംക്ലാസ് നിലവാരമാണ് ഉള്ളത്. നിങ്ങളുടെ പഠനം മുഴുവനും ദുരിതമാണ്. ഈ അവസ്ഥ നേരെയാക്കാനും നിങ്ങള്‍ക്ക് വഴികളില്ല. നിങ്ങള്‍ തോറ്റുകൊണ്ടേയിരിക്കുന്നു. പഠനം ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിക്കുന്നു.

എലമെന്ററി- മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ് എന്നത് ശരി, പക്ഷെ തല്‍ക്കാലം അവസ്ഥ ഇതാണ്. മൂന്നുവര്ഷം കൂടി പഠിച്ചാലും നിങ്ങള്‍ കോളേജ് വിദ്യാഭ്യാസനിലവാരത്തില്‍ എത്തുന്ന കാര്യം സംശയമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ അവസ്ഥ മെച്ചമാക്കാന്‍ സഹായം ലഭിക്കുക, നിങ്ങള്‍ക്ക് മികച്ച അധ്യാപകനെ ലഭിക്കുക, നിങ്ങള്‍ക്ക് പുസ്തകവായന തുടങ്ങാന്‍ വലിയ പ്രചോദനം ലഭിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ കൂടി നിങ്ങള്‍ കോളേജ് വരെ എത്തിയെന്നുവരില്ല. മറ്റൊരു മാര്‍ഗമാണ് നിങ്ങള്‍ സ്വീകരിക്കേണ്ടത്. വിജയസാധ്യത കൂടുതലുള്ള ഒന്ന്. സ്വയംപര്യാപ്തനകാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു ജോലിയാണ് വേണ്ടത്. മികച്ച ഗുണനിലവാരമുള്ള കരിയറും ടെക്നിക്കല്‍ വിദ്യാഭ്യാസവും ഒക്കെയാണ് നിങ്ങളുടെ പാതയാവുക. ചിലപ്പോള്‍ പഠനസമയത്ത് തന്നെ നിങ്ങള്‍ക്ക് സമ്പാദിക്കാനും കഴിഞ്ഞേക്കും.

നിങ്ങള്‍ കോളേജ് ഡിഗ്രി എങ്ങനെയെങ്കിലും സംഘടിപ്പിച്ചാല്‍ കിട്ടുന്ന സമ്പാദ്യത്തെക്കാള്‍ കുറവാണ് ഇതെന്നത് ഉറപ്പാണ്. എന്നാല്‍ കോളേജില്‍ പോയാല്‍ നിങ്ങള്‍ക്ക് ഡിഗ്രി കിട്ടുമോ എന്നതാണ് ചോദ്യം. തോല്‍വിയിലെയ്ക്കുള്ള കോളേജ് പാത തെരഞ്ഞെടുക്കണോ അതോ വിജയത്തിലേയ്ക്കുള്ള പാത തെരഞ്ഞെടുക്കണോ എന്നതാണ് തീരുമാനിക്കേണ്ടത്.

എന്നാല്‍ നമ്മുടെ സമ്പ്രദായം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുന്ന ഒന്നല്ല. ഒരുപക്ഷെ മുന്‍പ് ചെയ്തിരുന്നിരിക്കാം, എന്നാല്‍ അത് റേസിസ്റ്റും ക്ലാസിസ്റ്റും ഒക്കെയായാണ് കരുതപ്പെട്ടിരുന്നത്. ഇത്തരം ധാരണകള്‍ പ്രദേശമോ തൊലിയുടെ നിറമോ ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടായത്. പഴയ സമ്പ്രദായം കൃത്യമായി അങ്ങനെതന്നെയായിരുന്നു.

എന്നാല്‍ നമ്മുടെ യുവാക്കള്‍ക്ക് മികച്ച ജീവിതാന്തസ്സ് ഉണ്ടാവുക എന്നതും അതിനായി സാഹചര്യങ്ങള്‍ ഉണ്ടാവുക എന്നതും വളരെ വ്യത്യസ്തമായ ഒരാശയമാണ്. ആരെയും ആ പാതയിലേയ്ക്ക് നിര്‍ബന്ധിച്ചു പറഞ്ഞയയ്ക്കാന്‍ പാടില്ല. എന്നാല്‍ കോളേജില്‍ പോകാന്‍ പറ്റിയില്ല എന്നതുകൊണ്ട്‌ കുട്ടികള്‍ക്ക് കുറ്റബോധം ഉണ്ടാക്കുന്ന പരിപാടിയാണ് അവസാനിക്കേണ്ടത്. ഇതില്‍ ജാതിയോ വര്‍ഗമോ അല്ല അവരുടെ പഠനനിലവാരമാണ് മാനദണ്ഡമാക്കേണ്ടത്.

കോളേജില്‍ എത്തുന്ന പഠനനിലവാരം കുറഞ്ഞ നിര്‍ധനരായ കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നത്? ഇവരില്‍ പത്തുശതമാനം മാത്രമാണ് ഒരു രണ്ടുവര്‍ഷ ഡിപ്ലോമയെങ്കിലും പൂര്‍ത്തിയാക്കുന്നത്. പലരും ഡിഗ്രി പൂര്‍ത്തിയാക്കാതെ പരാജയം ഏറ്റുവാങ്ങുന്നു.

ഇത്തരം കുട്ടികളുടെ പഠനം മെച്ചപ്പെടുത്താനുള്ള ധാരാളം ശ്രമങ്ങള്‍ നടക്കുന്നുവെങ്കിലും വലിയ പ്രയോജനമൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ഇതില്‍ പല കുട്ടികള്‍ക്കും കോളേജ് വിദ്യാഭ്യാസം ഒരു ശരിയായ തീരുമാനമായിരുന്നില്ല എന്നാരും സമ്മതിക്കില്ല.

എനിക്ക് കുട്ടികളില്‍ നിന്ന് അവരുടെ അവസരങ്ങള്‍ തട്ടിമാറ്റാന്‍ ആഗ്രഹമില്ല. എങ്കിലും വളരെ ചുരുങ്ങിയ പഠനനിലവാരമുള്ള കുട്ടികള്‍ കോളേജില്‍ പഠിച്ചു വിജയിച്ച് ജീവിതം നന്നാക്കുമെന്ന് നടിക്കുന്നതെങ്കിലും നമുക്ക് നിറുത്താം. അപ്പോള്‍ ചിലപ്പോള്‍ അവര്‍ കോളേജിനു വെളിയില്‍ ജീവിതവിജയത്തിന്റെ മാര്‍ഗങ്ങള്‍ തേടും. ഒരു കോളേജ് ഡിഗ്രിയുള്ളയാള്‍ തീര്‍ച്ചയായും ഒരു ഹൈസ്കൂള്‍ വിദ്യാഭ്യാസമുള്ളയാളെക്കാള്‍ മികച്ചതായിരിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയ ഒരാള്‍ ഒരു കഴിവുമില്ലാത്ത ഒരു കോളേജ് തോറ്റയാളെക്കാള്‍ മികച്ചതായിരിക്കും.

മാത്രമല്ല ദാരിദ്ര്യത്തോട് പൊരുതുന്ന കുട്ടികള്‍ തലമുറകളെപ്പറ്റി ചിന്തിക്കുന്നതും നല്ലതായിരിക്കും. കോളേജ് വിദ്യാഭ്യാസം ചിലപ്പോള്‍ നിര്‍ധനവിദ്യാര്‍ഥികളെ ഒറ്റയടിക്ക് മധ്യവര്‍ഗ്ഗത്തിലെത്തിച്ചേക്കാം. എന്നാല്‍ കോളേജില്‍ പോയി വിജയിക്കാന്‍ കഴിയാത്ത നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ജീവിതവിജയം നേടാന്‍ സഹായിക്കുന്ന ടെക്നിക്കല്‍ വിദ്യാഭ്യാസവും ഒരു തരം വിജയം തന്നെയാണ്. ദാരിദ്ര്യവും അതോടൊപ്പം വരുന്ന മറ്റുപ്രശ്നങ്ങളും അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ അവരുടെ വരുംതലമുറകള്‍ക്കെങ്കിലും മെച്ചപ്പെട്ട ജീവിതവും വിദ്യാഭ്യാസസാഹചര്യങ്ങളും ലഭിക്കും.

സന്തോഷകരമെന്നുപറയട്ടെ, ഇത്തരം ചിന്തകള്‍ ഇപ്പോള്‍ ഹാര്‍വാര്‍ഡ് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് പുറത്തുവരുന്നുണ്ട്. എല്ലാവരെയും കോളേജില്‍ എത്തിക്കുക എന്നത് ചില കുട്ടികള്‍ക്ക് ലഭ്യമാകാമായിരുന്ന അവസരങ്ങള്‍ ഇല്ലാതാക്കുകയാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മധ്യവര്‍ഗ്ഗത്തിലെത്താന്‍ എല്ലാവര്‍ക്കും സാധിക്കുന്ന കോളേജിതര വഴികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സത്യത്തില്‍ ചെയ്യേണ്ടത്. കോളേജിലെ തോല്‍വിയുടെ വഴികളേക്കാള്‍ അന്തസുള്ള വഴിയാണ് ഇതെന്ന് നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കേണ്ടിയിരിക്കുന്നു.


Next Story

Related Stories