TopTop
Begin typing your search above and press return to search.

ചൈനക്കാര്‍ തങ്ങളെക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍

ചൈനക്കാര്‍ തങ്ങളെക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍

ചൈനയുടെ വടക്കുപടിഞ്ഞാറുഭാഗമായ സിൻജിയാങ്ങ് ഒരു കുഴപ്പം പിടിച്ച സ്ഥലമാണോ ? എന്തു കൊണ്ടാണ് ഷാങ്ങ്ഹായ് യുടെ തെക്കൻ ഭാഗത്ത് നിന്നുള്ള പലരും നയിക്കാൻ/ ഭരിക്കാനുള്ള കഴിവില്ലാത്തവരായത്? മധ്യ ഹെനാൻ പ്രദേശത്ത് നിന്നുള്ള ജനങ്ങൾ ശരിക്കും ഓവ് ചാലുകളുടെ മൂടി മോഷിടിക്കുമോ?

ഈ ചോദ്യങ്ങൾ എല്ലാ ദിവസവും 5 ബില്ല്യൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ചൈനയുടെ മികച്ച സെർച്ച്‌ എഞ്ചിനായ ബൈഡു (Baidu) വിൽ ചൈനക്കാർ തങ്ങളെക്കുറിച്ച് തന്നെയും പിന്നെ മറ്റുള്ളവരെക്കുറിച്ചും ചോദിക്കുന്ന - പ്രകോപനപരവും, നിന്ദ്യവും, അതേ സമയം ശുദ്ധ മണ്ടത്തരവുമായ - ചോദ്യങ്ങളിൽ ചിലതാണ്.
അറിയാത്ത സ്ഥലങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പകുതിക്ക് വെച്ച് നിർത്തിയ ചോദ്യങ്ങൾ പൂർത്തിയാക്കാൻ പടിഞ്ഞാറൻ രാജ്യങ്ങളിൽ അമെച്ച്വർ സാമൂഹ്യശാസ്‌ത്രജ്ഞന്‍മാർ ഗൂഗിളിന്റെ ബൃഹത്തായ സേർച്ച്‌ ഹിസ്റ്ററിയാണ് ഉപയോഗിക്കുന്നത്. 'The Atlantic' അമേരിക്കയെ " The U.S. According to Autocomplete." എന്ന് വിശേഷിപ്പിച്ചത് പോലെ പിന്നെയവരൊരു മുദ്രാഫലകമുണ്ടാക്കി അത് ഭൂപടത്തിന്റെ മേൽ ഒട്ടിച്ച് വെക്കും. ഒരുപാടു കാലം പ്രാദേശിക വാര്‍പ്പ് മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചൈനയും ഇതുപോലൊരു പരിചരണത്തിന് പാകമായിരിക്കയാണ്. എന്നിരിക്കിലും 22 പ്രവിശ്യകളും,അഞ്ച് സ്വയം ഭരണ പ്രദേശങ്ങളും, നാല് മുനിസിപ്പാലിറ്റികളും പിന്നെ കുലംകുത്തി പ്രദേശമെന്ന് ചിലർ വിളിക്കുന്ന തായിവാനുമുൾക്കൊള്ളുന്ന വലിയൊരു ഭൂപ്രദേശമാണ് ചൈന എന്നാ കാര്യം നാം മറക്കരുത്. പൊതു ചരിത്രത്താലും സംസ്കാരത്താലും (ഇടയ്‌ക്കിടെ ബലം പ്രയോഗിച്ചും) ഒന്ന് ചേർന്നിരിക്കുന്നുവെങ്കിലും സമ്പത്ത്, പരിസ്ഥിതി, സ്ഥിരത,ഗോത്രം,സ്വത്വം എന്നിങ്ങനെ കാണാൻ സാധിക്കുന്ന വ്യത്യാസങ്ങളാൽ അവർ വേർതിരിക്കപ്പെട്ടിരിക്കുകയാണ് (ചരിത്രത്തിലും സംസ്കാരത്തിലുമുള്ള വ്യത്യാസം ഇവിടെ എടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല). ചൈനീസ് സമൂഹത്തിൽ ആഴത്തിലുള്ള പിളര്‍പ്പുണ്ട്. 33 പേർ കൊല്ലപ്പെടുകയും 143 പേർക്ക് പരിക്കേൽക്കുകയും ചെയ്ത മാർച്ച്‌ ഒന്നാം തിയതിയിലെ കുൻമിംഗ് ട്രെയിൻ സ്റ്റേഷൻ ഭീകരാക്രമണം അങ്ങനെയൊരു ഭിന്നിപ്പിൽ നിന്നും ഉടലെടുത്തതാണ്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം സിൻജിയാങ്ങിൽ നിന്നുള്ള വിഘടനവാദികളിലാണ് ചൈനീസ് അധികാരികൾ ആരോപിച്ചിരിക്കുന്നത്.

ചൈനയുടെ പൊതു ഓണ്‍ലൈൻ ഉപബോധമനസ്സ് ഓട്ടോ കംപ്ലീറ്റിലൂടെ (Google's Auto Complete) പഠിക്കണമെങ്കിൽ നല്ല വഴക്കം വേണം. ഫലങ്ങൾ പെട്ടെന്ന് മാറിക്കൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെ വായനക്കാർക്ക് ഫലങ്ങൾ വിശ്വസ്ഥതയോടെ ആവർത്തിക്കാൻ സാധിച്ചെന്നു വരില്ല. 22 മില്ല്യൻ വരുന്ന ജനങ്ങളിൽ 10 മില്ല്യനോളം വരുന്ന Uighur ഗോത്ര മുസ്ലിം ന്യൂനപക്ഷങ്ങൾ Han Chinese ഗോത്രക്കാരുടെ കൂടെ വസിക്കുന്ന, തുടർച്ചയായി അക്രമത്തിലേക്ക് പൊട്ടിത്തെറിക്കുന്ന സമ്മര്‍ദ്ദമുള്ള സിൻജിയാങ്ങിനെക്കുറിച്ച് നെറ്റിസെന്‍സ് (netizens) സാധാരണ ചോദിക്കുന്ന ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
സിൻജിയാങ്ങിലെ Turkic Uighur ന്യൂനപക്ഷങ്ങൾ എന്തുകൊണ്ടാണ് കാണാൻ വിദേശികളെപ്പോലെയിരിക്കുന്നത്, സിൻജിയാങ്ങിൽ 50 ശതമാനത്തിൽ കുറവാണെങ്കിലും മൊത്ത ചൈനീസ് ജന സംഖ്യയുടെ 92 ശതമാനത്തോളം വരുന്ന ഹാൻ ചൈനീസുകാരെ അവരെന്തിനാണ് വെറുക്കുന്നത്? ഈ സംശയങ്ങൾ എല്ലാവരിലും കാണും. അതേ സമയം ചൈനീസ് ഭരണത്തിൽ പതഞ്ഞുപൊങ്ങുന്ന അതൃപ്‌തി നിലനില്‍ക്കുന്ന ടിബറ്റ് ഓട്ടോ കമ്പ്ലീറ്റ് ഫലങ്ങളൊന്നും തരുന്നുമില്ല. വലിയ ടിബറ്റൻ ജനസംഖ്യയുള്ള ഉന്നതതട അയൽ ദേശമായ Qinghai ഉം അതേ തോണിയിലാണ്. (ടിബറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പ്രധാനപ്പെട്ട പദമായ "why" എടുത്ത് കളഞ്ഞാൽ ഒരുപാട് ഓട്ടോ കമ്പ്ലീറ്റ് ഫലങ്ങൾ തരുന്നുണ്ട്, അതിൽ മിക്കവയും യാത്രാ നിര്‍ദ്ദേശങ്ങളും ചരിത്ര നാടകങ്ങളുമാണ്).

നെറ്റീസനുകൾ(Netizen) അനേകം വടക്കൻ പ്രദേശങ്ങളെ ഹിംസയുമായി ചേര്‍ത്ത് വെക്കാറുണ്ട്. സൈബീരിയൻ ശിശിരകാലം കൊണ്ടും സുന്ദരികളായ സ്ത്രീകളാലും പ്രസിദ്ധമായമായ (നോർത്ത് ഈസ്റ്റെന്ന് പൊതുവെ വിളിക്കപ്പെടുന്ന) Liaoning, Jilin, and Heilongjiang കലഹപ്രിയരായ നാട്ടുകാരുടെ കാര്യത്തിലും പ്രശസ്തമാണ്. മംഗോളിയ ഒർമ്മിപ്പിക്കുന്നത് 2013 ഡിസംബറിൽ പുതുതായി തിരഞ്ഞെക്കപ്പെട്ട അഗ്നിശമനസേനാനികൾക്ക് അനുഭവിക്കേണ്ടി വന്ന ശാരീരിക പീഡനമാണ്. സ്വയം ഭരണ പ്രദേശമായ നിങ്ങ്ഷായെക്കുറിച്ചുള്ള തിരച്ചിലുകൾ നമ്മുടെ മുന്നിൽ കൊണ്ടെത്തിക്കുക 2013 ഒക്ടോബറിൽ സ്വന്തം ഭാര്യയേയും അവരുടെ കുടുംബത്തിലെ ആറു പേരെയും കൊന്ന മാ യോങ്ഡോങ്ങിന്റെ മുഖമാണ്.
ചൈനയുടെ സമ്പന്നമായ തീരദേശവും പാവപ്പെട്ട ഉള്‍ദേശങ്ങളും തമ്മിലുള്ള പ്രകടമായ വിഭജനത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ ഒരു ചാകര തന്നെ നമുക്ക് കാണാൻ സാധിക്കും. ജിയാങ്ങ്സു, സെജിയാങ്ങ് എന്നീ ദേശങ്ങൾ എന്തുകൊണ്ടാണ് വളരെ സമ്പന്നരും വികസിതരുമായിരിക്കുന്നത് എന്നുള്ള ചോദ്യത്തിൽ നിന്നും വ്യക്തമാകുന്നത് നെറ്റീസനുകൾ അവരുടെ സമ്പന്നതയിൽ അസൂയാലുക്കളാണ് എന്നതാണ്. ചൈനയിലെ ഏറ്റവും സമ്പന്നമായ ഗ്വാംഗ്ഡോംഗ്, വികസിതം എന്നതിനു പുറമേ കുഴപ്പം നിറഞ്ഞ പ്രദേശമായ് കണക്കാക്കപ്പെടുമ്പോൾ താരതമ്യേനെ സമ്പന്നമായ ഫുജിയാനെ പാവപ്പെട്ട മോശം തീരദേശമായാണ് പരിഗണിക്കുന്നത്.

ബീജിംഗ്, ഷാങ്ങ്ഹായ് എന്നീ നഗരങ്ങൾ തങ്ങളുടെ താരതമ്യേനയുളള സമ്പന്നതയാലും ആധുനികതയാലും ആൾക്കാരെ വശീകരിക്കുമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു. ഷാങ്ങ്ഹായ് യെക്കുറിച്ച് അന്വേഷണം നടത്തുന്ന ആൾക്കാർ നഗരത്തിൽ ഇല്ലാത്ത "പബ്ലിക് ഹീറ്റിംഗ് " സംവിധാനത്തിലാണ് തൽപരർ (വടക്കന്‍ ചൈനയിലെല്ലായിടത്തും നല്‍കി വരുന്നതും ബാക്കിയിടങ്ങളിൽ നിരസിക്കുകയും ചെയ്ത സേവനം). മൂടല്‍ മഞ്ഞിനെക്കുറിച്ച് തിരഞ്ഞാൽ ബീജിംഗുമായി ബന്ധപ്പെട്ട ഫലമാണ് വരുന്നത്, ശ്വാസം മുട്ടിക്കുന്ന മലിനീകരണവുമായുള്ള നഗരത്തിന്റെ യുദ്ധം പരിഗണിച്ചാൽ ഇത് വിസ്‌മയിപ്പിക്കുന്ന കാര്യമല്ലാതായിത്തീരും.
എഴ് ഉൾദേശങ്ങൾ "ദാരിദ്ര്യം" " പിന്നോക്കം" "അവികസിതം " എന്നീ വാക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ' ഹെനാനി'നേക്കാൾ കൂടുതല്‍ മോശപ്പെട്ടതായി യാതൊന്നുമില്ല. ഒരുപക്ഷെ ഇത് ആ ദേശത്തെ 100 മില്ല്യൻ ജനങ്ങൾക്ക് ഓവു ചാലിന്റെ മൂടി മോഷിടിക്കുന്ന പ്രവണത ഉള്ളത് കൊണ്ടായിരിക്കാം(ആ ചിത്രം എത്രമാത്രം വികൃതവും അയഥാര്‍ത്ഥമാണെങ്കിലും).

ഹെനാനിന്റെയും മറ്റു ദരിദ്രമായ ദേശങ്ങളുടേയും അപ്രസന്നമായ സല്‍പ്പേരിന്റെ കാരണം പല ദേശങ്ങളിൽ നിന്നും വന്ന ഒരിക്കലും ഒത്തു പോകാൻ സാധിക്കാത്ത ജനങ്ങളെ അടുത്തടുത്ത്‌ താമസിക്കാനും ഇടപെടാനും പുതിയ മാമൂലുകൾ ഉരുത്തിരിയാനും പഴയത് പകരാനും ഇടയാക്കിയ ആധുനിക ചൈനീസ് സമൂഹത്തിന്റെ കൂട്ടമായുള്ള കുടിയേറ്റമാണ്. ഒട്ടുമിക്ക കുടിയേറ്റക്കാരേയും രണ്ടാം തരം പൌരന്മാരായാണ് നാട്ടുകാർ കണക്കാക്കുന്നത്, ചില്ലറ ജോലികൾ ചെയ്യുന്ന അവരെ മിക്കപ്പോഴും ഉയർന്നുവരുന്ന വരുന്ന കുറ്റകൃത്യങ്ങളുമായും സാമൂഹിക തിന്മയുമായും ബന്ധപ്പെടുത്തി കാണാറുണ്ട്‌. ഈ അനിഷ്ടങ്ങൾ അന്യോന്യമുള്ളതാണ് , ഷാങ്ങ്ഹായ് യെക്കുറിച്ചുള്ള ചോദ്യങ്ങളിൽ "എന്തുകൊണ്ടാണ് സ്വദേശികൾ പുറമെ നിന്നുള്ളവരെ കീഴാളന്മാരായി കണക്കാക്കുന്നത്" എന്ന ചോദ്യം മുഴച്ച് നിൽക്കുന്നു. "തീരദേശ നഗരത്തിൽ തങ്ങളുടെ സൗഭാഗ്യം തേടി വന്ന അൻഹുയി (Anhui) ജനങ്ങളെ എന്തുകൊണ്ടാണ് ഷാങ്ങ്ഹായ് ജനങ്ങൾ വെറുക്കുന്നത്" എന്ന ചോദ്യം ആരിലും വേദനയുളവാക്കുന്നതാണ്.
എല്ലാ അന്വേഷണങ്ങളും ഗൗരവതരമല്ല. പലതും ശാരീരിക ആകാരവുമായി ബന്ധപ്പെട്ടതാണ്. ഷാൻഡോൻഗ് ജനത എന്തുകൊണ്ടാണ് ഉയരം കൂടിയവരായത്, സിച്വനീസുകൾ(Sichuanese) എന്തുകൊണ്ടാണ് കുള്ളൻമാരും നല്ല തൊലിയുള്ളവരുമായത്, എന്നിങ്ങനെയുള്ള ചോദ്യങ്ങളും നെറ്റീസനുകൾ ചോദിക്കുന്നുണ്ട്. ഹുബേയി (Hubei ) യെക്കുറിച്ചുള്ള ചോദ്യങ്ങൾ "ഒന്‍പത് തലയുള്ള പക്ഷി"യുമായി ബന്ധപ്പെട്ടതാണ്. ഇത് ആ പ്രദേശത്തെ ജന്തുവര്‍ഗ്ഗത്തെക്കുറിച്ചുള്ള ചോദ്യമല്ല. മറിച്ച് സൂത്രശാലികളായ നാട്ടുകാരെ അയഥാര്‍ത്ഥമായ ഒരു ജീവിയുമായി ബന്ധപ്പെടുത്തി വിളിക്കുന്ന ഇരട്ടപ്പേരാണിത്. ഷാൻക്സി ജനത വിനാഗിരി ഇഷ്ടപ്പെടുന്നതെന്തുകൊണ്ട് , സിഷുവാനിലും ഹുനാനിലുമുള്ള ആൾക്കാർ എന്തുകൊണ്ടാണ് ചുവന്ന മുളക് ഭക്ഷിക്കുന്നത് എന്നീ ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. ഗുവാൻഡോൻഗ് ജനതയുടെ സാഹസികവും, വാനരസദൃശവുമായ ഭക്ഷണ ശീലങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളും അവിടുത്തെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണ്: ഷാൻക്സിയെക്കുറിച്ചുള്ള എല്ലാ ഫലങ്ങളും ചൈനീസ് സംസ്‌ക്കാരത്തിന്റെ ജന്മഭൂമിയെന്ന ഇരട്ടപ്പേരുമായി ചുറ്റിപ്പറ്റിയുള്ളതാണ്.

" നൂറുകണക്കിന് തവണ" എന്നർഥമുള്ള 'ബൈഡു' എന്ന പേര് വന്നത് പ്രശ്നങ്ങൾക്കിടയിലും പൂര്‍ണ്ണമായ സൌന്ദര്യത്തിനു വേണ്ടിയുള്ള നിരന്തരമായ തിരച്ചിലിനെക്കുറിച്ചുള്ള 800 വർഷം പഴക്കമുള്ള സൊങ്ങ് വംശ കവിതയിൽ നിന്നാണ്. സെർച്ച്‌ എഞ്ചിൻ ഉപയോഗിക്കുന്ന ചൈനക്കാർ തീർച്ചയായും കുഴപ്പം നിറഞ്ഞ ചൈനീസ് ഇൻറർനെറ്റിൽ നിന്നും വിശ്വാസയോഗ്യമായ വിവരങ്ങൾ തിരയുന്നവരാണ്. എന്നാൽ ചൈന സ്വയം എങ്ങനെ നോക്കിക്കാണുന്നു എന്ന് മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കുന്ന പുറമെയുള്ളവർക്ക് ബൈഡുവിന്റെ ഓട്ടോ കംപ്ലീറ്റ്‌ ചെയ്ത ചോദ്യങ്ങൾ അതിന്റെ ഉത്തരങ്ങൾ പോലെത്തന്നെ പ്രഭ ചൊരിയുന്നതാണ്.


Next Story

Related Stories