UPDATES

ഓഫ് ബീറ്റ്

പണിയില്ലാത്ത പ്രൊഫസര്‍മാരേ, ജോലി വേണോ ജോലി?

റബേക്ക ഷുമാന്‍
(സ്ലേറ്റ്)

 

കുറച്ചുനാള്‍ മുന്‍പ് എന്തുകൊണ്ട് കോളേജ് അസൈന്മെന്റ്കള്‍ നിറുത്തലാക്കണം എന്ന് ഒരു ലേഖനത്തില്‍ ഞാന്‍ പറഞ്ഞിരുന്നു – (ഈ എസ്സേ എഴുത്ത് ഒന്നവസാനിപ്പിച്ചിരുന്നെങ്കില്‍) കുട്ടികള്‍ ധൃതി പിടിച്ചും കോപ്പിയടിച്ചും എഴുതുന്ന എസ്സേകളില്‍ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് ഞാന്‍ വാദിച്ചിരുന്നു. ആ ലേഖനത്തിന് വളരെ വേഗം വളരെ തീവ്രമായ മറുപടികള്‍ വന്നു. എന്നെ ഒരു മോശം അധ്യാപിക എന്നുപോലും വിളിച്ചവരുണ്ട്. ട്വിറ്റര്‍ നിറയെ എന്നെ വെറുക്കുന്നവരുടെ കൂട്ടമായിരുന്നു. ഞാന്‍ അര്‍ദ്ധസമയ അധ്യാപികയായി ജോലിചെയ്തിരുന്ന കോളേജിലെ ഡീന്‍ എന്നെ പിരിച്ചുവിടാന്‍ ഒരുങ്ങി.

 

തങ്ങള്‍ എഴുതാന്‍ അത്ര ഇഷ്ടപ്പെടുന്ന എസ്സെകള്‍ക്കുവേണ്ടി വാദിക്കുന്ന കുട്ടികളല്ല ഇത് ചെയ്യുന്നത്. പ്രൊഫസര്‍മാര്‍ക്കാണ് എതിര്‍പ്പുകളുള്ളത്. അക്കാദമിക്കുകള്‍ക്ക് സാമ്പ്രദായിക എസ്സേ എഴുത്തിനോട് ഭീകരമായ ഒരു ബന്ധമാണത്രേ ഉള്ളത്. ഈ പറയുന്ന എസ്സേ വലിയ ഗുണങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നുപറഞ്ഞപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് നിറയെ ദേഷ്യക്കാരുടെ നിര എത്തിക്കഴിഞ്ഞു.

 

എന്തിനാണ് പ്രൊഫസര്‍മാര്‍ ഈ ഗ്രേഡിംഗ് സമ്പ്രദായം ഇത്ര പ്രിയപ്പെട്ടതായി കാണുന്നത്? അവരുടെ ചുവപ്പുമഷി പ്രയോഗമില്ലെങ്കില്‍ അവര്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെടുമെന്നാണോ അവര്‍ കരുതുന്നത്? അറിയില്ല.

 

 

ഇപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലാകുന്നുണ്ട്. എസ്സേ എഴുത്ത് നിറുത്തലാക്കിയാല്‍ ജോലിയില്ലാതാകുന്ന കുറെ അധ്യാപകരുമുണ്ട്. UnemployedProfessors.com എന്നൊരു സംഗതിയുണ്ട്. ഇരുനൂറുഡോളര്‍ കൊടുത്താല്‍ നിങ്ങളുടെ പ്രൊഫസര്‍ നിങ്ങള്‍ക്ക് തന്ന അസൈന്മെന്റ് ജോലിയില്ലാത്ത മറ്റൊരു പ്രൊഫസര്‍ തന്നെ എഴുതിത്തരും. ഈ രണ്ടുപ്രൊഫസര്‍മാരും കരുതുന്നത് എസ്സേ എഴുതുക എന്നത് കോളേജ് വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാനഭാഗമാണെന്നാണ്.

 

ഇന്നത്തെ അക്കാദമികജോലി വിപണിയില്‍ വഴിയാധാരമായവരെയാണ് ഈ വെബ്‌സൈറ്റ് ജോലിക്കെടുക്കുക. വിദ്യാര്‍ഥികളുടെ വിലയേറിയ സമയം എസ്സേ എഴുതി പാഴാക്കാതിരിക്കുന്നതിനു സഹായിക്കുന്നത് ഇവരാണ്.

 

ഈ പ്രൊഫസര്‍വളയത്തിനും ഒരു ഭംഗിയുണ്ടെന്ന് സമ്മതിച്ചേപറ്റൂ. പ്രൊഫസര്‍മാര്‍ക്കുവേണ്ടി അസൈന്മേന്റുകളെഴുതുന്ന പ്രൊഫസര്‍മാര്‍, പ്രൊഫസര്‍മാരെഴുതിയ അസൈന്മേന്ടുകള്‍ക്ക് ഗുണമേന്മ പോരെന്ന് പരാതിപ്പെടുന്ന പ്രൊഫസര്‍മാര്‍, ഈ ഗുണനിലവാരമില്ലാത്ത പ്രൊഫസര്‍മാരെഴുതിയ അസൈന്മാന്റുകളാണ് പഠനത്തിനുപ്രധാനം എന്ന് മറ്റു ചില പ്രോഫസര്‍മാര്‍ക്ക് തെറിക്കത്തുകള്‍ എഴുതുന്ന പ്രൊഫസര്‍മാര്‍.

 

 

മറ്റുനിയമ നൂലാമാലകള്‍ ഉണ്ടാകാതിരിക്കാനായി എല്ലാ ഉത്തരവാദിത്തവും ഈ എസ്സേ വാങ്ങുന്ന വിദ്യാര്‍ഥിയുടെ തലയിലാക്കുന്നുണ്ട് ഈ വെബ്സൈറ്റ്. എതെങ്കിലുമൊക്കെ എസ്സേയില്‍ ചുമ്മാ ഫൂക്കോയും ഹൈഡിഗ്ഗറുമൊക്കെ കയറ്റിവിടാന്‍ ഈ തൊഴില്‍രഹിത പ്രൊഫസര്‍ക്കു തോന്നിയാലും അതിന്റെ പേരില്‍ ചുമ്മാ ആളാകാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് തൊഴിലുള്ള പ്രൊഫസര്‍ ചൂടായാലും പണികിട്ടുന്നത് വിദ്യാര്‍ഥിക്ക് തന്നെ!

 

തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ല, അതിനുള്ളത്ര ജോലികള്‍ ഇപ്പോള്‍ ഇല്ല എന്നൊക്കെയാണ് കമ്പനിയുടെ ന്യായീകരണം. എന്നാല്‍ അതുകൊണ്ട് വിദ്യാര്‍ഥികള്‍ പണിയെടുക്കാതെ ഇരുന്നോട്ടെ എന്നാണോ? എസ്സേ നിലനില്‍ക്കണം എന്നതിന് നല്ല വിശദീകരണം തന്നെ!

 

പിന്നെ, ജോലിയില്ലാത്ത പിഎച്ച് ഡിക്കാരുടെ ശ്രദ്ധയ്ക്ക്, ഇതാണ് അപ്ലൈ ചെയ്യേണ്ട ലിങ്ക്. http://www.unemployedprofessors.com/Contact.aspx

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍