TopTop
Begin typing your search above and press return to search.

ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ ലോക്പാല്‍ സര്‍ക്കസ്

ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ ലോക്പാല്‍ സര്‍ക്കസ്

ജോയി തോമസ്

സമഗ്രവും പുരോഗമനാത്മകവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. അത് ഇന്ന് കാണുന്ന രൂപത്തില്‍ രൂപപ്പെട്ട് വന്നത് രാഷ്ട്രീയ നേതാക്കന്മാരും എല്ലാ തലത്തിലുമുള്ള വിദഗ്ദ്ധന്മാരും തമ്മില്‍ നടത്തിയ കൂലങ്കഷമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അടിസ്ഥാനത്തിലാണ്. അക്കൂട്ടത്തില്‍ പുരോഗമനവാദികള്‍, യാഥാസ്ഥിതികര്‍, നവീകരണവാദികള്‍, മതേതരവാദികള്‍, കമ്യൂണിസ്റ്റുകള്‍, സമത്വവാദികള്‍, സമാധാനവാദികളും തുടങ്ങി നിരവധി പേരെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും.

ലോകത്തിലെ ഏറ്റവും “മികച്ച” ഭരണഘടനയാണ് ഉള്ളത് എങ്കിലും ഇന്ത്യക്കാര്‍ക്ക് വ്യവസ്ഥയെയും നിയമ സംവിധാനത്തെയും മറികടക്കാനുള്ള ഒരു പ്രത്യേക സിദ്ധി തന്നെയുണ്ട്. അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്‍ നിയമം ഒരു പാര്‍ലമെന്‍റ് പാസാക്കുന്നു. നിയമം നിലവില്‍ വന്നു കഴിയുന്നതോടെ അത് പ്രവര്‍ത്തികമാക്കാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളായി. ഇതുകൊണ്ട് എങ്ങനെ കളിക്കണമെന്ന് ഇന്ത്യയിലെ നിയമനിര്‍മ്മാതാക്കള്‍ക്കും വ്യവസ്ഥയ്ക്കും നന്നായി അറിയാം. അങ്ങനെ അതിനു വേണ്ടുന്ന തരത്തിലുള ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ തുടങ്ങുന്നു. അങ്ങനെ നിയമത്തിന്‍റെയും അതിന്‍റെ നടത്തിപ്പിന്‍റെയും ദര്‍ശനം വിശാലമായ അര്‍ഥത്തില്‍ കയ്യാളുന്ന, എന്നാല്‍ പ്രായോഗികമായ നടത്തിപ്പിന് സഹായിക്കുന്ന ഒരു ആക്ട് ഉണ്ടാവുകയാണ്.
40 കൊല്ലക്കാലം കാത്തു നിന്നിട്ടാണ് ലോക്പാല്‍ നിയമം ഇവിടെ ഉണ്ടായത്. അധികാരത്തിലിരിക്കുന്നവര്‍, അത് ആരുമാകട്ടെ, തങ്ങളുടെ ജോലിയിലേക്ക് ഒരു ഓംബുഡ്സ്മാന്‍ ഒളിഞ്ഞു നോക്കുന്നത് ഇഷ്ടപ്പെടുന്നവരല്ല. അത് തങ്ങളുടെ തെറ്റുകളിലേക്ക് ആണെങ്കില്‍ പോലും. ഇവിടെ മരണശയ്യയില്‍ കിടക്കുന്ന യു പി എ ഗവണ്‍മെന്‍റ് ലോക്പാല്‍ നിയമം പാസാക്കിയിരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ കുരുക്ക് രൂപപ്പെടുന്നത് ചട്ടങ്ങള്‍ രൂപീകരിക്കേണ്ട ഘട്ടത്തിലാണ്. ഉദാഹരണമായി പ്രധാനമന്ത്രി തലവനായ സെലക്ഷന്‍ പാനലിന് അംഗങ്ങളുടെ പട്ടിക നിര്‍ദ്ദേശിക്കുന്ന സെര്‍ച്ച് കമ്മിറ്റിക്കുള്ള ചട്ടങ്ങള്‍ തന്നെ നോക്കുക. പരിണത പ്രജ്ഞരായ ന്യായാധിപന്‍മാരും പൌരന്മാരും ഉള്‍ക്കൊള്ളുന്നതാണ് സേര്‍ച്ച് കമ്മിറ്റി. ഇനിയാണ് കളി തുടങ്ങുന്നത്. അവരുടേതായ രീതിയില്‍ ഒരു സമിതിയെ നിര്‍ദ്ദേശിക്കാനുള്ള അധികാരം സെര്‍ച്ച് കമ്മറ്റിക്ക് ഇല്ല. ഗവണ്‍മെന്‍റ് നല്‍കുന്ന പട്ടികയില്‍ നിന്നാണ് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ പേര് നിര്‍ദ്ദേശിക്കേണ്ടത്. യഥാര്‍ഥത്തില്‍ ഈ സെര്‍ച്ച് കമ്മിറ്റി അനുയോജ്യരും സാധ്യതയുള്ളതുമായ ആളുകളെ കണ്ടെത്താന്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തേണ്ടതില്ല എന്ന്‍ സാരം.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് പേഴ്സനല്‍ ആന്‍ഡ് ട്രെയിനിംഗ് അയച്ചുതരുന്ന പട്ടികയില്‍ നിന്ന് ഒരു സെര്‍ച്ച് പാനല്‍ ഉണ്ടാക്കാന്‍ കോട്ടയത്ത് നിന്നും ന്യൂഡല്‍ഹി വരെ ഇത്ര വലിയ ദൂരം യാത്രചെയ്തു അധ്വാനിക്കേണ്ടത്ര മൂല്യം ഈ പദവിക്കുള്ളതായി എനിക്കു തോന്നുന്നില്ല എന്നാണ് സെര്‍ച്ച് പാനലിന്റെ അദ്ധ്യക്ഷനാകണം എന്ന ഗവണ്‍മെന്റിന്റെ അഭ്യര്‍ഥന നിരാകരിച്ചുകൊണ്ട് എഴുതിയ കത്തില്‍ ജസ്റ്റീസ് കെ ടി തോമസ് പറഞ്ഞത്.

“കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കുന്ന പട്ടികയില്‍ നിന്ന് ചില പേരുകള്‍ തിരഞ്ഞെടുക്കുക എന്നതാണു സെര്‍ച്ച് കമ്മിറ്റിയുടെ ഉത്തരവാദിത്വം എന്നാണ് ഈ ചട്ടങ്ങള്‍ വായിച്ചതില്‍ നിന്നും എനിക്ക് മനസിലാക്കുന്നത്. പാനലില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ഏറ്റവും അനുയോജ്യരായ ആളുകളെ കണ്ടെത്താനുള്ള സ്വതന്ത്രമായ അന്വേഷണം നടത്താന്‍ സെര്‍ച്ച് കമ്മിറ്റിക്ക് സാധിക്കില്ല. സെര്‍ച്ച് കമ്മിറ്റി സമിതി സംബന്ധിച്ച നിര്‍ദേശം നല്കി കഴിഞ്ഞാല്‍ പിന്നീട് സെലക്ഷന്‍ പാനലിന്റെ ചുമതലയാണ് അതില്‍ നിന്ന് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുക എന്നതാണ്. നിയമത്തിലെ സെലക്ഷന്‍ 4(3)- യിലെ രണ്ടാം ചട്ടം അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ പാനലില്‍ നിന്ന് ആരെയെങ്കിലും പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി നിര്‍ബന്ധിക്കപ്പെടുന്നില്ല.” ജസ്റ്റീസ് കെ ടി തോമസ് ഇങ്ങനെ തുടര്‍ന്നെഴുതുന്നു, “അതുകൂടാതെ ലോക്പാലില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കാനുള്ള തീരുമാനവും വ്യാപകമായി വിമര്‍ശിക്കപ്പെട്ടതാണ്. ഈ ഒരു പ്രക്രിയ അര്‍ഹതപ്പെട്ട പലരെയും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് തടയും എന്ന കാര്യത്തില്‍ സംശയമില്ല.”
ഇത്തരമൊരു പാനലിന്‍റെ ഭാഗമാകുന്നതിലുള്ള വിസമ്മതം അറിയിച്ചുകൊണ്ട് പ്രശസ്ത നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍ ഗവണ്‍മെന്‍റിനെ അറിയിച്ചത് ഇതാണ്, “രണ്ടു തലത്തിലുള്ള തെരഞ്ഞെടുപ്പ് സമിതികളിലെ (ഉപരിസഭയും അധോസഭയും) അംഗങ്ങള്‍ക്കിടയിലെ വിശാലമായ സമവായത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി എന്ന ധാരണയുണ്ടാക്കി തിരഞ്ഞെടുക്കപ്പെടുന്നവരാണ് ലോക്പാല്‍ അധ്യക്ഷനും അതിലെ അംഗങ്ങളും. എന്നാല്‍ ആ ഒറ്റ കാരണം കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കഴിവുള്ള, സ്വതന്ത്രരായ, ധീരരായ ആളുകള്‍ അവഗണിക്കപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു.”

എന്തുകൊണ്ടാണ് ഗവണ്‍മെന്‍റ് ലോക് പാലിനെ ഭയപ്പെടുന്നത്? തങ്ങളുടെ വിനീതവിധേയരെ കുത്തിനിറച്ചു ഒരു ഓംബുഡ്സ്മാന്‍ ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നത് എന്തിനാണ്? വളരെ വ്യവസ്ഥാപിതമായി തന്നെ ഈ സംവിധാനത്തെ തകര്‍ക്കാന്‍ ഗവണ്‍മെന്‍റ് ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?
സി എ ജി ആയാലും സി വി സി ആയാലും പാര്‍ലമെന്‍റ് ആയാലും എല്ലാ തരം സമിതികളും തങ്ങളില്‍ കുറ്റം കണ്ടെത്തുന്നതായിട്ടാണ് യു പി എ കാണുന്നത്. തെറ്റുകള്‍ കണ്ടെത്തുന്ന ഒരു സമിതിയെ അല്ല നേതാക്കള്‍ ആഗ്രഹിക്കുന്നത് എന്നതിന് തെളിവാണ് അവരുടെ ലോക്പാല്‍ ‘ഹീരാഫേരി’. സ്വന്തം ചെയ്തികളെ ഭയപ്പെടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇതെല്ലാം?


Next Story

Related Stories