കെ ബാബുവിന്‍റെ ബാങ്ക് ലോക്കര്‍ കാലിയാക്കുന്ന ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചു

അഴിമുഖം പ്രതിനിധി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ ബാബുവിന്‍റെ ബാങ്ക് ലോക്കറുകള്‍ കാലിയാക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. തൃപ്പൂണിത്തുറയിലെ എസ്ബിടി ശാഖയിലെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. വീട്ടില്‍ റെയ്ഡ് നടക്കുന്നതിന് ഒരുമാസം മുമ്പ് ബാബുവിന്‍റെ ഭാര്യ ലോക്കറിലെ സാധനങ്ങള്‍ മാറ്റുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

അന്വേഷണത്തിന്‍റെ ഭാഗമായി ബാങ്കുകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് ഇന്ന് നല്‍കണം എന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.  

റെയ്ഡ് നടത്തിയ ദിവസം ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകളില്‍ നിന്നും കാര്യമായി ഒന്നും തന്നെ കണ്ടെത്താന്‍ വിജിലന്‍സിന്  കഴിഞ്ഞിരുന്നില്ല. എന്നാല്‍ മക്കളുടെ ലോക്കറുകളില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. റെയ്ഡ് നടത്തുന്നതിന് മുമ്പ് ലോക്കറിലെ സാധനങ്ങള്‍ മാറ്റിയിട്ടുണ്ടാകും എന്ന സംശയം ദൂരീകരിക്കാന്‍ വേണ്ടിയാണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

ബാങ്ക് ലോക്കറിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഒരു പഴുതുപോലും ഇല്ലാതെ ബാബുവിനെ കുടുക്കാന്‍ തന്നെയാണ് വിജിലന്‍സിന്‍റെ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍