TopTop
Begin typing your search above and press return to search.

മലേഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ സൂത്രധാരന്‍ സൈപ്രസില്‍ പൗരത്വം നേടിയതിന്റെ ഉള്ളറ രഹസ്യങ്ങള്‍

മലേഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ സൂത്രധാരന്‍  സൈപ്രസില്‍ പൗരത്വം നേടിയതിന്റെ ഉള്ളറ രഹസ്യങ്ങള്‍

രാജ്യ നേതൃത്വങ്ങളിലും ഉന്നത തലങ്ങളിലും അഴിമതിയും പൊതുപണം കൊള്ളയടിക്കലും തട്ടിപ്പും അത്യന്തം വ്യാപകകമായി കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന, അഞ്ച് ഭൂഖണ്ഡങ്ങളിലായി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, ഏറെ അംഗീകാരങ്ങള്‍ നേടിയ രാജ്യാന്തര ഏജന്‍സിയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട്(ഒസിസിആര്‍പി). പല പ്രമുഖരുടേയും കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ ഒസിസിആര്‍പിയുടെ പ്ലാറ്റ്ഫോമിലൂടെ ലോകം അറിഞ്ഞിട്ടുണ്ട്. ഒസിസിആര്‍പിയുമായുള്ള ഉള്ളടക്ക പങ്കാളിത്ത ധാരണയില്‍ അവര്‍ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ അഴിമുഖം വായനക്കാര്‍ക്കു കൂടി ലഭ്യമാക്കുകയാണ്. രാജ്യത്തെ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അഴിമുഖത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനുമായ ജോസി ജോസഫാണ് ഒസിസിആര്‍പിയുടെ സൗത്ത് ഏഷ്യ റീജിണല്‍ എഡിറ്റര്‍. മലേഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ സൂത്രധാരന്‍ എന്ന ആരോപണം നേരിടുന്ന ശതകോടിശ്വരന്‍ ജോ ലോ സൈപ്രസില്‍ പൗരത്വം നേടിയത് സംബന്ധിച്ചാണ് അന്വേഷണമാണ് ഇക്കുറി.


പരസ്യമായി നിഷേധിക്കുന്നുവെങ്കിലും ലണ്ടന്‍ ആസ്ഥാനമയുള്ള ഹെന്‍ലി ആന്‍ഡ്പാര്‍ട്ണേര്‍സ് മലേഷ്യയിലെ മലേഷ്യ ഡെവലപ്മെന്റ് ബെര്‍ഹാര്‍ഡ് -ല്‍ (1MDB) നിന്നും പണം തട്ടിയെടുത്ത സംഭവത്തില്‍ ആരോപണം നേരിടുന്ന കുപ്രസിദ്ധ ധന ഇടപാടുകാരന്‍ ജോ ലൊയ്ക്ക് സൈപ്രസില്‍ നിന്നും പാസ്‌പോര്‍ട്ട് നേടിയെടുക്കാന്‍ ലണ്ടന്‍ ആസ്ഥാനമയുള്ള ഹെന്‍ലി ആന്‍ഡ്

പാര്‍ട്ണേര്‍സ് സഹായിച്ചു.

ശതകോടിശ്വരനായിരുന്നു ജോ ലോ. സമ്പത്തില്‍ നല്ല പങ്കും തട്ടിപ്പുവഴി നേടിയതായതിനാല്‍ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള തത്രപ്പാടിലയിരുന്നു അദ്ദേഹം. മലേഷ്യയിലെ പ്രമുഖ ഫൈനാന്‍സര്‍ ആയ ജോ ലോ 2015 ഓടെ കുപ്രസിദ്ധമായ MDB കുംഭകോണത്തിന്റെ ആള്‍രൂപമായി മാറിയിരുന്നു. മലേഷ്യന്‍ സര്‍ക്കാരിന്റെ കോടിക്കണക്കിന് പണം തട്ടിപ്പിലൂടെ കൈക്കലാക്കിയ സംഭവമാണ് MDB കുംഭകോണം. മലേഷ്യയുടെ സോവറിന്‍ ധനനിധിയില്‍ നിന്നും ജോ ലോ കോടികള്‍ അടിച്ചു മാറ്റിയ വിവരം അപ്പോഴേക്കും ലോകമാകെ വാര്‍ത്തയായിരുന്നു. പണം വാരിയെറിഞ്ഞുളള ലോയുടെ ആര്‍ഭാട ജീവതത്തെക്കുറിച്ചുളള വിവരണവും ഒപ്പം ലഭ്യമായിരുന്നു. സൂപര്‍ മോഡല്‍ മിരാന്‍ഡ കേറിനു വേണ്ടി സുതാര്യമായ ഗ്രാന്‍ഡ് പിയനോ വാങ്ങിയതു മുതല്‍ ഒരിക്കല്‍ JAY Z ന്യൂയോര്‍ക്കില്‍ ഉപയോഗിച്ചിരുന്നു പെന്റ്ഹൗസ്, ആന്റി വാറോള്‍ പെയിന്റു ചെയ്ത പവിഴ പച്ച നിറത്തിലുള്ള 6-ദശലക്ഷം ഡോളര്‍ വിലയുള്ള സൂപ്പു പാത്രം, ബെവര്‍ലി ഹില്ലിലെ ഒരു ഹോട്ടല്‍ വാങ്ങല്‍ വരെ ലോയുടെ ആര്‍ഭാടത്തിന്റെ വിവരണങ്ങള്‍ നിറഞ്ഞു നിന്നവയായിരുന്നു.


(ജോ ലോ)

അയാളുടെ തട്ടിപ്പുകള്‍ മറച്ചു വയ്ക്കുവാന്‍ പക്ഷെ ഇവയൊന്നും പര്യാപ്തമായിരുന്നില്ല. ബാങ്കുകള്‍ അയാളുടെ ഇടപാടുകള്‍ കഴിവതും ഒഴിവാക്കി. സര്‍ക്കാരുകളും അയാളെ ഒഴിവാക്കുന്നതിന്റെ തിരക്കിലായിരുന്നു. സിംഗപ്പൂരിലും, സ്വിറ്റ്സ്സര്‍ലണ്ടിലും നിയമപാലകരുടെ അന്വേഷണ പരിധിയിലായിരുന്ന ലോയുടെ പുറകെ അമേരിക്കന്‍ അധികൃതരും ഉണ്ടായിരുന്നു. തനിക്കും തന്റെ പണത്തിനും സുരക്ഷിതമായ ഒരു താവളം ലോയുടെ ആവശ്യമായിരുന്നു.

മെഡിറ്ററേനിയന്‍ ദ്വീപായ സൈപ്രസ് അതിനായി അദ്ദേഹം തെരഞ്ഞെടുത്തു. സൈപ്രസിലെ വിവാദമായ 'സുവര്‍ണ്ണ പാസ്പോര്‍ട്' പദ്ധതി പ്രകാരം 2015-ല്‍ അദ്ദേഹം അവിടുത്തെ പൗരത്വം വിലയ്ക്കു വാങ്ങി. യൂറോപ്യന്‍ യൂണിയന്‍ പാസ്പോര്‍ടുകള്‍ നേടാന്‍ ആഗ്രഹിക്കുന്ന സമ്പന്നരായ വിദേശികള്‍ക്ക് നിക്ഷേപം വഴി പൗരത്വം എന്ന് സാങ്കേതികമായി പറയാവുന്ന ഈ പദ്ധതി പ്രകാരം സൈപ്രസില്‍ അതിന് സാധിക്കും. യൂറോപ്പിലേക്കു കടക്കാനാഗ്രഹിക്കുന്ന കോടീശ്വരന്മാര്‍ക്കും, കുറ്റവാളികള്‍ക്കും സൈപ്രസിനെ ഇടത്താവളമാക്കുന്നതിന് മാത്രം ഉപകരിക്കുന്ന ഒന്നാണ് ഈ പദ്ധതിയെന്ന് വിമര്‍ശകര്‍ പറയുന്നു. അതിന് സൗകര്യമൊരുക്കുന്ന ന്യൂനപക്ഷം വരുന്ന വക്കീലന്മാര്‍ക്കും, ധനകാര്യ സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും നേട്ടമുണ്ടാവുന്നതില്‍ കവിഞ്ഞ് മറ്റൊരു ഗുണവും അതിനില്ലെന്നും അവര്‍ പറയുന്നു.

വ്യാജനായ ഒരു ചൈനക്കാരന് പൗരത്വം ലഭിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയക്കാര്‍ വാഗ്ദാനം ചെയ്ത് സഹായങ്ങള്‍ അല്‍ ജസീറ വെളിപ്പെടുത്തിയതോടെ കഴിഞ്ഞ ഒക്ടോബറില്‍ സൈപ്രസ് ഈ പദ്ധതി ഒഴിവാക്കി. ലോ സുവര്‍ണ്ണ പാസ്പോര്‍ട് നേടിയതിനെ പറ്റിയും സൈപ്രസ് അധികൃതര്‍ അന്വേഷണം തുടങ്ങി.

OCCRP-bpw Sarawak Reportഉം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറിയപ്പെടാത്ത വിവരങ്ങള്‍ -- എങ്ങനെയാണ ലോ സൈപ്രസ് പൗരത്വം കരസ്ഥമാക്കിയതെന്നും അതിനായി സഹായം നല്‍കിയവരെപ്പറ്റിയുമുള്ള -- ഇപ്പോള്‍ പുറത്തു വരികയാണ്.

പൊതു ഖജനാവിലെ സമ്പാദ്യം അടിച്ചുമാറ്റിയ ലോകത്തെ ഏറ്റവും വലിയ കുംഭകോണവുമായുള്ള ലോയുടെ ബന്ധത്തെപ്പറ്റി വ്യാപകമായി അറിവുണ്ടായിട്ടും ലണ്ടന്‍ ആസ്ഥാനമയുള്ള ഹെന്‍ലി ആന്‍്ഡ് പാര്‍ട്ണേര്‍സ് എന്ന സ്ഥാപനത്തെ തന്റെ പൗരത്വ ദൗത്യമേല്‍പ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാസ്പോര്‍ട് ബ്രോക്കറേജ് സ്ഥാപനമാണ് ഹെന്‍ലി.

തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഹെന്‍ലി ആവര്‍ത്തിക്കുന്നു. വീഴ്ചകള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പ്രാദേശിക തലത്തിലെ ഉദ്യോഗസ്ഥര്‍ക്കാണെന്നും സ്ഥാപനം ആവര്‍ത്തിക്കുന്നു. എന്നാല്‍ സേവനങ്ങള്‍ക്കായി ലോ 710,000 യൂറോ ഹെന്‍ലിക്കു നല്‍കിയതായി OCCRP ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നു. കടല്‍ത്തീരത്തെ ഒരു വില്ല വാങ്ങുന്നതിനായി സഹായിച്ചതിനു കമ്മീഷനായി ലോ നല്‍കിയ 650,000 യൂറോ ആയിരുന്നു അവരുടെ വരുമാനത്തിന്റെ സിംഹഭാഗവും.


(ട്രാന്‍ക്വിലിറ്റി എന്ന യാനം)

കുറഞ്ഞ പക്ഷം അഞ്ചു ലക്ഷം യൂറോ വിലയുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ആസ്തിയില്‍ നിക്ഷേപിക്കുകയാണ് സൈപ്രസ് വിസ പദ്ധതിയുടെ മാനദണ്ഡം. പൗരത്വ ദല്ലാള്‍ സ്ഥാപനങ്ങളായ ഹെന്‍ലിയെ പോലുള്ളവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ എന്ന നിലയിലും പണം സമ്പാദിക്കുന്നതിനുള്ള അവസരം ഇതുമൂലം ലഭിക്കുന്നു.

''എല്ലാ വലിയ കുംഭകോണങ്ങളിലും പണം കടത്തുന്നതിനായി സഹായിക്കുന്നവര്‍ ഏറെയുണ്ടാവും. അവരുടെ ചെയ്തികളാണ് തട്ടിപ്പ് തുടരുന്നതിനുള്ള കാരണം' 1MDB അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഉല്‍പ്പെട്ടിരുന്നു മുന്‍ FBI സെപ്ഷ്യല്‍ ഏജന്റായ ദെബ്രാ ലെപ്രൊവിത്തെ പറയുന്നു. 'അങ്ങനൊയുള്ള ഒരോ വ്യക്തികളും കൃത്യമായ വസ്തുതാ ശേഖരണം നടത്താന്‍ ഉത്തരവാദിത്തമുള്ളവരാണ്. എന്നിട്ടും അവര്‍ അതിനെ അവഗണിക്കുന്നു. പണത്തിന്റെ ഒഴുക്കിനെ സഹായിക്കുന്നു. മലേഷ്യയിലെ ജനങ്ങള്‍ക്ക് ഉപകരിക്കേണ്ട കോടികളാണ് അവിടെ നിന്നും പുറത്തു പോയത് എന്നാണ് അതിന്റെ അനന്തരഫലം.''

1MDB ഇടപാടില്‍ താന്‍ ഒരും തെറ്റും ചെയ്തിട്ടില്ലെന്നാണ് ലോയും വാദം. വെറും ഇടനിലക്കാരന്‍ മാത്രമായിരുന്ന തന്നെ രാഷ്ട്രീയകാരണങ്ങളുടെ പേരില്‍ കേസ്സില്‍ കുടുക്കിയതാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ ലോ എവിടെയാണെന്നതിനെപ്പറ്റി വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. അമേരിക്കയിലും, ബ്രിട്ടനിലും അദ്ദേഹത്തെ പ്രതിനിധാനം ചെയ്യുന്ന ലീഗല്‍ സ്ഥാപനങ്ങള്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുവാന്‍ വിസ്സമതിച്ചു.


(ബെവര്‍ലി ഹില്‍സിലെ ഹോട്ടല്‍)

1MDB കുംഭകോണം

2016 ജൂലൈയില്‍ അമേരിക്കന്‍ ജസ്റ്റിസ് ഡിപാര്‍ട്മെന്റ് ഒരു പരാതി ഫയല്‍ ചെയ്തു. മലേഷ്യയിലെ മലേഷ്യ ഡെവലപ്മെന്റ് ബെര്‍ഹാര്‍ഡ് -ല്‍ (1MDB) നിന്നും 3.5 ബില്യണ്‍ ഡോളറിലധികം തട്ടിയെടുത്തിരിക്കുന്നു. മലേഷ്യയുടെ സാമ്പത്തിക വികസനത്തിനു വേണ്ടി 2009-15 കാലഘട്ടത്തില്‍ അവിടുത്തെ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സാമ്പത്തിക നിധി ആയിരുന്നു 1MDB. (തട്ടിപ്പിനിരയായ തുക 4.5 ബില്യണ്‍ ഡോളറില്‍ അധികമായി പിന്നീട് വകയിരുത്തി). നിധി കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരും അവരുടെ കൂട്ടാളികളും ആയിരുന്നു തട്ടിപ്പിന്റെ സൂത്രധാരര്‍. തട്ടിയെടുത്ത പണം നിരവധി നിയമവിരുദ്ധമായ വഴികളിലൂടെ സിംഗപ്പൂര്‍ സ്വിറ്റ്സര്‍ലണ്ട്, ലക്സംബര്‍ഗ്, അമേരിക്ക എന്നിടങ്ങളിലേക്ക് കടത്തുകയായിരുന്നു.


(ക്ലോദ് മോനെയുടെ ചിത്രം)

തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ ലോ ആണെന്നു തിരിച്ചറിഞ്ഞിരുന്നു. നിധിയില്‍ നിന്നും തട്ടിയെടുത്ത 400 ദശലക്ഷം ഡോളര്‍ കടത്തിയതാണ് അയാള്‍ നേരിടുന്ന പ്രധാന ആരോപണം. അതിന്റെ നല്ലൊരു പങ്കും അമേരിക്കയിലാണ് എത്തിച്ചേര്‍ന്നത്. റിയല്‍ എസ്റ്റേറ്റ്, ആഭരണങ്ങള്‍, വാന്‍ ഗോഗിന്റെയും, മോനെയുടെയും പെയിന്റിങ്ങുകള്‍ എന്നിവയുടെ രൂപത്തിലാണ് കള്ളപ്പണം വെളുപ്പിച്ചിരുന്നത്. 1MDB യില്‍ നിന്നും മോഷ്ടിച്ച പണം ലോയുടെ ചങ്ങാതിമാര്‍ക്ക് ലിയനാര്‍ഡോ ഡി കാപ്രിയോ അടക്കമുള്ളവര്‍ക്ക് സമ്മാനം നല്‍കുവാനും ഉപയോഗിച്ചിരുന്നു. ദ വൂള്‍ഫ് ഓഫ് ദ വാള്‍സ്ട്രീറ്റ് എന്ന സിനിമയുടെ നിര്‍മാണത്തിനും കുറച്ച് പണം ഉപയോഗിച്ചതായി കരുതപ്പെടുന്നു.

സുപ്രധാന കണ്ടെത്തലുകള്‍

1: ജോ ലോ രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ള ഹൈ റിസക് ക്ലയന്റ് ആണെന്ന തിരിച്ചറിവുണ്ടായിട്ടും ഒരു സൈപ്രസ് സ്ഥാപനത്തെ ഇടനിലക്കാരാക്കി അദ്ദേഹത്തിനു വേണ്ടി പണിയെയക്കുവാന്‍ ഹെന്‍ലി ആന്‍ഡ് പാര്‍ടേണര്‍സ് തയ്യാറായി

.2: പൗരത്വ ഫീസായി 60,000 യൂറോ ഇടനിലക്കാരായ സ്ഥാപനം വഴി ഹെന്‍ലി കൈപ്പറ്റി. കടല്‍ത്തീരത്തെ വില്ല വാങ്ങുന്നതിനുള്ള സഹായങ്ങള്‍ ഒരുക്കിയതിന്റെ പേരില്‍ ഭീമമായ മറ്റൊരു സംഖ്യ -- 650,000 യൂറോയും അവര്‍ നേടി

3: ലോയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടിനെപ്പറ്റി പുകമറയൊരുക്കുന്നതിന് ഷെല്‍ കമ്പനികളും അത്തരം സേവനങ്ങള്‍ നല്‍കുന്നതിന് മാത്രമായി പ്രവര്‍ത്തിക്കുന്ന നോമിനകളും സഹായിച്ചു

4: ലോയുടെ അനവധി കൂട്ടാളികളും ഇതേ കാലയളവില്‍ സൈപ്രസില്‍ പൗരത്വം നേടുകയും അദ്ദേഹത്തിന്റെ വില്ലക്കു സമീപം തന്നെ വില്ലകള്‍ വാങ്ങുകയും ചെയ്തതായി പുറത്തു ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നു.

(കടപ്പാട്:www.occrp.org)
Next Story

Related Stories