ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ ഇനിയും വിചാരണ നേരിടേണ്ടി വരുമെന്ന സൂചന നല്കി സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അദ്വാനി അടക്കമുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 13 പേര്‍ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് സുപ്രീംകോടതി അനുമതി നല്കി.
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസുകളുടെയെല്ലാം വിചാരണ ഒരുമിച്ച് നടത്താന്‍ കോടതിയോട് ആവശ്യപ്പെടുമെന്നും സുപ്രീംകോടതി സിബിഐയെ അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച ആരോപണത്തില്‍ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും അടക്കമുള്ള കേസില്‍ വിചാരണ തുടര്‍ന്നും നേരിടേണ്ടി വരുമോ എന്ന കാര്യം സുപ്രീംകോടതി മാര്‍ച്ച് 22ന് വ്യക്തമാക്കും.
അതേസമയം അദ്വാനിയുടെ അഭിഭാഷകന് ഈ തീരുമാനത്തെ എതിത്തു. ഗൂഢാലോചന സംബന്ധിച്ച വിചാരണ തുടങ്ങിയാല്‍ 183 സാക്ഷികളേയും വീണ്ടും വിളിച്ചുവരുത്തേണ്ടി വരുമെന്ന് അഡ്വാനിയുടെ അഭിഭാഷകന് വാദിച്ചു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, വിനയ് കത്യാര്‍ തുടങ്ങിയ ബിജെപി നേതാക്കളും കേസില്‍ പ്രതികളാണ്. ഇവരെ റായ്ബറേലി കോടതിയാണ് വെറുതെ വിട്ടത്. 2010ല്‍ അലഹബാദ് ഹൈക്കോടതി ഈ വിധി ശരി വച്ചു. ഈ വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതി ചോദ്യം ചെയ്തിരിക്കുന്നത്. പ്രധാനപ്രതികളായ കര്‍സേവകര്‍ക്കെതിരായ കേസ് ലക്നൗ കോടതിയുടെ പരിഗണനയില്‍ തുടരുകയാണ്.