TopTop
Begin typing your search above and press return to search.

ഹോങ്കോങ് ഓപ്പണ്‍ സീരീസ്: പിവി സിന്ധുവിന് പിന്നാലെ സമീര്‍ വര്‍മ്മയും ഫൈനലില്‍

ഹോങ്കോങ് ഓപ്പണ്‍ സീരീസ്: പിവി സിന്ധുവിന് പിന്നാലെ സമീര്‍ വര്‍മ്മയും ഫൈനലില്‍

അഴിമുഖം പ്രതിനിധി

ഹോങ്കോങ് ഓപ്പണ്‍ സീരീസില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായ പിവി സിന്ധുവിന് പിന്നാലെ സമീര്‍ വര്‍മ്മയും ഫൈനലില്‍ പ്രവേശിച്ചു. ഡെന്മാര്‍ക്കിന്റെ യാന്‍ ഒ യൊര്‍ഗേന്‍സിനെ 46 മുനിട്ടിനുള്ളില്‍ അട്ടിമറിച്ചാണ് സമീര്‍ ഫൈനലില്‍ എത്തിയത്( 21-19,24-22). ലോകറാങ്കിങ്ങില്‍ 43 -ാം സ്ഥാനത്തുള്ള സമീറിന്റെ ആദ്യ സൂപ്പര്‍ സീരിസ് ഫൈനല്‍ പ്രവേശനമാണിത്.

വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ താരം പി വി സിന്ധു നേരത്തെ ഫൈനലില്‍ കടന്നിരുന്നു. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരിസ് ഫൈനലാണ് ഹോങ്കോങ് ഓപ്പണ്‍ സീരീസിലേത്. സെമിയില്‍ ഹോങ്കോങ് താരം ചെങ് ങ്യാന്‍ യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

ഫൈനലില്‍ തായ് വാന്റെ തായ് സ്യു യിങ്ങിനെയാണ് സിന്ധു നേരിടുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ സെമിയില്‍ പുറത്തായിരുന്നു. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ ഇന്നലെ പുറത്തുവിട്ട റാങ്കിംഗില്‍ സിന്ധു, സൈനയെക്കാള്‍ മുന്നിലെത്തിയിരുന്നു. പുതിയ പട്ടികയില്‍ സിന്ധു ഒമ്പതാം സ്ഥാനത്തും സൈന പതിനൊന്നാം സ്ഥാനത്തുമാണ്.

Next Story

Related Stories