TopTop
Begin typing your search above and press return to search.

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യമില്ല

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യമില്ല

അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സന്റിന് നെയ്യാറ്റിന്‍കര കോടതി ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് വിന്‍സന്റിനെ നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് മാറ്റി.

ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ ഹാജരാക്കിയപ്പോള്‍ ഇയാള്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കൂടാതെ വിന്‍സന്റിന്റെ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട പ്രോസിക്യൂഷന് ഒരു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.

തുടര്‍ന്ന് എംഎല്‍എയുടെ ഫോണ്‍ കണ്ടെത്തുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.


Next Story

Related Stories