TopTop
Begin typing your search above and press return to search.

മതപരിവര്‍ത്തനം: യുവാവിനെ തലമുണ്ഡനം ചെയ്ത് കഴുതപുറത്ത് എഴുന്നള്ളിച്ചു

മതപരിവര്‍ത്തനം: യുവാവിനെ തലമുണ്ഡനം ചെയ്ത് കഴുതപുറത്ത് എഴുന്നള്ളിച്ചു

അഴിമുഖം പ്രതിനിധി

മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബജറംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിന്റെ തലമുണ്ഡനം ചെയ്ത് കഴുത പുറത്ത് എഴുന്നള്ളിച്ചു. ഉത്തര്‍പ്രദേശിലെ ജലൗന്‍ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിന് ഇരയായ യുവാവ് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നാണ് ബജറംഗദള്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പന്നിയിറച്ചും പശുവിറച്ചിയും ഇയാള്‍ മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് കഴിക്കാന്‍ നല്‍കിയെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കൂടാതെ ഹിന്ദു മത ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കുമേല്‍ അവരെ ഇയാള്‍ നടത്തിക്കാറുണ്ടെന്നും ബജറംഗദള്‍ ആരോപിക്കുന്നുണ്ട്.
പൊലീസ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Next Story

Related Stories