Top

എതിര്‍ ടീം ആരാധകരുടെ വംശീയാധിക്ഷേപത്തിനെതിരെ രോഷകുലനായി ബലോട്ടെലി

എതിര്‍ ടീം ആരാധകരുടെ വംശീയാധിക്ഷേപത്തിനെതിരെ രോഷകുലനായി ബലോട്ടെലി
മൈതാനത്ത് എതിര്‍ ടീം ആരാധകരുടെ വംശീയാധിക്ഷേപത്തിനെതിരെ രോഷകുലനായി ഇറ്റാലിയന്‍ ഫുട്ബാള്‍ താരം മരിയോ ബലോട്ടെലി. ബാസ്റ്റിയനീഷെ ലീഗ് വണ്‍ മത്സരത്തിനിടെയായിരുന്നു സംഭവം. വെള്ളിയാഴ്ച ഫ്രഞ്ച് ലീഗ് ക്ലബ് നീഷെക്കുവേണ്ടി കളിക്കാനിറങ്ങിപ്പോഴാണ് വംശീയാധിക്ഷേപത്തിന് കുപ്രസിദ്ധി നേടിയ ബാസ്റ്റിയ ആരാധകര്‍ ബലോട്ടെലിനിയെ അധിക്ഷേപിച്ചത്.


ബാസ്റ്റിയ ആരാധകര്‍ക്കെതിരെ രോഷകുലനായിട്ടാണ് ബലോട്ടെലി പ്രതികരിച്ചത്.'ഫ്രാന്‍സില്‍ വംശീയമായി അധിക്ഷേപിക്കാന്‍ നിയമമുണ്ടോ? അതോ ബാസ്റ്റിയയില്‍ മാത്രമോ? ഫുട്ബാള്‍ മഹത്തരമാണ്. ബാസ്റ്റിയ ആരാധകര്‍ ഫുട്ബാളിന് നാണക്കേടാണെന്നും ബലോട്ടെലി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബലോട്ടെല്ലിക്ക് പൂര്‍ണ പിന്തുണയുമായി നീഷെ ക്ലബും രംഗത്തത്തെിയിട്ടുണ്ട്‌

Next Story

Related Stories