TopTop
Begin typing your search above and press return to search.

ഹൈക്കോടതിക്ക് മുന്‍പില്‍ നിരോധനാജ്ഞ

ഹൈക്കോടതിക്ക് മുന്‍പില്‍ നിരോധനാജ്ഞ

അഴിമുഖം പ്രതിനിധി

ഹൈക്കോടതിക്ക് മുമ്പില്‍ സംഘം ചേരുന്നതു നിരോധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. സലീം അലി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, മത്തായി മാഞ്ഞൂരാന്‍ റോഡ്, ഇആര്‍ജി റോഡ് എന്നീ സ്ഥലങ്ങളില്‍ പൊതുയോഗം കൂടുന്നതിനും ന്യായ വിരുദ്ധുമായി ധര്‍ണ്ണ, മാര്‍ച്ച് തുടങ്ങിയവ നടത്തുന്നതും നിരോധിച്ചു കൊണ്ടാണ് കമ്മീഷണര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

കേരള പോലീസ് വകുപ്പിലെ സെക്ഷന്‍ 79 പ്രകാരം 15 ദിവസത്തേക്കാണ് നിരോധനം. ഹൈക്കോടതിക്ക് മുന്നിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാതലത്തിലാണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതിനെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആക്ഷേപിച്ച് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ഏറ്റുമുട്ടുകയും പോലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.


Next Story

Related Stories