അഴിമുഖം പ്രതിനിധി
ബംഗ്ലാദേശില്‍ നിന്നും വീണ്ടും ഞെട്ടിപ്പിക്കുന്ന കൊലപാതക വാര്‍ത്ത. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ എഡിറ്റര്‍ ഉള്‍പ്പടെ രണ്ടു പേരെയാണ് ഇത്തവണ വെട്ടിക്കൊന്നത്. സുല്‍ഹസ് മന്നന്, തനയ് മജുംദാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ധാക്കയ്ക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍വച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. 'രൂപ്ബന്‍' എന്ന മാസികയിലാണ് സുല്‍ഹസും മജുംദാറും ജോലി ചെയ്തിരുന്നത്. രാജ്യത്തെ പ്രമുഖ ഗേ റൈറ്റ് ആക്ടിവിസ്റ്റും യു.എസ് എംബസി ജീവനക്കാരനുമാണ് സുല്‍ഹസ്. തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് സുല്‍ഹസും മജുംദാറും പരസ്യമായി പ്രഖ്യാപിച്ചിരുന്നതായി ഇരുവരുടെയും സുഹൃത്തുക്കള്‍ പറഞ്ഞു. ബംഗ്ലാദേശില്‍ സ്വവര്‍ഗലൈംഗികത നിയമപരമായി കുറ്റമാണ്.
അക്രമണത്തിന് പിന്നില്‍ ആരെന്നത് വ്യക്തമല്ല. അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പോലീസുകാരനും വെട്ടേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജഷാഹി സര്‍വകലാശാല അധ്യാപകനായ റഈസുല്‍ കരീം സിദ്ദീഖ് എന്നയാളെ മതമൗലിക വാദികള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ബംഗ്ലാദേശ് കത്തുന്നു