TopTop
Begin typing your search above and press return to search.

ബാര്‍ കോഴ: മന്ത്രി ബാബുവിന് എതിരെ കേസ്-ലൈവ് ബ്ലോഗ്‌

ബാര്‍ കോഴ: മന്ത്രി ബാബുവിന് എതിരെ കേസ്-ലൈവ് ബ്ലോഗ്‌

ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരില്‍ നിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രി

താന്‍ ഗൂഢാലോചനയുടെ രക്തസാക്ഷിയെന്ന് ബാബു

ബാബു മന്ത്രിസ്ഥാനം രാജിവച്ചു

സിപിഐഎം അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ ബാര്‍ നയം തുടരുമോ അതോ ബാറുകള്‍ തുറന്നു കൊടുക്കമോയെന്ന് സിപിഐഎമ്മിനോട് ബാബുവിന്റെ ചോദ്യം

വി ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ വച്ച് കോടിയേരി ബാലകൃഷ്ണനും ബാര്‍ ഉടമകളും തനിക്കെതിരായി ഗൂഢാലോചന നടത്തി-ബാബു

കോടതി വിധിയെ മാനിക്കുന്നുവെന്ന് ബാബു

ബാബുവിനെ മുസ്ലിംലീഗും കൈവിട്ടു. കോടതി വിധി ഗൗരവമുള്ളതെന്ന് ലീഗ്

പ്രഥമദൃഷ്ട്യാ ബാബു കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായതിനാലാണ് എഫ് ഐ ആര്‍ ഇടാന്‍ കോടതി നിര്‍ദ്ദേശിച്ചതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ ബാബു രാജി വയ്ക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കോടതി പരാമര്‍ശത്തെ ബാബു മാനിക്കണമെന്ന് മന്ത്രി പി ജെ ജോസഫ്‌

കെ ബാബു രാജിവയ്ക്കുന്നതാണ് നല്ലതെന്നും സുധീരന്‍. കോടതിയുടെ പരാമര്‍ശ്തതിന്റെ ഗൗരവും ഒട്ടും കുറച്ചു കാണുന്നില്ല. എല്ലാ വശങ്ങളും ആലോചിച്ചശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും സുധീരന്‍

ബാബുവിന് എതിരായ കോടതി പരാമര്‍ശം ഗൗരവതരമെന്ന് കെപിസിസി പ്രസിഡന്റ് സുധീരന്‍

മന്ത്രി കെ ബാബു കെ പി സി സി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായി സൂചന

ആരോപണങ്ങളുടെ പുറത്ത് മന്ത്രിമാര്‍ രാജി വച്ചാല്‍ അതിനേ സമയം കാണത്തുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍

വിജിലന്‍സ് കോടതിയുടെ വിമര്‍ശനം തറയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്താണെന്ന് വിഎസ്

മന്ത്രി കെ ബാബു മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണും. രാജി പ്രഖ്യാപിക്കുമെന്ന് സൂചന.

മന്ത്രി കെ ബാബു ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍


Next Story

Related Stories