അഴിമുഖം പ്രതിനിധി
ബാര്‍കോഴക്കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ നടപടിക്ക് നീക്കം. ഇവര്‍ക്കെതിരെ കേസ് എടുക്കുന്നത് സംബന്ധിച്ചും ബാര്‍കേസ് പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചും വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി. കെഎം ബാബുവിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആര് നിശാന്തിനി, കെഎം ആന്റണി എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടാവാന്‍ സാധ്യത.
കെ ബാബുവിനെതിരെ ത്വരിതാന്വേഷണത്തിനായി ജേക്കബ് തോമസ് നേരത്ത ഉത്തരവിട്ടിരുന്നു. കെ.ബാബു മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുള്ള മുഴവൻ നടപടികളും പരിശോധിക്കണം എന്ന പരാതിയിലാണ് ഉത്തരവുണ്ടായത്. ബാർ ലൈസൻസുകള്‍ നൽകുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും , മദ്യനയം രൂപീകരിച്ചതിലും അഴിമതി ഉണ്ടെന്നായിരുന്നു കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രയിൽസ് അസോസിയേഷൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയിട്ടുള്ള പരാതി.