TopTop
Begin typing your search above and press return to search.

മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ലെന്ന് വെള്ളാപ്പള്ളി

മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ലെന്ന് വെള്ളാപ്പള്ളി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ആലോചിക്കാതെ ബിജെപി സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍ ശ്രീപ്രകാശ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയല്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ബിജെപി മുന്നണി മര്യാദകള്‍ ലംഘിച്ചു. കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് ബിജെപി കരുതുന്നുണ്ട്. അത് തെറ്റിദ്ധാരണയാണ്. ബിഡിജെഎസ് കേരളത്തില്‍ ബിജെപിയേക്കാള്‍ കരുത്തുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. ഭാവിയില്‍ ഏത് മുന്നണിയുമായും സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.


Next Story

Related Stories