TopTop
Begin typing your search above and press return to search.

തനിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് കനയ്യ

തനിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് കനയ്യ

അഴിമുഖം പ്രതിനിധി

തനിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് ദേശദ്രോഹക്കുറ്റാരോപിതനായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. പട്യാല ഹൌസ് കോടതിയില്‍ വച്ച് അഭിഭാഷകര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും വസ്ത്രങ്ങള്‍ വലിച്ചു കീറാനുള്ള ശ്രമം നടത്തിയതായി കനയ്യ. സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക സംഘം നടത്തിയ ചോദ്യം ചെയ്യലിനിടയിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകന്‍റെ വേഷത്തില്‍ കോടതിപരിസരത്തുണ്ടായിരുന്ന ഒരാള്‍ ആണ് തന്നെ ആദ്യം മര്‍ദ്ദിച്ചത് എന്ന് കനയ്യ പറഞ്ഞു, വ്യക്തമായ കണക്കുകൂട്ടളോടെ കാത്തിരുന്ന് നടപ്പിലാക്കിയ ഒന്നാണ് അതെന്ന് അയാളുടെ പ്രവൃത്തിയില്‍ നിന്നും മനസ്സിലായതായും തന്നെ മര്‍ദ്ദിച്ചയാളെ ചൂണ്ടിക്കാട്ടിയെങ്കിലും പോലീസ് അയാളെ അറസ്റ്റ് ചെയ്യാതെ നിരുത്തരവാദിത്വപരമായ നിലപാട് സ്വീകരിച്ചു എന്നും അദ്ദേഹം കപില്‍ സിബലും ഹരീഷ് പി റാവലും അടങ്ങിയ ആറംഗകമ്മീഷനോട് പറഞ്ഞു. ഇതിനു പിന്നില്‍ ചില മാധ്യമങ്ങളുടെ ഗൂഡാലോചനയും നടന്നു എന്നും കനയ്യ വ്യക്തമാക്കി. കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച വീഡിയോയിലാണ് കനയ്യ സംഭവത്തെക്കുറിച്ച് വിവരിച്ചത്.


Next Story

Related Stories