TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയില്‍ ബീഫ് ഉപയോഗത്തിന് ഇളവ്

മഹാരാഷ്ട്രയില്‍ ബീഫ് ഉപയോഗത്തിന് ഇളവ്

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ ഗോവധം നിരോധനം ശരിവച്ച മുംബൈ ഹൈക്കോടതി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ബീഫ് കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി നല്‍കി. 1976-ലെ മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമം (ഭേദഗതി) ആണ് ജസ്റ്റിസ് അഭയ് ഓഖയും ജസ്റ്റിസ് എസ് സി ഗുപ്തയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.

ഈ നിയമത്തിലെ 5എ, 5ബി, 5സി, ഒമ്പത് തുടങ്ങിയ വകുപ്പുകള്‍ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കൊല്ലുന്നതിനുവേണ്ടി പശു, കാള തുടങ്ങിയവ കടത്തുന്നതും കയറ്റുമതി ചെയ്യുന്നതും ഇവയുടെ മാസം കൈവശം വയ്ക്കുന്നതും ഈ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്.

ബോധപൂര്‍വം ബീഫ് കൈവശം വയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 2000 രൂപ പിഴയും ശിക്ഷ ലഭിക്കുമെന്ന വകുപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ബീഫുമായി പിടിയിലാകുന്നവര്‍ ഈ നിയമം ലംഘിച്ചില്ലെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ കടമയായിരുന്ന ഒമ്പത് ബി വകുപ്പ് കോടതി എടുത്തു കളഞ്ഞു. ഇനിയത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകും.


Next Story

Related Stories