Top

സിക്‌സ് പായ്ക്കുള്ള ഹിന്ദു യുവാക്കളെ തെരുവില്‍ കെട്ടഴിച്ചു വിട്ടാല്‍ മുസ്ലിം യുവാക്കള്‍ക്കു കെട്ടാന്‍ പെണ്ണിനെ കിട്ടില്ലെന്നു ബജ്‌റംഗ് ദള്‍ നേതാവ്

സിക്‌സ് പായ്ക്കുള്ള ഹിന്ദു യുവാക്കളെ തെരുവില്‍ കെട്ടഴിച്ചു വിട്ടാല്‍ മുസ്ലിം യുവാക്കള്‍ക്കു കെട്ടാന്‍ പെണ്ണിനെ കിട്ടില്ലെന്നു ബജ്‌റംഗ് ദള്‍ നേതാവ്

അഴിമുഖം പ്രതിനിധി

ഹിന്ദുമതത്തിലെ ചെറുപ്പക്കാരെ തെരുവിലേക്കിറക്കി വിട്ടാല്‍ മുസ്ലിം യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ സ്വസമുദായത്തിലെ പെണ്‍കുട്ടികളെ കിട്ടില്ലെന്നു ബജ്‌റംഗ്ദള്‍ നേതാവിന്റെ വെല്ലുവിളി. ആലപ്പുഴയില്‍ ബജ്‌റംഗ്ദള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അധ്യക്ഷപ്രസംഗം നടത്തിയ നേതാവാണ് ഈ വെല്ലുവിളി ഉയര്‍ത്തുന്നത്. വിഎച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പങ്കെടുത്ത പരിപാടിയിലാണ് നേതാവിന്റെ ആക്രോശം.

നൂറേപരെ നിരത്തി നിര്‍ത്തിയാല്‍ അതില്‍ എണ്‍പത്തിയഞ്ചുപേരുും ഹിന്ദുക്കളാണ്. ചോരയും നീരയുമുള്ള ഹിന്ദു യുവാക്കളിതിനകത്തുണ്ട്. നാല്‍പ്പത് ഇഞ്ച് നെഞ്ചുവിരിവുള്ള, സിക്‌സ് പായ്ക്ക് ഉള്ള, കൈയില്‍ നല്ല മസിലുള്ള, കാണാന്‍ നല്ല ചന്തമുള്ള ഹിന്ദു യുവാക്കളെ തെരുവീഥികളിലേക്കു കെട്ടഴിച്ചു വിട്ടാല്‍ മുസ്ലിം യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടില്ലെന്നാണു അധ്യക്ഷപ്രസംഗം നടത്തി കൊണ്ട് ഇയാള്‍ വിളിച്ചു പറയുന്നത്.


Next Story

Related Stories