TopTop
Begin typing your search above and press return to search.

സോഷ്യല്‍ മീഡിയയില്‍ ആഫ്രിക്ക; 'ഞങ്ങള്‍ ഇന്ത്യക്കാരെ വെറുക്കുന്നു'

സോഷ്യല്‍ മീഡിയയില്‍ ആഫ്രിക്ക; ഞങ്ങള്‍ ഇന്ത്യക്കാരെ വെറുക്കുന്നു

അഴിമുഖം പ്രതിനിധി

ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി റോഡില്‍ നടത്തിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ആഫ്രിക്കയില്‍ ഇന്ത്യയ്ക്കും ഇന്ത്യാക്കാര്‍ക്കും എതിരെ പ്രതിഷേധം ഉയരുന്നു. ആഫ്രിക്കയിലെ രാഷ്ട്രങ്ങളില്‍ പൊതുവേ ഇന്ത്യാക്കാരോട് അനുകൂല മനോഭാവം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബംഗളൂരു സംഭവം സോഷ്യല്‍ മീഡിയിലുള്ള ആഫ്രിക്കക്കാരില്‍ വലിയ പ്രതിഷേധത്തിനാണ് വഴി തുറന്നിരിക്കുന്നത്.

ഇന്ത്യന്‍ കുരങ്ങന്‍മാരെ ഞാന്‍ വെറുക്കുന്നു. വെളുത്തവരാണെന്ന് അവര്‍ കരുതുന്നുണ്ടോയെന്നും ഈ കുരങ്ങന്‍മാര്‍ ആഫ്രിക്കയില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്ന തിരക്കിലാണെന്നും ഡേവിഡ് എംസി വന്‍ഡമാ കുറിക്കുന്നു.

ഇന്ത്യാക്കാരുടെ ആഫ്രിക്കയിലെ സഹോദരന്‍മാരേയും സഹോദരിമാരേയും ഞങ്ങള്‍ ആക്രമിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നുമെന്ന് ജെറാള്‍ഡ് എന്നയാള്‍ ചോദിക്കുന്നു. ധാരാളം മോശം അനുഭവങ്ങളോട് കറുത്ത വംശജര്‍ നിശബ്ദത പാലിക്കാറാണ് പതിവെന്നും ജെറാള്‍ഡ് പറയുന്നു.

ആഫ്രിക്കയില്‍ വെള്ളാക്കാരേക്കാള്‍ കൂടുതലായി വംശീയ സ്വഭാവം പുലര്‍ത്തുന്നത് ഇന്ത്യാക്കാരാണെന്ന അഭിപ്രായവും ചിലര്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു. നിര്‍ഭാഗ്യവശാല്‍ ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജര്‍ അവരോട് അമിതമായി മൃദു സമീപനം പുലര്‍ത്തുന്നുവെന്നും അഭിപ്രായമുണ്ട്.

എന്നാല്‍ ഇത്തരം വികാര പ്രകടനങ്ങള്‍ നടത്തുന്നവരെ ആഫ്രിക്കക്കാര്‍ തന്നെ സാന്ത്വനിപ്പിക്കുന്നുമുണ്ട്. ബംഗളൂരുവിലെ ആക്രമണം ആഫ്രിക്കക്കാര്‍ക്ക് എതിരെയുള്ളതല്ലെന്നും എല്ലാ ഇന്ത്യാക്കാരും വംശീയ വികാരം വച്ചു പുലര്‍ത്തുന്നവര്‍ അല്ലെന്നും അവര്‍ പറയുന്നു. നൂറു കണക്കിന് ഇന്ത്യാക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലുണ്ട്. അതിനാല്‍ ഈയൊരു ചെറിയ സംഭവത്തെ പെരുപ്പിക്കരുതെന്നും ജുമാ മോസി എഴുതുന്നു.


Next Story

Related Stories