അഴിമുഖം പ്രതിനിധി
ബെംഗളൂരുവില്‍ മധ്യവയസ്കയായ സ്ത്രീയെ വീടിനുള്ളില്‍ വച്ച് മകന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്രമിച്ചു. ബെംഗളൂരു മോദി ഗാര്‍ഡന്‍സ് പ്രദേശത്ത് താമസിക്കുന്ന 42 കാരിക്കു നേരെയായിരുന്നു ആക്രമണം. പത്തോളം പേര് ചേര്‍ന്നായിരുന്നു ഇവരെ ആക്രമിച്ചത്.
തിങ്കളാഴ്ച്ച രാത്രിയോടെ ഒരു സംഘം ഇവരുടെ മകനെ അന്വേഷിച്ചു വീട്ടില്‍ വരികയായിരുന്നു. തന്റെ മകന് വീട്ടിലേക്ക് വന്നിട്ട് ഒരാഴ്ച കഴിഞ്ഞൂവെന്ന് വന്നവരോട് അറിയച്ചതിനു പിന്നാലെയായിരുന്നു ഇവര്‍ക്കു നേരെ ഉപദ്രവം ഉണ്ടായത്. വന്നവരുടെ കൈയില്‍ ആയുധങ്ങളുമുണ്ടായിരുന്നു. സ്ത്രീയെ ഉപദ്രവിച്ചതു കൂടാതെ വീട് കൊള്ളയടിക്കാനും ശ്രമം നടന്നിട്ടുണ്ട്.
ഈ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്; ആക്രമിക്കപ്പെട്ട സ്ത്രീയുടെ മകനും അയാളുടെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടാവുകയും അവരില്‍ ഒരാളെ ഇവരുടെ മകന് മര്‍ദ്ദിക്കുകയുമുണ്ടായി. ഈ സംഭവത്തിന്റെ പേരില്‍ കെ ജി ഹള്ളി പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
ഇതിനു പകരം ചോദിക്കാനാണ് പത്തംഗസംഘം സ്ത്രീയുടെ വീട്ടില്‍ വരുന്നതും മകനെ കിട്ടാത്ത ദേഷ്യം അമ്മയോടു തീര്‍ത്തതും. സമീപത്തെ സിസി ടിവി കാമറയില്‍ നിന്നും അക്രമികളുടെ ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
മകന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അമ്മയെ ഉപദ്രവിച്ചു

Next Story