അഴിമുഖം പ്രതിനിധി
കെ പി സി സി പ്രസിഡന്റ് സുധീരരന്‍ താല്പര്യമില്ലാത്തതിനാല് മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി ബെന്നി ബഹനാന്. തൃക്കാക്കര മണ്ഡലത്തില്‍ തര്‍ക്കമുണ്ടായത് സുധീരന്റെ മറ്റു ചില താല്പര്യങ്ങളാണെന്നും ബഹനാന് ആരോപിച്ചു. മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും അയാള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും.
നേരത്തെ രാഹുല്‍ ഗാന്ധി ഇടപെട്ട് ബെന്നിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വെട്ടിയിരുന്നു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജയിക്കുമെന്ന് കെപിസിസി നിരീക്ഷക സമിതി ഉറപ്പിച്ചതാണ് തൃക്കാക്കര മണ്ഡലം.
സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഡല്‍ഹിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് ബെന്നി പറഞ്ഞു. മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ പ്രതിസന്ധിയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷം പോലും തനിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബെന്നിയെ അനുകൂലിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ബെന്നി ബഹനാന് മത്സരത്തില്‍ നിന്ന് പിന്മാറി
Next Story