TopTop
Begin typing your search above and press return to search.

ബര്‍ലിന്‍ പുതിയ നഗരമാണ്

ബര്‍ലിന്‍  പുതിയ നഗരമാണ്

സോഫിയ സ്മാര്‍ട്‌സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

എന്റെ സുഹൃത്ത് ടോണിയുടെ വീട്ടിലെത്താന്‍ ഒരുപാട് സമയമെടുക്കുന്നു. ബെര്‍ലിനിലെ മിട്ടെ ഡിസ്ട്രിക്റ്റിലെ യൂബാനില്‍ എത്തിയിട്ട് ഏതാണ്ട് ഇരുപത്തഞ്ചു മിനുറ്റ് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഓരോരോ സബ് വേ സ്‌റ്റോപ്പുകള്‍ ഇടയ്ക്ക് കയറിവരുന്നു. പോട്‌സ്‌ഡേമര്‍ പ്ലാട്‌സ്, ഗ്ലീസ്ദ്രീക്, ബുലോ സ്ട്രാസ്. ആഹാ..!. ഞങ്ങള്‍ ഒരുപാട് വൈകും. ഞാന്‍ ഒരുവശത്ത് ഇരുപതുകാരായ പെണ്‍കൂട്ടികളുടെ കലപില വര്‍ത്തമാനം കേള്‍ക്കുന്നുണ്ട്. ഇത്രയും അമേരിക്കന്‍ കുട്ടികള്‍ എങ്ങനെ ഇവിടെയെത്തിയെന്നാണ് ആലോചിക്കുന്നത്. ഒപ്പം സ്വീഡനിലും പോളണ്ടിലും ഫ്രാന്‍സിലും സ്‌പെയിനിലും ഇസ്രായേലിലും റഷ്യയിലും നിന്നുള്ളവര്‍. പിന്നെ എനിക്ക് മനസിലാക്കാനാകാത്ത ഭാഷ പറയുന്നവര്‍. ഇതൊരു മിനി യു എന്‍ ആണ് ഇവിടെ ജര്‍മന്‍ തലസ്ഥാനത്ത് നടക്കുന്നത്. അതിശയം തന്നെ.


അടുത്ത സ്‌റൊപ്പ് സൂളോജിസ്ച്ചര്‍ ഗാര്‍ട്ടന്‍. ഇനിയും നാലു സ്‌റ്റോപ്പുകള്‍ കൂടി. അവിടെത്താന്‍ ഇനിയും നാല്‍പ്പത് മിനിറ്റ് കൂടി വേണ്ടിവരും. ഞങ്ങള്‍ നേരത്തെ ഇറങ്ങേണ്ടതായിരുന്നു. ഇതെന്താണ് ഇത്രയധികം സമയമെടുക്കുന്നത്? മുന്‍പ് ഇത്ര സമയമെടുക്കാറില്ലായിരുന്നല്ലോ?

ഇല്ല!

കാരണം മുന്‍പ് എന്നാല്‍ കാല്‍നൂറ്റാണ്ടു മുന്‍പാണ്. അന്ന് ഞാന്‍ കണ്ട ബെര്‍ലിന്‍ ഇന്നത്തേതിന്റെ പകുതി വലിപ്പമുള്ള ഒരു സ്ഥലമായിരുന്നു. വിവാദ മതില്‍ ഉണ്ടായിരുന്നകാലത്ത് നഗരം രണ്ടായി വേര്‍പെട്ടിരുന്നു. കമ്യൂണിസ്റ്റ് സമുദ്രത്തിലെ സ്വാതന്ത്ര്യത്തിന്റെ ദ്വീപായിരുന്നു വെസ്റ്റ് ബെര്‍ലിന്‍.വെസ്റ്റ് ബെര്‍ലിന്‍ ആയിരുന്നു അന്നൊക്കെ ബെര്‍ലിന്‍. 'ഞാന്‍ ബെര്‍ലിനില്‍ പോകുന്നു', ഞാന്‍ പറയും. വെറും ബെര്‍ലിന്‍. എന്റെ റിപ്പോര്‍ട്ടിംഗ് ജോലിക്കായി വെസ്റ്റ് ജര്‍മ്മന്‍ തലസ്ഥാനമായ ബോണില്‍ എന്നെ അയക്കുമ്പോഴൊക്കെ ഞാന്‍ അങ്ങനെയാണ് പറഞ്ഞിരുന്നത്. മതിലിനപ്പുറമുള്ള മറ്റേ പാതിയോ? അത് ബെര്‍ലിനായിരുന്നില്ല. അത് ഈസ്റ്റ് ബെര്‍ലിനായിരുന്നു. വിലക്കപ്പെട്ട കോട്ടപോലെ ഇരുണ്ട, ജീവനില്ലാത്ത ദുഃഖഭരിതമായ ഒരിടം.

ഞങ്ങളുടെ ബെര്‍ലിന്‍ പ്രകാശമുള്ള, തിളങ്ങുന്ന ഫാഷനബിളായ ഒരിടമായിരുന്നു. പ്രൌഡമായ ഷോപ്പിംഗ് ഇടമായ കുര്‍ഫുര്‍സ്‌റെന്‍ഡാമിലൂടെ ഞാന്‍ നടക്കും. ഹോട്ടല്‍ കേംപിന്‍സ്‌കിയില്‍ ഉച്ചഭക്ഷണം കഴിക്കും, കടെവെ എന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ ഷോപ്പിംഗ് ചെയ്യും, ചിലപ്പോള്‍ ഈസ്റ്റിലെ ചെക്ക്‌പോയിന്റ് ചാര്‍ളി വരെ പോകും. (തിരികെ എത്തും വരെ ശ്വാസമടക്കിപ്പിടിക്കും.)

എവിടെയും എത്താന്‍ ഇത്രയധികം സമയമെടുത്തിരുന്നില്ല. കാരണം എന്തായാലും നിങ്ങള്‍ മതിലിനടുത്ത് എത്തും. ഞങ്ങളുടെ ജീവിതകാലത്ത് ആ മതില്‍ തകരില്ലെന്നായിരുന്നു എന്റെയും സഹവിദേശ പത്രക്കാരുടെയും ധാരണ.

എന്നാല്‍ ഞെട്ടിച്ചുകൊണ്ട് അത് സംഭവിച്ചു.

ഇപ്പോള്‍ ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു. ഇന്ന് ഇതൊരു തുറന്ന വലിയ നഗരമാണ്. കെട്ടിടം പണികള്‍ പൊടിപൊടിക്കുന്നു. എല്ലായിടത്തും മാറ്റങ്ങള്‍. പക്ഷെ നഗരം മുറിച്ചുകടന്നു ഞങ്ങളുടെ ഈസ്റ്റ് ബെര്‍ലി ന്‍ ഹോട്ടലില്‍ നിന്ന് മുന്‍കാല വെസ്റ്റിന്റെ ഹൃദയമായ ശാര്‍ലറ്റ ന്‍ബര്‍ഗിലെത്താന്‍ ഒരു നൂറ്റാണ്ടു സമയെമടുക്കുന്നത് പോലെ. യുബാനില്‍ ഇറങ്ങി നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു, ആളുകള്‍ ഇപ്പോഴും ഈ നഗരത്തെപ്പറ്റി എന്തായിരിക്കും ചിന്തിക്കുക? ഇവിടെ ഈസ്റ്റ് ബെര്‍ലിനായിരുന്നു, ഇവിടെ വെസ്റ്റ് ബെര്‍ലിനും. അവര്‍ ആ മതിലിനെ ഓര്‍ക്കുന്നുണ്ടോ?

ഞാന്‍ ഓര്‍ക്കുന്നുണ്ട്.

ചെക്ക്‌പോയിന്റ് ചാര്‍ളി
വിശ്വസിക്കാനാകുന്നില്ല. ചെക്ക്‌പോയിന്റ് ചാര്‍ളിയില്‍ ഒരു സര്‍ക്കസാണിപ്പോള്‍.

മുന്‍പ് ചെക്ക്‌പോ യിന്റ് ചാര്‍ളി ആയിരുന്ന ഇടം. പണ്ട് ഈസ്റ്റ് ജെര്‍മ്മനിയില്‍ നിന്ന് കടക്കുമ്പോള്‍ പേപ്പറുകള്‍ പരിശോധിച്ചിരുന്ന ഗാര്‍ഡ് റൂമിന്റെ മാതൃക ഇവിടെ കാണാം. അറുപത്തിയൊന്നില്‍ ആദ്യമായി മതിലുയര്‍ന്നപ്പോള്‍ ഉണ്ടായിരുന്ന ഗാര്‍ഡ് റൂമിന്റെ അതെ രൂപത്തിലാണിത്. അവിടെ ടൂറിസ്റ്റുകളുടെ തിരക്ക് കാണാം.

ബെസ്റ്റ് ഓഫ് അഴിമുഖം

എന്നെ എന്തുകൊണ്ട് ആഫ്രോ-അമേരിക്കന്‍ എന്ന് വിളിക്കരുത്?
'ഗേള്‍' അത്ര കുഴപ്പം പിടിച്ച വാക്കാണോ?
ഫോറസ്റ്റ് അലന്‍; സംഗീതത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച കഥ
പൂസായ മാര്‍ക്സ്
ബൈജിയു: ഉള്ളില്‍ വ്യാളിയെ ഉണര്‍ത്തുന്ന ചൈനയുടെ സ്വന്തം ചാരായം

അവിടെ പഴയതു പോലെ മണല്‍ബാഗുകളും 'യൂ ആര്‍ ലീവിംഗ് ദി അമേരിക്കന്‍ സെക്റ്റര്‍' എന്ന സൂചനാബോര്‍ഡും കാണാം. മിലിട്ടറി യൂണിഫോം അണിഞ്ഞ നടന്‍മാര്‍ നിങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കും. അവരുടെ അരക്കെട്ടില്‍ എഴു തിയത് ഞാന്‍ സൂക്ഷിച്ചു വായിച്ചു. വെറും രണ്ടു യൂറോ മാത്രം. അതൊരല്‍പ്പം കടന്നുപോയില്ലേ? ഇവിടെ ഇങ്ങനെയൊക്കെ വേണോ? ഞാന്‍ എന്തൊരു നാടകീയതയാണ് നടത്തുന്നത്? അതൊക്കെ പണ്ടല്ലേ! ഇതിപ്പോ! ഇപ്പൊ ഇങ്ങനെ ഫോട്ടോയെടുക്കാന്‍ ആള്‍ത്തിരക്കാണ്. എന്റെ ഭര്‍ത്താവും ഞാനും നോക്കിനിന്നപ്പോള്‍ ഒന്നിനുശേഷം ഒന്നെന്ന പോലെ ആളുകള്‍ ഒഴുകിവന്നു ഫോട്ടോയെടുത്തു സുന്ദരന്മാരായ ഈ രണ്ടു കള്ളഗാര്‍ഡുമാരുടെയൊപ്പം ഒരു യുവതി, തംബ്‌സ്അപ്പ് പോസ്‌ ചെയ്ത കുറെ കുട്ടികള്‍, രണ്ട് അടക്കിച്ചിരിക്കുന്ന കൗമാരക്കാരികള്‍. ബെര്‍ലിന്‍ മതില്‍ കാലത്ത് ചെക്ക്‌പോയിന്റ് ചാര്‍ളിയായിരുന്നു വിദേശികള്‍ക്ക് ഈസ് ബെര്‍ലിനിലേയ്ക്കുള്ള പ്രധാന യാത്രാ ക്രോസിംഗ് പോയിന്റ്. സിറ്റിയുടെ വിഭജനത്തിന്റെ ചിഹ്നവുമായിരുന്നു അത്. ഇന്ന് പണം കൊടുത്താല്‍ യഥാര്‍ത്ഥ ബൂത്തിന്റെ മാതൃകയ്ക്കുമുന്നില്‍ മിലിട്ടറി യൂണിഫോം അണിഞ്ഞ നടന്മാരുടെ കൂടെ ഫോട്ടോ എടുക്കാം.ധാരാളമാളുകള്‍ വശങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. എല്ലാവര്‍ക്കും ചെക്ക് പോയിന്റ് ചാര്‍ളിയുടെ ഒരു കൃത്രിമ മാതൃകയുടെ പല തരം ഫോട്ടോകളാണ് ലഭിക്കുക. യഥാര്‍ത്ഥ ചെക്ക്‌പോയിന്റിനെക്കാള്‍ നല്ലത് ഇതാണെന്ന് തോന്നുന്നി ല്ലേ? ഈ ഫോട്ടോകള്‍ എല്ലാം സന്തോഷം നിറഞ്ഞവയാണ്. അവരെല്ലാം എന്തോ ആഘോഷിക്കുന്നതുപോലെ.

അതുതന്നെയാണ് വേണ്ടതും. ഈ സ്ഥലമാണ് ഈ മതിലിന്റെ തകര്‍ച്ചയെ നിലനിറുത്തുന്നത്. 'കറി അറ്റ് ദി വാള്‍', വലിയ ഒരു സോസേജിന്റെ ചിത്രവുമായി ഒരു പരസ്യം. നഗരത്തിന്റെ പ്രശസ്തഭക്ഷണമായ കറിവേര്‌സ്ടിനെപ്പറ്റിയാണ്. ട്രബാന്‍ട് മ്യൂസിയം കടന്നുപോകുമ്പോള്‍ ചെറിയ ചില ഈസ്റ്റ് ജെര്‍മ്മന്‍ കാറുകള്‍ നിയോണ്‍ കളറില്‍ ഇറങ്ങിവരുന്നത് കാണാം. അവര്‍ ഒരു ടൂര്‍ കഴിഞ്ഞ് വരികയാണ്. ഡ്രൈവര്‍ ഹോണടിക്കുകയും സെലിബ്രിറ്റികളെപ്പോലെ കൈവീശുകയും ചെയ്യുന്നുണ്ട്.

എന്തൊരു ടൂറിസ്റ്റ് കെണിയാണിത്. കാപ്പിറ്റല്‍ C ഉള്ള ക്യാപിറ്റലിസം.

എനിക്കിതിന്റെ സ്വാതന്ത്ര്യം ഇഷ്ടമാണ്.

മതിലിനെ ഓര്‍മ്മിക്കുമ്പോള്‍
എന്നാല്‍ ബെര്‍നോര്‍ സ്ട്രാസില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ രക്തസാക്ഷി മണ്ഡപങ്ങള്‍ക്ക് നിറം കുറവാണ്. ടൂറിസ്റ്റുകളുടെ അതിപ്രസരമില്ല. ആളുകളും കുറവാണ്. ഈസ്റ്റ് ജര്‍മ്മന്‍ കാലത്തെ പ്രധാന സ്ഥലമായിരുന്ന പ്രേന്‍സ്ലോര്‍ബര്‍ഗില്‍ ഞങ്ങള്‍ എത്തി. പണ്ടു അത് ഇരുണ്ട ഒരിടമായിരുന്നു. ഇപ്പോഴും യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന കെട്ടിടങ്ങളില്‍ വെടിയുണ്ടകളുടെ തുളകള്‍ കാണാം. പണ്ടെന്നെ ഇവിടെവെച്ച് ഈസ്റ്റ് ജര്‍മ്മന്‍ സീക്രട്ട് പൊലീസായ സ്റ്റാസി പിന്തുടര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓഗസ്റ്റിലെ വെയിലില്‍ ഇവിടം മനോഹരമാണ്. ഇവിടെ വെച്ച് ആരെങ്കിലും സംശയത്തോടെ നിങ്ങളെ പിന്തുടര്‍ന്നു എന്ന് പറയുന്നത് തന്നെ മണ്ടത്തരമാണ്.


മതില്‍ നിന്നിരുന്ന മെമ്മോറിയല്‍ സ്‌റാന്‍ഡിലെത്തുമ്പോള്‍ തെരുവിനപ്പുറത്തുനിന്നും ഒരു ടൂര്‍ഗൈഡ് വിളിച്ച്പറയുന്നത് കേട്ടു: 'ഇവിടെയായിരുന്നു വെസ്റ്റ്, അപ്പുറത്തായിരുന്നു ഈസ്റ്റ്.' അയാള്‍ പറയുന്നു. ആഹാ! മുന്‍പ് ഈസ്റ്റ് ബെര്‍ലിന്‍ ആയിരുന്നിടത്താണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഈസ്റ്റ് ടു വെസ്റ്റ് രക്ഷപ്പെടലിന്റെ ഒരു പ്രശസ്തഫോട്ടോയുടെ ഭീമന്‍ ബ്ലോഅപ്പ് അവിടെ കാണാം ഹെല്‍മെറ്റ് ധരിച്ച ഒരു ഈസ്റ്റ് ജര്‍മ്മന്‍ പടയാളി 1961ല്‍ മുള്‍വേലി ചാടിക്കടന്ന്! സ്വാതന്ത്ര്യത്തിലെത്തുന്നു.

എനിക്കു പിന്നില്‍ ഒരു ജര്‍മ്മന്‍ അമ്മ മതിലിന്റെ ഒരു റിലീഫ് മോഡല്‍ കാണിച്ച് സ്ഥലത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. അത്ര കൃത്യമായ വിശദീകരണമല്ല. 'നോക്ക്, ഇതാണ് കെട്ടിടങ്ങള്‍, ഇതാണ് തെരുവുകള്‍' എന്നാണവര്‍ പറയുന്നത്. മതിലിനെപ്പറ്റി പറയുന്നുമില്ല. എന്തായാലും അവരുടെ കുട്ടികള്‍ തീരെ ചെറുതാണ്. വെറുതെ നല്ലൊരു ദിവസം നടക്കാനിറങ്ങിയാതാവും അവര്‍.

ഞങ്ങള്‍ മതിലുണ്ടായിരുന്ന ഇടത്തുകൂടി നടന്നു. ഒരു നിര മെറ്റല്‍ റോഡുകള്‍ അവിടെ നാട്ടിവെച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ ഇതിന്റെ ഭൂതകാലമറിയാതെ അലക്ഷ്യമായിരുന്ന് കളിക്കുന്നു. എന്റെ ഭര്‍ത്താവിനെ ആകര്‍ഷിച്ചത് വഴിയരുകില്‍ ഈസ്റ്റ് ബെര്‍ലിന്‍ ആളുകളുടെ രക്ഷപ്പെടല്‍ ശ്രമങ്ങളെ ഓര്‍മ്മിക്കാന്‍ സ്ഥാപിച്ച മെറ്റല്‍ നാണയങ്ങളാണ്.1999 ല്‍ നിര്‍മ്മിച്ച ആധുനിക റീകണ്‍സീലിയെഷന്‍ ചാപ്പല്‍ കടന്ന് ഞങ്ങള്‍ 85ല്‍ ഈസ്റ്റ് ജര്‍മ്മന്‍കാര്‍ തകര്‍ത്തുകളഞ്ഞ പത്തൊന്‍പതാം നൂറ്റാണ്ടിലെ റീകണ്‍സീലിയെഷന്‍ പള്ളി ഉണ്ടായിരുന്ന സ്ഥലത്തെത്തി. അവിടെ മതിലിന്റെ ഒരു ഭാഗം സംരക്ഷിച്ചു നിറുത്തിയിരുന്നു. എന്റെ ഭര്‍ത്താവ് ഞാന്‍ അതിനുമുന്നില്‍ നില്‍ക്കുന്ന കുറച്ചു ഫോട്ടോകളെടുത്തു. പിന്നീട് ഞങ്ങള്‍ തെരുവ് മുറിച്ചുകടന്ന് ഒബ്‌സര്‍വേഷന്‍ ടവറില്‍ കയറി പുനസൃഷ്ടിച്ചെടുത്ത മരണ മുനമ്പ് കണ്ടു.

അങ്ങനെ തന്നെയാണ് അത് കണ്ടപ്പോള്‍ തോന്നിയത്. ചെളി, മുള്‍വേലികള്‍, നിരീക്ഷണ ഗോപുരം, പിന്നെ ഒരറ്റത്ത് ഒരു മതിലും. വര്‍ഷങ്ങള്‍ക്കിടെ പലവട്ടം കണ്ട ഒരു രംഗമാണിത്. എന്നാല്‍ ഇപ്പോള്‍ അത് അവിശ്വസനീയമായി തോന്നുന്നു.

ട്രാഫിക് ലൈറ്റുകളും ഭീതിയും
എനിക്ക് ആമ്പേല്‍മാന്‍ ഭയങ്കര ഇഷ്ടമാണ്.

'ഓ, ടോണി, നിങ്ങളുടെ ട്രാഫിക്ലൈറ്റ് മനുഷ്യന്‍ ഒരു ചെറിയ തൊപ്പി വെച്ചിട്ടുണ്ട്,', അത്താഴം കഴിഞ്ഞ് റോഡ് മുറിച്ചുകടന്നപ്പോള്‍ ഞാന്‍ പറഞ്ഞു. കൈയ്യില്‍ വിരിച്ചുപിടിച്ച സ്‌റ്റോപ്പ് സൈന്‍ മറച്ചുപിടിക്കുമ്പോള്‍ തലയിലെ തൊപ്പിയില്‍ ഒരു പച്ച 'ഗോ' ചിഹ്നം തെളിയുന്നു. 'അത് ക്യൂട്ടാണ്.'

'ഓ, അതാണ് ആമ്പേല്‍മാന്‍ചെന്‍,' ടോണി പറഞ്ഞു.

ബെര്‍ലിന്‍ വിട്ടുപോകാതിരുന്ന ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തക സുഹൃത്താണ് ടോണി. 'അത് ഈസ്റ്റെണ്‍ ആണ്. സിറ്റി മുഴുവന്‍ ആളുകള്‍ സ്വീകരിച്ച ഒരേയൊരു ഈസ്റ്റെണ്‍ സംഗതി അതാണ്. അതില്‍ മാത്രമാണ് അവര്‍ ജയിച്ചത്. നേരാണ്. മതില്‍ തകര്‍ന്നതിനുശേഷം വെസ്റ്റും അതിന്റെ ഗ്ലാമറും പണവും ഈസ്റ്റിനെ കീഴ്‌പ്പെടുത്തി. ഒരേയൊരു ഓസി (ഈസ്റ്റേണ്‍) സൃഷ്ടിയെങ്കിലും നിലനില്‍ക്കുന്നത് കാണാന്‍ രസമുണ്ട്.

സത്യത്തില്‍ ബെര്‍ലിന്റെ കരടിചിഹ്നം പേടിക്കേണ്ടിയിരിക്കുന്നു. കുറച്ചുദിവസം മുന്‍പ് ഞാന്‍ ഈ ട്രാഫിക്ക്‌ലൈറ്റ് മനുഷ്യനുവേണ്ടിത്തന്നെയുള്ള ഒരു കട കണ്ടു. അവിടെ ടീഷര്‍ട്ടുകള്‍, പ്ലേസ്മാറ്റുകള്‍, മിഠായികള്‍, പാവകള്‍, കപ്പുകള്‍ എന്നിങ്ങ നെ ട്രാഫിക്ലൈറ്റ്മാന്‍ രൂപത്തിലുള്ള പലതും കിട്ടും. ഒരു ട്രാഫി ക്ലൈറ്റിനു വേണ്ടി അവര്‍ ഒരു കട തന്നെ തുടങ്ങിയെന്നു വിശ്വസിക്കാനാകുന്നില്ല എന്ന് എന്റെ ഭര്‍ ത്താവ് പറഞ്ഞു. അത് തുടങ്ങുമല്ലോ, അതിനാണ് ക്യാപ്പിറ്റലിസം എന്ന് പറയു ന്നത്!

ക്യാപിറ്റലിസം വളരുകയാണ്. എല്ലായിടത്തും കന്‍സ്ട്രക്ഷനും ക്രെയിനുകളും കാണാം. അണ്ടര്‍ ഡെന്‍ ലിണ്ടനില്‍ കേമ്പിന്‍സ്‌കി ചെയിന്‍ ഹോട്ടല്‍ ആദ്‌ലനെ ഒരു ഫൈവ്‌സ്‌റാര്‍ സെലബ് സെന്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. (അതാണ് മൈക്കല്‍ ജാക്‌സണ്‍ ഹോട്ടല്‍ എന്ന് ഒരു ടൂറിസ്റ്റ് പറയുന്നു. ഇവിടെവെച്ചാണ് മൈക്കിള്‍ ജാക്‌സണ്‍ മകനെ കാലില്‍ തൂക്കി ജനലിനുവെളിയില്‍ പിടിച്ച കുപ്രസിദ്ധസംഭവം ഉണ്ടായത്.)

ബെര്‍ലിന്‍കാര്‍ പറയും, 'ഇവിടെ മതിലും ടീവി ടവറും ബ്രാണ്ടന്‍ബര്‍ഗ് ഗേറ്റുമില്ലായിരുന്നെങ്കില്‍ ഇവിടെ ടൂറിസം ഉണ്ടാകില്ലായിരുന്നു.' ഫ്രാങ്ക് ബാര്‍ലിബെന്‍ ഈസ്റ്റ് സൈഡ് ഗാലറിയിലേയ്ക്ക് വെലോ ടാക്‌സി ഓടിക്കുന്നയാളാണ്. ഇവിടെ മതിലില്‍ കലാകാരന്മാരുടെ ചിത്രങ്ങളുണ്ട്. എന്റെ നേരെ കണ്ണിറുക്കിക്കൊണ്ട് അയാ ള്‍ ചോദിച്ചു. 'മതില്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ട വാള്‍ട്ടര്‍ ഉല്‍ബ്രിച്ച് എന്തായാലും ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല.' അയാള്‍ ഇത്രയും ചിന്തിച്ചിട്ടുണ്ടാകില്ല. അവിടെ ഈസ്റ്റ് ജര്‍മ്മന്‍ മോട്ടോര്‍ സൈക്കിളുക ളുടെ മ്യൂസിയം വരുമെന്നും ഈസ്റ്റ് ജര്‍മ്മ ന്‍ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ഉയരുമെന്നും ഒന്നും അയാള്‍ പ്രതീക്ഷിച്ചി രിക്കില്ല. അവിടെയുള്ള ഇന്ററാക്ടീവ് ഡിഡിആര്‍ മ്യൂസിയത്തില്‍ നല്ല തിരക്കാണ്.

ഈ കുട്ടികള്‍ക്ക് ഡിഡിആര്‍ എന്താണെന്നൊക്കെ അറിയാമോ എന്തോ? ഡോയിഷ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് എന്ന ഈസ്റ്റ് ജര്‍മനിയുടെ ഔദ്യോഗികപേരാണത്. കുട്ടികള്‍ക്ക് അതറിയണമെന്നില്ല. എങ്കിലും അവര്‍ കളിച്ച് രസിക്കുകയാണ്. ഒഫെസ്സ് സ്‌പേസിലെ ബ്യൂറോക്രാറ്റ് കസേരകളില്‍ ഇരിക്കുന്നു. പ്രിസന്‍ സെല്ലിലെ കട്ടിലും കക്കൂസും കണ്ടുചിരിക്കുന്നു.

അവര്‍ ആസ്വദിക്കുന്നു. ഇവിടെ ശരിക്കും എന്തുനടന്നു എന്നവര്‍ അറിയില്ല.

എന്നാല്‍ ഹോഹന്‍ഷോണ്‍ഹോസനിലെ കഥ ഇങ്ങനെയല്ല. ഈസ്റ്റ് ജര്‍മനിയിലെ ഒരു മുന്‍ റിമാന്‍ഡ് ജയിലാണിത്. അവിടെ എത്തണമെങ്കിലും കുറെ സമയമെടുക്കും. ടാക്‌സിയില്‍ നാല്‍പ്പത് മിനിറ്റ്. മുന്‍ ഈസ്റ്റിലാണെന്ന് തോന്നുകതന്നെ ചെയ്യും തീപ്പെട്ടികൂടുപോലുള്ള കെട്ടിടങ്ങള്‍ കാണുമ്പോള്‍. ചുവന്ന ഇഷ്ടിക കൊണ്ട് പണിത ജയില്‍കെട്ടിടം മരങ്ങള്‍ നിറഞ്ഞ ഒരു റെസിഡെന്‍ഷ്യല്‍ പ്രദേശത്താണ്. മുന്പ് രാഷ്ട്രീയത്തടവുകാരെ നാടുകടത്തുന്നതിനുമുന്പ് ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നിരുന്ന സ്ഥലമാണിത്. അന്ന് ഈ സ്ഥലം ഭൂപടങ്ങളില്‍ രേഖപ്പെ ടുത്തിയിരുന്നില്ല. ഈ തടവറയുടെ ചുറ്റിലും രഹസ്യപ്പോലീസിന്റെ വീടുകളായിരുന്നു. ആരും ഈ മതിലിനപ്പുറം എന്തുനടക്കുന്നു എന്നന്വേഷിച്ചുവന്നിരുന്നില്ല.

സിനിമകളിലെപ്പോലെ എന്ന് തോന്നുന്നുണ്ടോ? പക്ഷെ ഇത് സിനിമയല്ല. ഈ സ്ഥലം, പ്രത്യേകിച്ച് ഞങ്ങള്‍ പോയ മഴയുള്ള ദിവസം വിഷാദം നിറഞ്ഞതായി തോന്നി. ബേസ്‌മെന്റിലെ ജനാലകളിലാത്ത സെല്ലും മുകളില്‍ ആന്റിസെപ്റ്റിക്ക് ഹാളും ഇരുമ്പ് കതകുകളും തിങ്ങിനിരങ്ങി തടവുകാര്‍ നിന്നിരുന്ന പുറത്തുള്ള സെല്ലുകളും!

ഇവിടെ ഇന്‍ട്രാക്ടീവായ, തീം പാര്‍ക്ക് പരിപാടികളോന്നുമില്ല. ഇത് യഥാര്‍ത്ഥ സംഗതി മാത്രം. ഏകീകരണത്തിനുശേഷം ഗവണ്മെന്റിനു ഈ സ്ഥലം നശിപ്പിക്ക ണമെന്നുണ്ടായിരുന്നു. എന്നാല്‍ മുന്‍ അന്തേവാസികള്‍ എതിര്‍ത്തതിനെതുടര്‍ന്ന് 1994ല്‍ ഇവിടം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു.

നഗരം ചുറ്റിനടക്കാന്‍ ഏറെ സമയമെടുത്താലെന്താ, ഈ നാളുകള്‍ തന്നെ നല്ലത്. വെസ്റ്റില്‍ നിന്ന് മുന്‍ ഈസ്റ്റിലേയ്ക്ക് സങ്കോചമില്ലാതെ നടക്കുന്നത് തന്നെ ഒരാനന്ദമാണ്.


Next Story

Related Stories