ന്യൂസ് അപ്ഡേറ്റ്സ്

അറസ്റ്റ് ചെയ്ത രീതി ഇഷ്ടപ്പെട്ടെന്ന് ഭാഗ്യലക്ഷ്മി; വക്കീല്‍ നികൃഷ്ട ജന്മം

Print Friendly, PDF & Email

പ്രതികള്‍ക്ക് പിന്നില്‍ ആരോ ശക്തമായി കളിക്കുന്നുണ്ടെന്ന് സംശയം

A A A

Print Friendly, PDF & Email

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതിയില്‍ നിന്നും പിടിച്ചിറക്കിയ രീതി ഇഷ്ടപ്പെട്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇത്തരത്തിലുള്ള ക്രിമിനലുകളെ ഈ രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും അവര്‍ അറിയിച്ചു.

അതേസമയം ഇവര്‍ക്ക് വേണ്ടി ഹാജരാകാനിരിക്കുന്ന വക്കീല്‍ നികൃഷ്ടജന്മമാണെന്നും അവര്‍ ആരോപിച്ചു. ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇയാളെപ്പോലുള്ളവരാണ് യഥാര്‍ത്ഥ ക്രമിനലുകളെന്നും അവര്‍ പറയുന്നു. ഈ വക്കീലാണ് പ്രതികള്‍ക്ക് വസ്ത്രങ്ങളും ബൈക്കും എത്തിച്ചുകൊടുത്തത്. പോലീസ് സിവില്‍ ഡ്രസില്‍ കോടതി വളപ്പില്‍ പ്രതികള്‍ക്കായി കാത്തിരുന്നുവെന്ന് അറിയുമ്പോള്‍ ഇവിടെ നീതി നടപ്പാകുന്നുവെന്ന പ്രതീതിയാണ് തനിക്കുണ്ടാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ക്ക് പിന്നില്‍ ആരോ ശക്തമായി കളിക്കുന്നുണ്ടെന്ന സംശയവും അവര്‍ മാധ്യമങ്ങളുമായി പങ്കുവച്ചു. അല്ലാത്തപക്ഷം നഗരത്തിലൂടെ ഈ ക്രിമിനലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകില്ലായിരുന്നു. ഇവര്‍ തിരുവനന്തപുരം വരെ യാത്ര ചെയ്തത് ആരുടെ സഹായത്തോടെയാണെന്നും അറിയേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍