ഓട്ടോമൊബൈല്‍

എപ്രില്‍ ഒന്നു മുതല്‍ ബി.എസ്-4 മലിനീകരണ മാനദണ്ഡം നിര്‍ബന്ധമാക്കും

2010 മുതല്‍ ഇന്ത്യയിലെ 13 നഗരങ്ങളില്‍ ബിഎസ്-4 നടപ്പാക്കിയിരുന്നു

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ എപ്രില്‍ ഒന്നു മുതല്‍ ഭാരത് സ്‌റ്റേജ്- 4 (ബി.എസ്-4) മലിനീകരണ മാനദണ്ഡം നിര്‍ബന്ധമാക്കുവാന്‍ ഒരുങ്ങുന്നു. രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്കും കേന്ദ്ര നിര്‍ദേശത്തോട് അനുകൂല നിലപാടാണ്. എന്നാല്‍ സര്‍ക്കാര്‍ വിശദമായി നിര്‍ദേശങ്ങള്‍ നല്‍കാത്തതാണ് അവരെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. നിലവില്‍ നിര്‍മിച്ചിരിക്കുന്ന ബിഎസ്-4 വാഹനങ്ങള്‍ എപ്രില്‍ ഒന്നിന് ശേഷം വിപണിയിലിറക്കാന്‍ സാധിക്കുമോയെന്നതാണ് അവരെ ആശങ്കയിലാക്കിയിരിക്കുന്നത്. കാരണം ഇതുസംബന്ധിച്ച് ഒരു കാര്യങ്ങളും സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല.

ഈ മാസം 20-ന് ബിഎസ്-4 നടപ്പിലാക്കുവാനുള്ള യോഗം ഗതാഗതമന്ത്രാലയം വിളിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം പുതിയ കാര്യങ്ങള്‍ വെളിവാക്കുമെന്നാണ് കരുതുന്നത്. 2010 മുതല്‍ ഇന്ത്യയിലെ 13 നഗരങ്ങളില്‍ ബിഎസ്-4 നടപ്പാക്കിയിരുന്നു. രാജ്യം മുഴുവന്‍ ഇത് നടപ്പാക്കുവാന്‍ സാധിക്കാതിരുന്നതിന് കാരണം ബിഎസ്-4 വാഹനങ്ങള്‍ക്കുള്ള പ്രത്യേക നിലവാരമുള്ള ഇന്ധനം എല്ലായിടത്തും ലഭ്യമല്ലാത്തതായിരുന്നു.

ബിഎസ്-3 എന്‍ജിനുകളേക്കാള്‍ 80 ശതമാനം മലിനീകരണം കുറവാണ് ബിഎസ്-4ന്. പുതിയ മാനദണ്ഡ നടപ്പിലാവുന്നതോടെ വാഹനങ്ങള്‍ക്ക് വില വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിര്‍മാണച്ചെലവ് ഏതാണ്ട് 5,000 രൂപ വരെയും ട്രക്കുകള്‍ക്ക് 70,000 മുതല്‍ ഒരു ലക്ഷം രൂപ വരെയും വര്‍ധനയുണ്ടാകുമെന്നാണ് ഓട്ടോമൊബൈല്‍ നിര്‍മാതാക്കളുടെ സൊസൈറ്റി സിയാമിന്റെ കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍