TopTop
Begin typing your search above and press return to search.

വാണവര്‍ വീണവര്‍ഷം; അമേരിക്കയില്‍ പ്രമുഖര്‍ പലര്‍ക്കും അടിതെറ്റിയ 2014

വാണവര്‍ വീണവര്‍ഷം; അമേരിക്കയില്‍ പ്രമുഖര്‍ പലര്‍ക്കും അടിതെറ്റിയ 2014

ജന്നിഫര്‍ റൂബിന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)


ഈ വര്‍ഷം ചില രാഷ്ട്രീയക്കാര്‍ക്ക് തുടര്‍ച്ചയായ ഭീകരത മാത്രമാണ് സമ്മാനിച്ചത്. സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ തന്റെ പാര്‍ട്ടിയുടെ പതനത്തിന് ചുക്കാന്‍ പിടിച്ച പ്രസിഡന്റ് ഒബാമയ്ക്ക് പുറമേ മറ്റനേകം വ്യക്തികളും പ്രസ്ഥാനങ്ങളും കൂപ്പു കുത്തി വീണ വര്‍ഷം കൂടിയായിരുന്നു 2014. ഇത്തരത്തിലുള്ള ദുരന്തങ്ങളുടെ ഒരു പട്ടികയാണ് താഴെ.

1, ബോബ് മക്‌ഡോണെല്‍ വെര്‍ജീനിയയിലെ ഏറ്റവും ആദരിക്കപ്പെട്ട ഗവര്‍ണറുടെ സ്ഥാനത്ത് നിന്നും ഏറ്റവും അവഹേളിക്കപ്പെട്ടവന്റെ സ്ഥാനത്തേക്ക് മാറി. ഒരു മഹാപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ച അദ്ദേഹത്തിനൊടുവില്‍ പതിനൊന്ന് എണ്ണത്തിന് വര്‍ഷങ്ങളോളം ജയിലില്‍ പോകേണ്ട അവസ്ഥ വന്നു. അദ്ദേഹവും മക്കളുമിപ്പോള്‍ കുറ്റം മുഴുവന്‍ ഭാര്യയുടെ മേല്‍ ചാര്‍ത്തിയിരിക്കയാണ്, ഈ വര്‍ഷത്തെ ഏറ്റവും വലിയ നീചന്റെ സ്ഥാനം അലങ്കരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും ഇതു തന്നെയാണ്.ആഢംബര സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനു മുമ്പ് പാല് തന്നവനു വേണ്ടി സ്‌റ്റേറ്റ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നതിനു മുമ്പ് ആദ്യത്തെ കുറ്റം ചുമത്തിയപ്പോള്‍ ഇങ്ങനെ പല സന്ദര്‍ഭങ്ങളില്‍ വെച്ചും അദ്ദേഹത്തിനു ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. 'കുഴിയില്‍ കിടന്ന് കുഴിക്കരുതെന്ന' പഴഞ്ചൊല്ലിന് പുതിയ മാനങ്ങള്‍ നല്‍കിയവനാണ് ബോബ് മക്‌ഡോണെല്‍.

2, പ്രവര്‍ത്തനരഹിതമായ സര്‍ക്കാറിനു നേരെ കൊഞ്ഞനം കുത്തിയ വലതുപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ മാതൃക സ്ഥാനാര്‍ത്ഥികള്‍ കിറുക്കന്‍മാരും അതിലുപരി പരാജിതരാണുമാണെന്ന് മനസ്സിലാക്കാന്‍ സെനറ്റ് ഹൗസ് തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ഈ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള പണം പോലും കണ്ടെത്താനാവാത്ത വിധം തകര്‍ന്നു പോയ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അവര്‍ വിചാരിക്കുന്നതു പോലെയല്ല രാജ്യം ലോകത്തെ നോക്കിക്കാണുന്നതെന്ന സത്യം മനസ്സിലാക്കണം. റേഡിയോയിലൊക്കെ പ്രസംഗം നടത്തിക്കൊളൂ, അതാണ് പൊതു ജനാഭിപ്രായമാണെന്ന് കള്ളം പറയരുത്. രാഷ്ട്രീയ കരിവാരിത്തേക്കലുകള്‍ കിട്ടുന്ന വോട്ടിന്റെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്ന് എന്നാണിവര്‍ തിരിച്ചറിയുക. നമ്മളില്‍ പലരും ഊഹിച്ചതുപോലെത്തന്നെ യാഥാസ്ഥിതിക മുഖ്യധാരാ മാധ്യമങ്ങള്‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതിനെക്കാള്‍ യുക്തിബോധമുള്ളവരും അന്താരാഷ്ട്ര സഹകരണവാദികളും വീട്ടുവീഴ്ച ചെയ്യാന്‍ സാധിക്കുന്നവരുമാണ് യഥാര്‍ത്ഥ റിപ്പബ്ലിക്കന്‍ പാര്‍ട്ടി.


3, റോളിംഗ് സ്‌റോണിന്റെ മാന്യത നഷ്ടപ്പെട്ടു. MSNBC ക്കും CNN നും കാഴ്ചക്കാരെ നഷ്ടപെട്ടു. ഡേവിഡ് ഗ്രിഗോറിയുടേയും ജില്‍ അബ്രഹാമിന്റേയും ജോലി നഷ്ടപ്പെട്ടു. ദി ന്യൂ റിപ്പബ്ലിക്കിന് ജോലിക്കാരെ നഷ്ടപ്പെട്ടു.ക്രിസ് ഹ്യൂസിന് തന്റെ സീറ്റ് നഷ്ടമായി. പൊളിറ്റികോയും നിരവധി ജോലിക്കാരെ നഷ്ടപ്പെടുത്തി. കേബിള്‍ ടി.വി വാര്‍ത്തകള്‍ക്ക് തങ്ങളുടെ കാഴ്ച്ചപ്പാട് നഷ്ടപ്പെട്ടു.4. ഹിലറി ക്ലിന്റന്‍ തനിക്ക് താല്‍പര്യമുണര്‍ത്തുന്നതൊന്നും പറയാനോ, തന്റെ ഭര്‍ത്താവിനോട് സമാനമായ രാഷ്രീയ പാടവമോ, വോട്ടു ചെയ്യുന്ന പൊതു ജനത്തോടു മമതയോ, പണത്തിനേക്കാള്‍ വലിയ കാമുകനോ, ഒരു ദിവസം ഹെഡ്ജ് ഫണ്ടില്‍ നിന്ന് ഫീസും മറ്റൊരു ദിവസം കമ്പനി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നില്ലെന്ന കുറ്റം പറയുന്നതില്‍ നാണമോ, ജീവിതത്തില്‍ എന്തെങ്കിലും സാധിച്ചതിന് തെളിവോ, പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രസിഡന്റ് ഒബാമയുടെ നയങ്ങളുടെ മറപറ്റി ഒളിച്ചിരിക്കുന്നതില്‍ വിഷമമോ, പാര്‍ട്ടിയിലെ ഇടതു പക്ഷത്ത് ആരാധകവൃന്ദമോ, സ്ത്രീയാണെന്നതും ദേശീയ രാഷ്ട്രീയ നാടകക്കളരിയില്‍ കുറേക്കാലം കസര്‍ത്തു നടത്തിയിട്ടുണ്ടെന്നുമല്ലാതെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റൊരു യോഗ്യതയോ ഇല്ലെന്നും എല്ലാവരെയും ഓര്‍മ്മിപ്പിച്ചു.5, ഈ വര്‍ഷം ലിബറലിസം കടുത്ത പ്രഹരമേറ്റു വാങ്ങി. ഡെമോക്രാറ്റ്‌സ് മൊത്തത്തില്‍ തുടച്ചു നീക്കപ്പെട്ടു. വിദേശ നയങ്ങളില്‍ ബുഷിനെ അനുകരിക്കില്ലെന്ന സമീപനം ഒബാമയുടെ സംഘത്തിന് തിരിച്ചടിയായ്. 'jayvee' ടീം മിഡില്‍ ഈസ്റ്റിനെ സ്വാധീനിക്കുകയും ചില പ്രദേശങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. ഇറാന്‍ തങ്ങളുടെ ആണവായുധ സ്വപ്നത്തിന്റെ പണിപ്പുരയിലാണ്. വ്‌ളാഡിമിര്‍ പുടിന്‍ ഉക്രൈനിലേക്ക് ഇരച്ചു കയറി.ഇസ്രായേലുമായുള്ള അമേരിക്കയുടെ ബന്ധം തകര്‍ന്നു. സാമ്പത്തിക വ്യവസ്ഥ നേരിയ വളര്‍ച്ച പ്രകടിപ്പിച്ചു. അതിശയമെന്നു തോന്നുന്ന രീതിയില്‍ കൈവന്ന ബുദ്ധിപരമായ സൃഷ്ടിപരതയില്‍ യാഥാസ്ഥിതികര്‍ ആനന്ദിക്കുമ്പോള്‍ പുരോഗമനവാദികള്‍ പൂര്‍വ്വസ്ഥിതിയില്‍ തുടരുന്നു


Next Story

Related Stories