TopTop
Begin typing your search above and press return to search.

ബിഹാറില്‍ മഹാവിജയം

ബിഹാറില്‍ മഹാവിജയം

ബിഹാറില്‍ മഹാസഖ്യം ഭരണം നടത്തും. നാല്‍പ്പതിലേറെ റാലികള്‍ നടത്തിയിട്ടും വാരിക്കോരി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും മോദി തരംഗം തകര്‍ന്നു വീണ യാദവ മണ്ണില്‍ ലാലു പ്രസാദ് യാദവിന്റെ ഗംഭീരന്‍ തിരിച്ചുവരവിനാണ് ജനങ്ങള്‍ വിധിയെഴുതിയത്. 243 അംഗ നിയമസഭയില്‍ 157 സീറ്റുകള്‍ നേടി മഹാസഖ്യം കേവലഭൂരിപക്ഷം ഉറപ്പിച്ചപ്പോള്‍ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി ലാലുപപ്രസാദ് യാദവിന്റെ ആര്‍ജെഡി നേടിയത് 74 സീറ്റുകളാണ്. കഴിഞ്ഞ തവണ 22 സീറ്റുകളുണ്ടായിരുന്നിടത്താണ് ഇത്തവണ ലാലുവിന്റെ മാജിക്കല്‍ തിരിച്ചുവരവ്. ജെഡിയു 70 സീറ്റുകള്‍ നേടി. കഴിഞ്ഞതവണ പാര്‍ട്ടി നേടിയത് 115 സീറ്റുകളായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങും മുന്നെ ഭരണം കിട്ടിയാല്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും എന്ന് ലാലു പറഞ്ഞിരുന്നുവെങ്കിലും ബിഹാറിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയാകാന്‍ യാദവ രാഷ്ട്രീയത്തിലെ ചാണക്യന്‍ തയ്യാറാകുമെന്ന് ഉറപ്പ്. ഉപമുഖ്യമന്ത്രി പദമോ തന്റെ മക്കള്‍ക്ക് മന്ത്രി പദമോ ലാലു ചോദിച്ചു വാങ്ങിയിരിക്കുമെന്നും രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. പരിണതപ്രജ്ഞനായ നിതീഷ് ലാലുവിനെ എങ്ങനെ മെരുക്കമെന്നു കണ്ടറിയണം. ബിഹാറികള്‍ മഹാസഖ്യത്തെ വിജയിപ്പിച്ചെങ്കിലും അവര്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് തന്നില്‍ ആണെന്ന് സീറ്റുകളുടെ എണ്ണം കാണിച്ച് ലാലു വിലപേശുമെന്ന് തന്നെ വിചാരിക്കാം.

എന്നാലും മഹാസഖ്യത്തിന്റെ വിജയം ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. പണ്ട് കോണ്‍ഗ്രസിന്റെ ഏകാധിപത്യത്തിനെതിരെ പോരാട്ടം ഉയര്‍ന്നുവന്ന യാദവ മണ്ണില്‍ നിന്നു തന്നെ വര്‍ഗീയ ഫാസിസത്തിന്റെ കളങ്കം പേറുന്ന ബിജെപപി ഭരണത്തിനെതിരെയുള്ള പ്രതിരോധവും തുടങ്ങിയെന്നത് കാലോചിതമായ തീരുമാനം ആയിരിക്കണം. രാജ്യത്താകമാനം ഉയരുന്ന ലാലു-നിതീഷ് ദ്വയത്തെപ്പറ്റിയുള്ള സ്തുതിവചനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിറയുന്ന പൊതുവികാരത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്.

കോണ്‍ഗ്രസിനും വലിയതോതില്‍ ആശ്വസിക്കാനുള്ള വകയാണ് ബിഹാറില്‍ കിട്ടിയിരിക്കുന്നത്. നാല് സീറ്റുകള്‍ മാത്രമെന്ന അപമാനം പേറി നടന്ന പാര്‍ട്ടിക്ക് ഇത്തവണ ലാലു-നിതീഷ് കൂട്ടുകെട്ടിന്റെ ഓരം ചേര്‍ന്നു നിന്ന് നേടാനായത് 13 സീറ്റുകള്‍. മൂന്നിരട്ടി വര്‍ദ്ധനവാണ് വന്നിരിക്കുന്നത്. ഈയടുത്തകാലത്തൊന്നും ഇത്തരത്തില്‍ ഒരു തിരിച്ചുവരവ് ഒരിടത്തും സംഭവിച്ചിട്ടില്ല.
ഇവര്‍ക്കൊക്കെ നേട്ടങ്ങളുടെ കണക്കു പറയാനാണ് ഉള്ളതെങ്കില്‍ ബിജെപിക്ക് കോട്ടങ്ങളാണ് കാണിക്കാനുള്ളത്. കഴിഞ്ഞ തവണ ജെഡിയുവിനൊപ്പം നിന്നപ്പോള്‍ കിട്ടിയത് 91 സീറ്റുകളായിരുന്നു. ഇത്തവണ വ്യക്തിപ്രഭാവത്തില്‍ വോട്ട് തേടാനിറങ്ങിയ പാര്‍ട്ടിക്ക് കിട്ടിയത് 58 സീറ്റ്. കൂട്ടുകക്ഷികള്‍ക്കും വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. റാംവിലാസ് പസ്വാന്റെ എല്‍ജെഡിക്ക് കിട്ടിയത് നാല് സീറ്റുകള്‍, ജിതന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയ്ക്ക് കിട്ടിയത് രണ്ട്, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്ക് കിട്ടിക്കും കിട്ടിയത് രണ്ട്. സ്വതന്ത്രന്മാര്‍ അഞ്ചു സീറ്റുകള്‍ നേടി. സിപി ഐ യും സിപിഎമ്മും മത്സരിച്ചതുമാത്രം മിച്ചം.

*മഹാസഖ്യം-161 എന്‍ഡിഎ 71 മറ്റുള്ളവര്‍ 11


*ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍ ജെ ഡി, ലാലു പ്രസാദ് യാദവിന് ഉജ്ജ്വല തിരിച്ചുവരവ്‌

*മഹാസഖ്യം-157 എന്‍ഡിഎ-75 മറ്റുള്ളവര്‍-12

*ഡല്‍ഹിക്കു പിന്നാലെ ബിഹാറിലും പരാജയം നേരിട്ട് മോദി തരംഗത്തിന് ഇന്ത്യയില്‍ ഓളം നിലച്ചു തുടങ്ങി. ജനതാദള്‍ യുണൈറ്റഡിന്റെ നേതൃത്വത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മഹാസഖ്യം അധികാരത്തിലേക്കു നീങ്ങുന്നു. തുടക്കത്തില്‍ കാണിച്ച ആധിപത്യത്തില്‍ നിന്ന് പിന്നാക്കം തന്നെ പോയിക്കൊണ്ടിരിക്കുന്ന എന്‍ഡിഎയ്ക്ക് ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ നിതീഷ് കുമാര്‍ തന്നെ ബിഹാറിന്റെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.

എന്‍ഡിഎയുടെ പരാജയം ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ജെഡുയുവിന്റെ തിരിച്ചുവരവ് തങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്നും റാം മാധവ് പറഞ്ഞിട്ടുണ്ട്.

243 സീറ്റുകളില്‍ ലീഡ് നില അനുസരിച്ച് കേവലൂരിപക്ഷം കടന്നു കഴിഞ്ഞ മഹാസഖ്യം തങ്ങള്‍ 150 സീറ്റുകളോളം നേടുമെന്ന വിശ്വാസമാണ് വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ മഹാസഖ്യത്തിന്റെ നേതാക്കള്‍ പയുന്നത്. 160 സീറ്റുകളിലാണ് ഇപ്പോള്‍ മഹാസഖ്യം മുന്നേറുന്നത്. എന്‍ഡിഎ ഇപ്പോള്‍ 75 സീറ്ുകളിലേക്ക് ഒതുങ്ങി.

ഇനി അറിയേണ്ടത് മഹാസഖ്യത്തില്‍ ഏതു പാര്‍ട്ടിക്കാണ് മുന്‍കൈ എന്നാണ്. നിലവിലെ ലീഡ് നില അനുസരിച്ച് ജെഡിയുവും ആര്‍ജെഡിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

*ജെഡിയു നേതൃത്വത്തിലുള്ള മഹസഖ്യത്തിന്റെ ലീഡ് നില 150 കടന്നു

*രാഘവ്പൂരില്‍ ലാലൂ പ്രസാദ് യാദവിന്റെ പുത്രന്‍ തേജസ്വി യാദവ് പിന്നില്‍

*മഹാസഖ്യം 135 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു, എന്‍ഡിഎ 100 സീറ്റുകളില്‍, മറ്റുള്ളവര്‍ 5

*എന്‍ഡിഎ 90, മഹാസഖ്യം-121, മറ്റുള്ളവര്‍ 7

*ബിഹാറില്‍ മഹാസഖ്യം വ്യക്തമായ മുന്നേറ്റം നടത്തുന്നു

*മഹാസഖ്യം-107 എന്‍ഡിഎ 90, മറ്റുള്ളവര്‍ 9

*ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, എന്‍ഡിഎ-86, മഹാസഖ്യം-90 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു

*കോണ്‍ഗ്രസ് ഏഴിടങ്ങളില്‍ ലീഡ് ചെയ്യുന്നു

*ലാലുവിന്റെ മകന്‍ തേജസ്വിനി രാഘവപുര്‍ മണ്ഡലത്തില്‍ മുന്നിട്ടുനില്‍ക്കുന്നു

*മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി മഖ്ധംപൂറില്‍ പിന്നില്‍

*ജെഡിയു നേതൃത്വം നല്‍കുന്ന മഹാസഖ്യം 83 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 76 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ 5 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു


*മഹാസഖ്യം മുന്നില്‍


*ബിജെപി സഖ്യം- 77 സീറ്റുകളില്‍ മുന്നേറുമ്പോള്‍ മഹാസഖ്യം 59 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു


*ലീഡ് നില; ജെഡിയു -61 ബിജെപി-68
*
ബിജെപി സഖ്യം- 60 സീറ്റുകളില്‍ മുന്നേറുമ്പോള്‍ മഹാസഖ്യം 47 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

*ലീഡ് നില; ബിജെപി- 37 ജെഡിയു-15 എല്‍ ജെ പി-7, ആര്‍ ജെ ഡി-11, കോണ്‍ഗ്രസ്-7 എച്ച്എഎം-8

*മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി മുന്നില്‍

*റാഫിഗജിലും ദിനാരയിലും ജെഡിയു മുന്നില്‍

*ലീഡ് നില; ബിജെപി-14 ജെഡിയു-10

*പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ എന്‍ഡിഎ യ്ക്ക് ലീഡ്. എന്‍ഡിഎ-8, മഹാസഖ്യം-4

*ആദ്യ ലീഡ് നില

*എന്‍ഡിഎ-6, മഹാസഖ്യം-4

*വോട്ടണ്ണെല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

*ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം. ആദ്യം ഫലം 8.05 ഓടുകൂടി


Next Story

Related Stories