TopTop
Begin typing your search above and press return to search.

ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയം ; നേതാക്കളെ വിമര്‍ശിച്ചതിനു വിഎം സുധീരനെതിരെ പരാതി

ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയം ;  നേതാക്കളെ വിമര്‍ശിച്ചതിനു വിഎം സുധീരനെതിരെ പരാതി

അഴിമുഖം പ്രതിനിധി

ബാറുടമ ബിജു രമേശിന്‍റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത നേതാക്കളെ വിമർശിച്ച കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനെതിരെ എ, ഐ ഗ്രൂപ്പുകളുടെ പരാതി. മുതിർന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരായ പരാമര്‍ശത്തിലാണ് സുധീരനെതിരെ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്.
ബാര്‍ കോഴആരോപണം ഉയര്‍ത്തി യു.ഡി.എഫ്. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ ബിജു രമേശിന്‍റെ മകളുടെ വിവാഹ നിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോയത് ശരിയായില്ലെന്നാണ് കഴിഞ്ഞ ദിവസം വിഎം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.ബിജു രമേശിന്‍റെ മകളുടെ വിവാഹ നിശ്ചയത്തിനല്ല മുതിർന്ന നേതാക്കൾ പങ്കെടുത്തത് സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശിന്‍റെ മകന്‍റെ വിവാഹം ഉറപ്പിക്കൽ ചടങ്ങിലാണെന്ന് കേരളത്തിന്‍റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി മുകുള്‍ വാസ്‌നികിന് അയച്ച ഫാക്‌സിൽ പറയുന്നുണ്ട്. പാര്‍ട്ടി ഐക്യം തകര്‍ക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം മറികടന്നു കൊണ്ട് സുധീരൻ നടത്തിയ പരസ്യവിമര്‍ശം ഗുരുതരമായ അച്ചടക്കലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories