Top

ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജു രമേശ്

ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജു രമേശ്

അഴിമുഖം പ്രതനിധി

ധനമന്ത്രി കെ എം മാണി ബാറുടമകളില്‍ നിന്ന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചില്‍ വിശ്വാസമില്ലെന്നും ബാര്‍ ഉടമകള്‍ നല്‍കിയ പലതെളിവുകളും രാഷ്ട്രീയക്കാരുടെ കൈകളില്‍ എത്തിയെന്നും ബിജു രമേശ് ആരോപിച്ചു. ഇതുകൊണ്ടാണ് കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ബാറുടമകള്‍ തയ്യാറാകാത്തത്. ജീവന് സംരക്ഷണം വേണമെന്നുള്ളതുകൊണ്ടാണ് താന്‍ പലതെളിവുകളും കൈയില്‍ സൂക്ഷിക്കുന്നതെന്നും ബിജു രമേശ് പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സംരക്ഷണവും കിട്ടുന്നില്ല.

മാണിക്കെതിരെയുള്ള മൊഴികള്‍ തിരുത്താന്‍ മന്ത്രി പിജെ ജോസഫും മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണിയും ബാറുടമകകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ബിജു പറഞ്ഞു. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് മാധ്യമങ്ങളെ അറിയിച്ചു.


Next Story

Related Stories