TopTop
Begin typing your search above and press return to search.

വികാരി അജഗണത്തെ പീഡിപ്പിച്ചത് അംഗീകരിക്കാനാകില്ല; മാനന്തവാടി ബിഷപ്പിന്റെ കത്ത്

വികാരി അജഗണത്തെ പീഡിപ്പിച്ചത് അംഗീകരിക്കാനാകില്ല; മാനന്തവാടി ബിഷപ്പിന്റെ കത്ത്

കൊട്ടിയൂരില്‍ വൈദികന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മാനന്തവാടി ബിഷപ്പ് മാര്‍ പൊരുന്നേടം മാപ്പ് ചോദിച്ചുകൊണ്ട് കത്തെഴുതി. അജഗണം സൂക്ഷിപ്പുകാരന്റെ അതിക്രമത്തിന് ഇരയായത് അംഗീകരിക്കാനാകില്ലെന്നാണ് കൊട്ടിയൂര്‍ ഇടവകയ്ക്ക് ബിഷപ്പ് അയച്ച കത്തില്‍ പറയുന്നത്.

പുതിയ വികാരിയെ നിയമിക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 'ഇരയാക്കപ്പെട്ട പ്രിയമകളെയും അവരുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരെ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്'- ബിഷപ്പിന്റെ കത്തില്‍ പറയുന്നു.

ഫെബ്രുവരി 28നാണ് വൈദികനെ മാറ്റിയതായി അറിയിച്ചുകൊണ്ട് ബിഷപ്പ് ഇടവകയ്ക്ക് കത്തയച്ചത്. ഫാദര്‍ റോബിന്‍ വടക്കുംചേരിയെ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പ് നീക്കം ചെയ്തത്.


Next Story

Related Stories