അഴിമുഖം പ്രതിനിധി
2013-14, 2014-15 വര്‍ഷങ്ങളില്‍ ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവന 608 കോടി രൂപ. ആദ്യ വര്‍ഷം 170.86 കോടി രൂപ ലഭിച്ചപ്പോള്‍ രണ്ടാമത്തെ വര്‍ഷം അത് 156 ശതമാനം വര്‍ദ്ധിച്ച് 437.35 കോടി രൂപയായി.
അതേസമയം ദല്‍ഹിയിലെ 2013-ലേയും 2015-ലേയും ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനിടെ ആംആദ്മിക്ക് ലഭിച്ച സംഭാവനയില് 275 ശതമാനം വര്‍ദ്ധനവാണുണ്ടായത്. അസോസിയേഷന് ഓഫ് ഡമോക്രാറ്റിക് റിഫോംസും നാഷണല്‍ ഇലക്ഷന് വാച്ചുമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
പാര്‍ട്ടി ആദ്യമായി ദല്‍ഹിയില്‍ അധികാരത്തിലെത്തിയ 2013-14-ല്‍ 9.42 കോടി രൂപ സംഭാവന ലഭിച്ചുവെന്ന് എഎപി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടടുത്ത സാമ്പത്തിക വര്‍ഷം എഎപിയ്ക്ക് ലഭിച്ചത് 35.28 കോടി രൂപയും. 275 ശതമാനം വര്‍ദ്ധനവ്.
കോണ്‍ഗ്രസിന് 2014-15-ല്‍ 141.46 കോടി രൂപയാണ് ലഭിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 81.88 കോടി രൂപ അധികം.
ശരദ് പവാറിന്റെ എന്‍സിപിക്ക് ലഭിച്ചത് രണ്ടു വര്‍ഷത്തിനിടെ ലഭിച്ചത് 52.84 കോടി രൂപയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടതു പാര്‍ട്ടികളായ സിപിഐയ്ക്കും സിപിഐഎമ്മിനും ലഭിച്ച സംഭാവനയില് വളരെ കുറച്ച് വര്‍ദ്ധനവേ രേഖപ്പെടുത്തിയിട്ടുള്ളൂ.
2013-14-ല്‍ സിപിഐയ്ക്ക് 1.22 കോടി രൂപ ലഭിച്ചപ്പോള്‍ തൊട്ടടുത്ത വര്‍ഷം 1.33 കോടിയും ലഭിച്ചു. ഒമ്പത് ശതമാനത്തിന്റെ വര്‍ദ്ധനവ്. അതേസമയം സിപിഐഎമ്മിന് യഥാക്രമം 2.09 കോടി രൂപയും 3.42 കോടി രൂപയും ലഭിച്ചു.
ബി എസ് പിയാകട്ടെ 20,000 രൂപയ്ക്കുമേല്‍ സംഭാവന ലഭിച്ചില്ലെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്.
അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്കുമായി ഇരു കാലയളവിലുമായി 870.15 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്.
രണ്ട് വര്‍ഷത്തിനിടെ ബിജെപിക്ക് ലഭിച്ച സംഭാവന 608 കോടി രൂപ

Next Story