TopTop
Begin typing your search above and press return to search.

കേരളത്തില്‍ പശുവിനെ കൊല്ലാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

കേരളത്തില്‍ പശുവിനെ കൊല്ലാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

കേരളത്തില്‍ പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നുവെന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇവിടെ ഒരു പശുവിനെ പോലും കൊല്ലാന്‍ അനുവദിക്കില്ലെന്നും മലപ്പുറം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മനോരമ ചാനല്‍ സംഘടിപ്പിച്ച കൊടിപ്പട എന്ന പരിപാടിയില്‍ പങ്കെടുത്ത് സുരനേദ്രന്‍ പറഞ്ഞു. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് വിവാദ പരമാര്‍ശത്തെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മണ്ഡലത്തില്‍ എല്ലായിടത്തും നല്ല ബീഫ് ലഭ്യമാക്കുമെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശിന്റെ പ്രസ്താവന. ഇതിനെതിരേ വലിയ പ്രതിഷേധങ്ങളും ആക്ഷേപങ്ങളുമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശദീകരണവുമായി രംഗത്തുവന്നിരുന്നു.


Next Story

Related Stories