TopTop
Begin typing your search above and press return to search.

ദാദ്രിയില്‍ ബിജെപിയ്ക്ക് മുന്നേറ്റം

ദാദ്രിയില്‍ ബിജെപിയ്ക്ക് മുന്നേറ്റം

ഗോവധത്തിന്റെ പേരില്‍ ദലിതരെയും മുസ്ലിംകളെയും തല്ലിക്കൊന്നെന്ന പേരില്‍ കുപ്രസിദ്ധമായ ദാദ്രിയില്‍ ബിജെപിയ്ക്ക് മുന്നേറ്റം. തേജ്പാല്‍ സിംഗ് നാഗര്‍ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ബിഎസ്പി സ്ഥാനാര്‍ത്ഥി മുന്നേറുമെന്ന് പ്രതീക്ഷിച്ച ഇവിടെ അവര്‍ക്ക് രണ്ടാം സ്ഥാനത്ത് എത്താനെ ഇതുവരെയും സാധിച്ചുള്ളു.

ദലിതരും മുസ്ലിംകളും ഗോവധ നിരോധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന കഥകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഈ മണ്ഡലത്തില്‍ നിന്നാണ്. ഇത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ച് വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ബിജെപിയാണ് മുന്നേറിയത്. സത്‌വീര്‍ സിംഗ് ഗുര്‍ജാറാണ് ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സമിര്‍ ഭട്ടി മൂന്നാം സ്ഥാനത്താണ്.


Next Story

Related Stories